ഓർഗാനിക് ഉൽപ്പന്നങ്ങളുടെ ഉപഭോഗത്തിൽ ഇന്ത്യ പിന്നിൽ; ഉപഭോഗം 1% ത്തിലും താഴെയെന്ന് പഠനം

ഓർഗാനിക് ഉൽപ്പന്നങ്ങളുടെ ഉപഭോഗത്തിൽ ഇന്ത്യ പിന്നിൽ; ഉപഭോഗം 1% ത്തിലും താഴെയെന്ന് പഠനം. കയറ്റുമതിയുടെ കാര്യത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യൻ വിപണിയിൽ ഓർഗാനിക് ഉല്പന്നങ്ങളുടെ പ്രകടനം ആശാവഹമല്ലെന്ന് അസോചം-ഇവൈ സംയുക്ത പഠന റിപ്പോർട്ടിൽ പറയുന്നു. ജൈവ ഉൽപന്നങ്ങളുടെ പ്രാദേശിക ഉപഭോഗം ഇപ്പോൾ ഒരു ശതമാനത്തിൽ താഴെയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

“ഇൻഡ്യൻ ഓർഗാനിക് മാർക്കറ്റ്: കാർഷികമേഖലയിലെ ഒരു പുതിയ മാതൃക,” എന്ന പേരിൽ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ കാർഷിക നയം ഉത്പാദന കേന്ദ്രീകൃത സമീപനം മാറ്റി കൂടുതൽ സമഗ്രമായ ഉൽപ്പാദനരീതികൾക്ക് ഊന്നൽ നൽകിത്തുടങ്ങിയതായി കണ്ടെത്തത്തുന്നു. ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന് പുറമെ, കാലാവസ്ഥാ ഘടകങ്ങൾ, പോഷകാഹാര ഉത്കണ്ഠകൾ, പാരിസ്ഥിതിക സ്വാധീനം, ഗുണഭോക്താക്കളുടെ ജീവിത നിലവാരം എന്നിവയും ഇന്ന് പ്രധാന പരിഗണനാ വിഷയങ്ങളാണെന്നും റിപ്പോർട്ട് പറയുന്നു.

ഓർഗാനിക് ഉൽപ്പന്നങ്ങളും നിർമ്മാതാക്കളും നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. ജൈവ ഉല്പന്നങ്ങളുടെ നിർമ്മാതാക്കൾ ലാഭം നിലനിർത്തുന്നതിനിടയിലും അവരുടെ ഉൽപ്പാദനത്തിൽ ഉയർന്ന നിലവാരം നിലനിർത്താൻ നിരന്തരം പോരാടേണ്ടി വരുന്നതായി റിപ്പോർട്ട് പറയുന്നു. ഇൻഡ്യയിലെ ഓർഗാനിക് ഉത്പന്നങ്ങളുടെ നിയന്ത്രണ ചട്ടക്കൂടിന്റെ പോരായ്മ മൂലമാണിത് സംഭവിക്കുന്നത്.
 
വിളവെടുപ്പിനു ശേഷം ജൈവ ഉൽപന്നങ്ങൾ ശരിയായി സംഭരിക്കാനുള്ള ശേഷിക്കുറവാണ് മറ്റൊരു വെല്ലുവിളി. ക്ക് ആവശ്യമായ ഷമുള്ള സൗകര്യമില്ലാത്ത അവസ്ഥയിൽ ഗണ്യമായ പ്രതിരോധം നേരിടുന്നു. രാജ്യത്തെ ഉല്പാദന സൗകര്യങ്ങളുടെ അപര്യാപ്തത കൂടാതെ ഉൽപ്പന്നങ്ങളുടെ മലിനീകരണ സാധ്യതയും നിലനിൽക്കുന്നു. ആഗോള വിപണിയിലേയും ദേശീയ വിപണിയിലേയും ഗുണനിലവാര ചട്ടങ്ങളിലെ വ്യത്യാസങ്ങളാണ് ജൈവ ഉല്പന്നങ്ങളുടെ മറ്റൊരു വെല്ലുവിളി.

