കർഷകനല്ല, വലിയ കൃഷിയിടവുമില്ല, പക്ഷേ ഒന്നാംതരം കൃഷിയുണ്ട്; മംഗലാപുരം സ്വദേശിയായ ബ്ലനി ഡിസൂസയെന്ന കൃഷി പ്രേമിയുടെ കഥ

കർഷകനല്ല, വലിയ കൃഷിയിടവുമില്ല, പക്ഷേ ഒന്നാംതരം കൃഷിയുണ്ട്; മംഗലാപുരം സ്വദേശിയായ ബ്ലനി ഡിസൂസയെന്ന കൃഷി പ്രേമിയുടെ കഥ കൗതുകമുണർത്തുന്നതാണ്. കൃഷിയോടുള്ള അദ്ദേഹത്തിന്റെ വ്യത്യസ്തമായ സമീപനം കൊണ്ടാണ് ബ്ലനി ശ്രദ്ധേയനാകുന്നത്. കുടുംബപരമായി വലിയ കൃഷിഭൂമി സ്വന്തമായുള്ള കർഷകനോ സംരഭകനോ അല്ലാത്ത ബ്ലമി വീട്ടിലേക്ക് ആവശ്യമായതിലും കൂടുതലും പഴങ്ങളും പച്ചക്കറികളും വിളയിക്കുന്നു.

അടുത്ത കാലത്ത് ഏറെ പ്രചാരം നേടിയ ടെറസ് ഫാമിംഗ് കൃഷിരീതിയിലൂടെയാണ് ബ്ലനി വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും വിളയിക്കുന്നത്. മംഗലാപുരത്തുള്ള തന്റെ വീടിന്റെ ഇത്തിരിയിടം വിവിധ പഴവർഗങ്ങളും പച്ചക്കറികളുംകൊണ്ട് നിറഞ്ഞിരിക്കുന്ന കാഴ്ച ആരേയും അത്ഭുതപ്പെടുത്തും.

ചാമ്പക്ക, ചക്ക, കുരുമുളക്, പാവക്ക, മുന്തിരിങ്ങ, കാന്താരി, ഓറഞ്ച്, സപ്പോട്ട, പീച്ചിങ്ങ, നാരങ്ങ, പേരക്ക, മാങ്ങ, വാഴപ്പഴം പടവലം, ചുരക്ക, കപ്പങ്ങ, സ്ട്രോബെറി, വെണ്ടക്ക, നെല്ല്, സീതപ്പഴം, ചേന, ചേമ്പ് എന്നിങ്ങനെ ബ്ലനിയുടെ ഏദൻ തോട്ടത്തിൽ ഇല്ലാത്ത ഇനങ്ങൾ നന്നേ വിരളം. കൃഷിയോടുള്ള അഭിനിവേശം മാത്രമാണ് തന്റെ കൈമുതലെന്ന് പറയുന്നു ബ്ലെനി.

"ഞാൻ ഒരു കർഷകനല്ല, എനിക്ക് കാർഷിക പാരമ്പര്യവും ഇല്ല, സർവകലാശാലകളിൽ നിന്നുമുള്ള കാർഷിക ശാസ്ത്രത്തിലെ ബിരുദവും ഇല്ല. എന്നാൽ എനിക്ക് ഉള്ള സ്ഥലത്ത് ഇത്രയൊക്കെ കൃഷി ചെയ്യാനാകും എങ്കിൽ എന്തുകൊണ്ട് നിങ്ങൾക്ക് കഴിയില്ല? ഇതുപോലെ പച്ചക്കറികളും പഴവര്ഗങ്ങളും സ്വന്തം വീടിനു ചുറ്റും ഒരുക്കാൻ തീർച്ചയായും നിങ്ങൾക്കും സാധിക്കും. മനസുവക്കണം എന്ന് മാത്രം," ബ്ലനി ചെറുചിരിയോട പറയുന്നു.

Also Read: മത്സ്യാവശിഷ്ടങ്ങൾ വലിച്ചെറിയല്ലേ! നഷ്ടമാക്കുന്നത് ഒന്നാന്തരം ജൈവവളം

Image: thebetterindia.com