പാടത്തും പറമ്പിലും മുറ്റത്തും തക്കാളി കൃഷിയാകാം; അൽപ്പം ശ്രദ്ധിച്ചാൽ മതി

പാടത്തും പറമ്പിലും മുറ്റത്തും തക്കാളി കൃഷിയാകാം; അൽപ്പം ശ്രദ്ധിച്ചാൽ മതി. ഉഷ്ണകാല സസ്യമായ തക്കാളിൽ വരണ്ട പ്രദേശങ്ങളി നന്നായി വിളവു തരുന്നു. കേരളത്തിലെ സാഹചര്യങ്ങളിൽ കൃഷി ചെയ്യാൻ അനുയോജ്യമായ പഴമാണ് തക്കാളിൽ. ജൂണ്‍, നവംബര്‍ മാസങ്ങളാണ് തക്കാളി കൃഷിയുടെ സമയം. ചെടിച്ചട്ടികളിലും, ചാക്കുകളിലും, ഗ്രോബാഗുകളിലും തക്കാളി കൃഷി ചെയ്യാമെന്ന സൗകര്യവുമുണ്ട്.

പറമ്പിലും മുറ്റത്തും ചെയ്യാവുന്ന തക്കാളി കൃഷിയ്ക്കായി വിത്ത് പാകി മുളപ്പിച്ചു നടണം. ശക്തി, മുക്തി, അനക്ഷ എന്നീ ഇനങ്ങളില്‍പെട്ട തക്കാളിയാണ് കൃഷി ചെയ്യാന്‍ നല്ലത്. ഇത്തരം മികച്ച ഇനം വിത്തുകൾ തെരെഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

നല്ലനീര്‍വാര്‍ച്ചയും വളക്കൂറുള്ളതും മണലും കളിമണ്ണും കലര്‍ന്ന മണ്ണാണ് തക്കാളി കൃഷി ചെയ്യാന്‍ അനുയോജ്യം. പുളിരസമുള്ള മണ്ണില്‍ വളരുന്ന തക്കാളിയില്‍ ബാക്ടീരിയ മൂലം ഉണ്ടാകുന്ന വാട്ടം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ഉറുമ്പിന്‍റെ ശല്യം ഒഴിവാക്കാന്‍ ചാരവും മഞ്ഞളും കൂട്ടിക്കലര്‍ത്തി, ഉയര്‍ന്ന തടങ്ങളില്‍ ചാണകപ്പൊടി ചേര്‍ത്തിളക്കിയ സ്ഥലത്ത് വിത്ത് പാകാം.

മുപ്പത് ദിവസം പ്രായമാകുന്നതോടെ തക്കാളി തൈകളുടെ തണ്ടിന് ബലം വര്‍ധിക്കുമ്പോൾ തൈകള്‍ മാറ്റി നടാവുന്നതാണ്. വെള്ളം കെട്ടിനില്‍ക്കാത്ത രീതിയിൽ തൈകള്‍ തമ്മില്‍ 60 സെന്‍റി മീറ്റര്‍ അകലം പാലിച്ച് ചാലുകളിലായാണ് തൈകള്‍ നടേണ്ടത്.

തൈകള്‍ നട്ട് ഒരുമാസം കഴിയുമ്പോൾ ചാണകപ്പൊടി, കപ്പലണ്ടി പിണ്ണാക്ക് എന്നിവ വളമായി നല്‍കാവുന്നതാണ്. ഒപ്പം തക്കാളിത്തണ്ടിന് കരുത്ത് കുറവാണെന്ന് തോന്നിയാൻ താങ്ങ് കൊടുക്കണം. വാട്ടം, ഇലപ്പുള്ളി രോഗം, പുഴുക്കള്‍ എന്നിവയെ പ്രതിരോധിക്കാന്‍ വിത്ത് പാകുമ്പോഴും തൈകള്‍ നടുമ്പോഴും കുമ്മായം വിതറുന്നതും നല്ലതാണ്.

Also Read: ആളിപ്പടരുന്ന കർഷക രോഷത്തിൽ വിറച്ച് ഗുജറാത്ത് സർക്കാർ; പവർ പ്ലാന്റ് സ്ഥലം ഏറ്റെടുക്കലിനെതിരെ കർഷകർ രംഗത്ത്

Image: pixabay.com