ഓർഗാനിക് ഉത്പന്നങ്ങളെ സംബന്ധിച്ച അവബോധത്തിന്റെ കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും മിക്ക ഉപഭോക്താക്കൾക്കും അതിന്റെ ആനുകൂല്യങ്ങൾ അറിയില്ല, അതിനാൽ വിപണിയിലെ ആവശ്യക്കാരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാകാത്തത് ജൈവ ഉൽപ്പന്നങ്ങളുടെ വില ഉയരാനും കാരണമാകുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ഓർഗാനിക് മേഖലയിലെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്നതിന് ഗവേഷണം, വികസനം, നിക്ഷേപം, ധനനിക്ഷേപം, നിരീക്ഷണം, മൂല്യനിർണ്ണയം എന്നിവയ്ക്ക് ഊന്നൽ നൽകണമെന്ന് റിപ്പോർട്ട് നിർദേശിക്കുന്നു. കൂടാതെ അടിസ്ഥാന സൗകര്യവികസനവും വ്യാപാരത്തിനു അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കൽ, ബ്രാൻഡിംഗ്, മാർക്കറ്റിംഗ് തന്ത്രങ്ങൾ, സംരംഭകർക്ക് പ്രോത്സാഹനം എന്നീ കാര്യങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്നും റിപ്പോർട്ട് പറയുന്നു.

178 രാജ്യങ്ങളിൽ ജൈവകൃഷി വിജയകരമായി നടത്തപ്പെടുന്നുണ്ട്. വടക്കേ അമേരിക്കയും യൂറോപ്യൻ യൂണിയനുമായി ജൈവ ഉൽപ്പന്നങ്ങളുടെ ആഗോള വിൽപ്പനയുടെ ഭൂരിഭാഗവും കൈയ്യാളുന്നത്. 2000 ൽ 7.9 ബില്യൺ യുഎസ് ഡോളറായിരുന്ന ജൈവ ഉൽപ്പന്നങ്ങളുടെ വിപണി 2016 ൽ 89.7 ബില്യൻ യുഎസ് ഡോളർ ആയി ഉയർന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. . ലോകത്തെ മൊത്തം ഉത്പന്ന വിപണന ഉത്പന്നങ്ങളാണ് അമേരിക്ക (43.1 ബില്യൺ ഡോളർ), ജർമ്മനി (10.5 ബില്യൺ ഡോളർ), ഫ്രാൻസ് ( 7.5 ബില്ല്യൺ യുഎസ് ഡോളർ) എന്നിവരാണ് ലോക ഓർഗാനിക് ഉൽപ്പന്ന ഉപഭോഗത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ..

ജൈവകൃഷിയിൽ ലോകത്ത് ഒമ്പതാം സ്ഥാനത്തുള്ള ഇന്ത്യയിൽ 8,35,000 ജൈവ കൃഷിക്കാരാണുള്ളത്. ആകെ 1.49 ദശലക്ഷം ഹെക്ടർ കൃഷിഭൂമിയിലാണ് ജൈവ കൃഷിയുള്ളത്. 2015-16 ൽ 1,937 കോടി രൂപയ്ക്കുള്ള 1.35 ദശലക്ഷം മെട്രിക് ടൺ സർട്ടിഫൈഡ് ഓർഗാനിക് ഉൽപ്പന്നങ്ങൾ ഇന്ത്യ കയറ്റുമതി ചെയ്തതായും റിപ്പോർട്ട് പറയുന്നു. അമേരിക്ക, യൂറോപ്യൻ യൂണിയൻ, കാനഡ, ജപ്പാൻ, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവയാണ് ഇന്ത്യയുടെ പ്രധാന ഉപഭോക്താക്കൾ.

Also Read: വീടിന് അഴകും മനസിന് സന്തോഷവും നൽകാൻ ഇനി ആട്ടുകൊട്ടപ്പാല

Image: unsplash.com