Friday, April 4, 2025
കാര്‍ഷിക വാര്‍ത്തകള്‍

റബര്‍ നെഞ്ചത്തടിച്ചപ്പോൾ റംബുട്ടാൻ കൈപിടിച്ചുയർത്തിയ കഥ പറയുന്നു ടിഎം മാമ്മൻ

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

റബര്‍ നെഞ്ചത്തടിച്ചപ്പോൾ റംബുട്ടാൻ കൈപിടിച്ചുയർത്തിയ കഥ പറയുന്നു ടിഎം മാമ്മൻ. വടശേരിക്കര താഴത്തില്ലത്ത് ടി എം മാമ്മനാണ് വേറിട്ട കൃഷി രീതി പരീക്ഷിച്ച് മികച്ച വരുമാനം നേടുന്നത്. റബര്‍ കൃഷി നഷ്ടത്തിലായതോടെ റബർ മരങ്ങൾ മുറിച്ചുമാറ്റി കൃഷി സ്ഥലത്ത് റംബുട്ടാന്‍, ജാതി, ഫിലോസാന്‍, മാംഗോസ്റ്റിന്‍ എന്നിവ നടുകയായിരുന്നു അദ്ദേഹം.

റബര്‍, തേക്ക് എന്നിവയേക്കാളേറെ വരുമാനം ലഭിക്കുന്നത് റംമ്പുട്ടാനില്‍ നിന്നാണെന്നാണ് മാമ്മൻ പറയുന്നു. ഒരേക്കര്‍ സ്ഥലത്ത് 60 തൈകൾവരെ നടാവുന്ന റംമ്പുട്ടാന് നല്ല വെയിലും നനയും നിർബന്ധമാണ്. വേനല്‍ക്കാലത്ത് ആഴ്ചയിലൊരിക്കലെങ്കിലും നനച്ചിരിക്കണം. തൈ വളര്‍ന്ന് അഞ്ച് വര്‍ഷം കഴിയുമ്പോള്‍ കായ്ക്കുമെങ്കിലും പൂര്‍ണമായ തോതില്‍ ആദായം ലഭിക്കണമെങ്കിൽ പത്തുവർഷമെങ്കിലും എടുക്കും. പത്തുവർഷം പ്രായമായ ഒരു മരത്തിൽ നിന്ന് ശരാശരി 200 മുതല്‍ 300 കിലോ വരെ റംമ്പുട്ടാന്‍ ലഭിക്കും.

കിലോയ്ക്ക് നൂറ് രൂപവരെയാണ് റംബുട്ടാന് വിപണിയിലെ വില. പത്തനംതിട്ട, കോട്ടയം ജില്ലകളൊഴികെ മറ്റു സ്ഥലങ്ങളിലെ കാലാവസ്ഥ റംബുട്ടാൻ വളരാൻ അനുയോജ്യമല്ല. റംബുട്ടാൻ കൂടാതെ 100 ബഡ് ജാതികളും മാമ്മന്‍ കൃഷി ചെയിതിട്ടുണ്ട്. റബർ ഏൽപ്പിച്ച ആഘാതത്തെ മറ്റു മാർഗങ്ങളിലൂടേയും പരീക്ഷണങ്ങളിലൂടേയും മറികടന്നിരുക്കുകയാണ് അദ്ദേഹം.

Also Read: മത്സ്യക്കൃഷിയിൽ ഉൽസാഹിച്ചില്ലെങ്കിൽ തിന്നേണ്ടി വരിക വിഷം കലർന്ന മീൻ; ഓപ്പറേഷൻ സാഗർ റാണി ശക്തമാക്കുന്നു

Image: pexels.com

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.