കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുമ്പിൽ; കാർഷിക വരുമാനത്തിൽ കുറവുണ്ടാകുമെന്ന് എച്ച്എസ്ബിസി പഠനം
കാലാവസ്ഥാ വ്യതിയാനം ഏറ്റവും അധികം ബാധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുമ്പിൽ; കാർഷിക വരുമാനത്തിൽ കുറവുണ്ടാകുമെന്ന് എച്ച്എസ്ബിസി പഠനം. കാലാസ്ഥാ വ്യതിയാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ മുൻനിരയിൽ സ്ഥാനം പിടിച്ചത്. 67 രാജ്യങ്ങളിൽ പഠനം നടത്തി എച്ച്എസ്ബിസി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ.
കാലാവസ്ഥാ വ്യതിയാനം ഇന്ത്യയുടെ കാർഷിക വരുമാനത്തിൽ വൻ നഷ്ടമുണ്ടാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ജലലഭ്യത കുറവുള്ള പ്രദേശങ്ങളിൽ കാലാവസ്ഥാ വ്യതിയാനം കൃഷിയെ പ്രതികൂലമായി ബാധിക്കുകയും ഇത് താപനില ഉയരാനും മഴ കുറയാനും ഇടയാക്കുകയും ചെയ്യുമെന്നാണു പഠനത്തിലെ കണ്ടെത്തൽ.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്കൊപ്പം മുൻനിരയിൽ ഇടംനേടി. ഈ രാജ്യങ്ങളിൽ കൊടുങ്കാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയവ കർഷകർക്ക് ഭീഷണിയാകുമെന്നും റിപ്പോർട്ട് പറയുന്നു. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിൽ ഏറ്റവും കുറവ് മുൻകരുതലുള്ള രാജ്യമെന്നാണു റിപ്പോർട്ടിൽ പാക്കിസ്ഥാനെ വിശേഷിപ്പിക്കുന്നത്. ഒമാൻ, ശ്രീലങ്ക, കൊളംബിയ, മെക്സിക്കോ, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷവശങ്ങൾ നേരിടേണ്ടിവരുമെന്ന് റിപ്പോർട്ടിൽ മുന്നറിയിപ്പുണ്ട്.
Also Read: വയനാടിന് പ്രത്യേക കാർഷിക മേഖലാ പദവി; 4 വർഷം കൊണ്ട് വൻ കാർഷിക വികസനത്തിന് പദ്ധതി
Image: pixabay.com