വീട്ടിൽ ചുരുങ്ങിയ ചെലവിൽ പച്ചക്കറിത്തൈ നഴ്സറി തുടങ്ങാം

വീട്ടിൽ ചുരുങ്ങിയ ചെലവിൽ പച്ചക്കറിത്തൈ നഴ്സറി തുടങ്ങാം. ചീര, തക്കാളി, മുളക്, വഴുതന തുടങ്ങിയവയാണ് വീടുകളിൽ തൈ തയ്യാറാക്കാവുന്ന ഇനങ്ങൾ. മണ്ണൊരുക്കലാണ് നഴ്സറി തുടങ്ങുന്നതിന്റെ ആദ്യപടി. സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലമാണ് നഴ്സറിക്കായി തെരഞ്ഞെടുക്കേണ്ടത്. ആവശ്യമായ തൈകളുടെ എണ്ണം അനുസരിച്ചാണ് സ്ഥലം നിർണയിക്കേണ്ടത്.

കുറച്ചു തൈകളാണ് ആവശ്യമെങ്കിൽ പാത്രത്തിൽ മണ്ണ്, മണൽ, ചാണകപ്പൊടി എന്നിവ സമാസമം ചേർത്ത പോട്ടിങ് മിശ്രിതം നിറച്ച് അതിലാണ് വിത്തു പാകേണ്ടത്. വിത്ത് ഒരേ അകലത്തിൽ പാകാൻ ശ്രദ്ധിക്കണം. ഉറുമ്പുകളുടെ ആക്രമണത്തിൽ നിന്ന് വിത്തുകളെ സംരക്ഷിക്കുകയും വേണം. ദിവസം രണ്ടുനേരം മിതമായി നനച്ചു കൊടുക്കാൻ മറക്കരുത്.

കടുത്ത വേനൽക്കാലത്തു തണൽ നൽകണം. നടുമ്പോൾ വളം ചേർത്തതിനാൽ ഇനി വളം ചേർക്കേണ്ടതില്ല. എങ്കിലും കീട, രോഗബാധ വരാതെ നോക്കണം. ശരാശരി മൂന്നാഴ്ചകൾ കൊണ്ട് ചെടി മുളച്ചു പൊങ്ങും. മൂന്നോ നാലോ ഇലകൾ കൂടി ഉണ്ടായിക്കഴിഞ്ഞാൽ കൃഷി സ്ഥലത്ത് മണ്ണ് ഒരുക്കിയശേഷം മാറ്റി നടാം. നഴ്സറിയിൽ ഒരിക്കലും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.

Also Read: ഉണക്കിപ്പൊടിച്ച ചാണകം ഇനി പരിസ്ഥിതി സൗഹൃദ പാക്കറ്റുകളിലെത്തും; പുത്തൻ പദ്ധതിയുമായി നേമത്തെ ക്ഷീരകർഷകർ