കൊടുംചൂടിൽ പൊരിയുന്ന ഇന്ത്യയിലെ കൃഷിയിടങ്ങൾ തീപ്പിടുത്ത ഭീഷണിയിൽ; ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് നാസ
ഇന്ത്യയിലെ കൃഷിയിടങ്ങൾ തീപ്പിടുത്ത ഭീഷണിയിൽ; ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ നിരവധി കൃഷിയിടങ്ങളിൽ വൻ അഗ്നിബാധയുണ്ടായതായി നാസ പുറത്തുവിട്ട ചിത്രങ്ങൾ വ്യക്തമാക്കുന്നു.
ഉത്തരേന്ത്യയിലാണ് കൂടുതലായും അഗ്നിബാധ ഉണ്ടായത്. ഛത്തീസ്ഗഡ്, യുപി, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ അഗ്നിബാധയുണ്ടായതായി ചിത്രങ്ങൾ വ്യക്തമാക്കുന്നു. അതോടൊപ്പം തെക്കേയിന്ത്യയിലും ചിലയിടങ്ങളില്‍ അഗ്നിബാധയുണ്ടായി.
തീപിടുത്തമുണ്ടായ പ്രദേശങ്ങളെ നാസയുടെ ചിത്രങ്ങളില്‍ ചുവപ്പ് അടയാളത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതലായും കൃഷിയിടങ്ങളിലാണ് അഗ്നിബാധയുണ്ടായതെന്നും നാസ ഗവേഷകര്‍ പറയുന്നു. കൃഷിയിടങ്ങളില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിരീതിയാണ് ഇത്തരം തീപിടുത്തങ്ങളുടെ ഒരു പ്രധാന കാരണമായി നാസ ഗവേഷകര്‍ വിലയിരുത്തുന്നത്.
എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും നാസ വൃത്തങ്ങൾ വ്യക്തമാക്കി. രാജ്യമാകെ ആഞ്ഞടിക്കുന്ന ഉഷ്ണക്കാറ്റും കൊടുംവേനലും കാരണം അന്തരീക്ഷ താപനില ക്രമാതീതമായി വർധിക്കുന്നതാണ് ഈ അഗ്നിബാധകൾക്ക് കാരണമെന്നാണ് സൂചന.
Image: NASA