കാർഷിക വിജ്ഞാനം ഇനി വിരൽത്തുമ്പിൽ; കാർഷിക രംഗത്ത് ഐടിയുടെ സാധ്യതകളുമായി കേരള കാർഷികസർവകലാശാലയുടെ ഇ ലേണിങ് സെന്റർ
കാർഷിക വിജ്ഞാനം ഇനി വിരൽത്തുമ്പിൽ; കാർഷിക രംഗത്ത് ഐടിയുടെ സാധ്യതകളുമായി കേരള കാർഷികസർവകലാശാലയുടെ ഇ ലേണിങ് സെന്റർ. വിവരസാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ഉപയോഗിച്ച് കാർഷിക വിജ്‌ഞാനവും കൃഷിക്കാർക്കുള്ള പാഠങ്ങളും എളുപ്പത്തിൽ ലഭ്യമാക്കുകയാണ് കേരള കാർഷികസർവകലാശാലയുടെ ഇ ലേണിങ് സെന്റർ.
കൃഷിമുറകൾ, ഉല്‍പാദനം, വിപണനം, സംസ്കരണം, കാർഷിക സംരംഭകത്വം എന്നിങ്ങനെ കർഷകർക്ക് ആവശ്യമായ വൻ വിജ്ഞാന ശേഖരമാണ് ഓൺലൈൻ സെന്റർ ലഭ്യമാക്കുന്നത്. കാർഷിക സാങ്കേതിക വെബ്സൈറ്റ്, അനുബന്ധ സോഫ്‌റ്റ് വെയറുകൾ, മൾട്ടിമീഡിയ അവതരണങ്ങൾ, ദൃശ്യ-ശ്രാവ്യ ഉപാധികൾ എന്നിവ വഴിയാണ് കൃഷി പാഠങ്ങൾ പകർന്നു നൽകുന്നത്.
കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന വിധം കർഷകരെ പഠിപ്പിക്കുന്നതിനും വിജ്‌ഞാനവ്യാപന പ്രവർത്തകർക്കു കമ്പ്യൂട്ടർ അധിഷ്‌ഠിത വിജ്‌ഞാനവ്യാപന രീതികൾ പരിചയപ്പെടുത്തുന്നതിനുമായി ഒരു പരിശീലനകേന്ദ്രവും ലേണിങ് സെന്ററിലുണ്ടാവും. കൃഷി സാങ്കേതിക വെബ്സൈറ്റ്, കാർഷിക വിവരസാങ്കേതിക ജാലകം, ഡിജിറ്റൽ കൃഷിസഹായികൾ, കാർഷിക സൈബർ വിഭവങ്ങൾ, കൃഷി ഉപാധികളുടെയും സേവനങ്ങളുടെയും വിവരശേഖരം, കാർഷികയന്ത്ര ഡിജിറ്റൽ ലൈബ്രറി, കാലാവസ്ഥാവിവരജാലകം, കൃഷികലണ്ടർ, ഓൺലൈൻ കോഴ്‌സുകൾ, ചർച്ചാഫോറം എന്നിവയാണ് സെന്ററിലെ മറ്റ് പ്രത്യേകതകൾ.
വിവിരങ്ങള്‍ക്ക് ഫോണ്‍: (ഡയറക്ടർ): 9447429615
Also Read: Dubious land acquisition amendment bill for the Andhra Pradesh capital Amaravati passed
Image: pixabay.com