വെറുതെ കളയുന്ന നമ്മുടെ ചാമ്പക്ക ചില്ലറക്കാരനല്ല; ആരോഗ്യത്തോടൊപ്പം ഒരൽപ്പം ലാഭവും

വെറുതെ കളയുന്ന നമ്മുടെ ചാമ്പക്ക ചില്ലറക്കാരനല്ല; ആരോഗ്യത്തോടൊപ്പം ഒരൽപ്പം വരുമാനവും തരാൻ കഴിവുള്ളയാളാണ് നമ്മുടെ നാട്ടിൽ സമൃദ്ധമായി വളരുന്ന ചെറു വൃക്ഷമായ ചാമ്പ. എന്നാൽ വീടുകളിൽ ഏറ്റവും അധികം വെറുതെ കളയുന്നതും തൊടികളിൽ വീണ് നശിച്ചുപോകുകയും ചെയ്യുന്ന പഴങ്ങളിൽ ഒന്നാണ് ചാമ്പക്ക.

മധുരവും പുളിയും കലർന്ന രുചിയുള്ള ചാമ്പക്ക വിറ്റാമിന്‍ സിയാൽ സമ്പന്നമാണ്. പ്രമേഹം, കൊളസ്ട്രോൾ, കാന്‍സർ പോലുള്ള രോഗങ്ങളെ ഒരളവുവരെ പ്രതിരോധിക്കാനും ചാമ്പക്കയ്ക്ക് കഴിയും. നാരുകളും പോഷണങ്ങളും ധാരാളം ഉള്ളതിനാൽ ദഹനം സുഖമമാക്കുന്നതിനൊപ്പം കൊളസ്ട്രോള്‍ കുറക്കാനും ഹൃദയാഘാതവും പക്ഷാഘാതവും അകറ്റി നിർത്താനും ചാമ്പക്ക സഹായിക്കുന്നു.

വിറ്റമിനുകളായ എ, സി, തിയാമിന്‍, നിയാസിന്‍, അയണ്‍, സള്‍ഫര്‍, പൊട്ടാസ്യം എന്നിവയുടെ കലവറയാണ് ചാമ്പക്കക്കുരു, അതിസാരം, വയറിളക്കം, തിമിരം, ആസ്തമ പോലുള്ള സാധാരണ രോഗങ്ങൾക്ക് മരുന്നായും ചാമ്പക്കക്കുരു ഉപയോഗിക്കാറുള്ളതായി പഴമക്കാർ പറയുന്നു. പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാവുന്ന ചാമ്പക്ക പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ തടയാനും സഹായകരമാണ്.

സ്ത്രീകളിൽ സ്തനാര്‍ബുദത്തെ അകറ്റി നിർത്താനും ചാമ്പക്ക നല്ലതാണ്. കണ്ണുകളുടെ ആരോഗ്യത്തിനും ഉത്തമനാണ് നാം വിലയില്ലാതെ വെറുതെ കളയുന്ന ഈ പഴമെന്നുകൂടി അറിയുക. പതിവായി ചാമ്പക്ക കഴിക്കുന്നവർക്ക് ചികിത്സാ ചെലവിനത്തിൽ ഒരു ചെറിയ ലാഭം കൂടി ചാമ്പക്ക നേടിത്തരുമെന്ന് അനുഭവസ്ഥർ പറയുന്നു.

Also Read: വളർത്തു കോഴികൾക്കും വേണം വേനല്‍ക്കാല പരിചരണം; അറിയേണ്ട കാര്യങ്ങൾ

Image: photosynthesis-by-me.blogspot.in