കയറ്റുമതിയ്ക്ക് മുൻഗണന നൽകി വാഴക്കൃഷി വ്യാപിപ്പിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനിൽ കുമാർ

പഴം പച്ചക്കറി എന്നിവ കപ്പല് വഴിയുളള കയറ്റുമതിക്ക് കേന്ദ്രസര്ക്കാര് അംഗീകാരംനല്കിയ സാഹചര്യത്തില് തൃശൂരില് കയറ്റുമതി സാധ്യതകളിലൂന്നിയ വാഴകൃഷി ആരംഭിക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനില്കുമാർ വ്യക്തമാക്കി. വി എഫ് പി സി കെ കരുവന്നൂർ സ്വാശ്രയ കർഷക സമിതി വിപണന കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും മികച്ച കർഷകനെ ആദരിക്കലും നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്ര ഏജൻസിയായ അപ്പോസ ഷിപ്പ്മെന്റ് പ്രോട്ടോക്കോൾ അംഗീകരിച്ചതോടെ കപ്പൽ വഴിയാകുമ്പോൾ കിലോയ്ക്ക് 6 രൂപയായി കുറയുന്ന പശ്ചാത്തലത്തിലാണ് വാഴപ്പഴ കയറ്റുമതി ആരംഭിക്കുന്നത്. ഫ്ളൈറ്റ് കാർഗോ വഴി കിലോയ്ക്ക് 60 രൂപയായിരുന്നു നിരക്ക്.

[amazon_link asins=’B01GFTEV5Y’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’942a777f-3117-11e8-b081-5f82517561af’]

ആദ്യ ഘട്ടമെന്ന നിലയില് ഇരിങ്ങാലക്കുട, മാള, കൊടകര, ഒല്ലൂർ പ്രദേശങ്ങളിലായി 500 ഹെക്ടറിലാണ് കയറ്റുമതി അധിഷ്ഠിത വാഴകൃഷി തുടങ്ങുക. കർഷകർക്ക് ഇതിനുളള പ്രത്യേക പരിശീലനം നല്കും. വടക്കാഞ്ചേരി മേഖലയിലെ ചങ്ങാലിക്കോടന് വാഴപ്പഴവും കയറ്റുമതി ചെയ്യും. കണ്ണാറ അഗ്രോപാര്ക്കിന്റെ നിര്മ്മാണ പ്രവർത്തികൾ ഈ വർഷം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

വാഴപ്പഴം,തേൻ എന്നിവ അടിസ്ഥാനമാക്കി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന അത്യാധുനിക ഫാക്ടറിയാണ് അഗ്രോ പാർക്കിൽ സ്ഥാപിക്കുക. കർഷകരുടെ ഉടമസ്ഥതയിൽ സ്ഥാപിക്കുന്ന ഫാക്ടറിയിൽ നിന്നും വാഴനാരുപയോഗിച്ചുളള ഉൽപ്പന്നങ്ങളും ഉൽപ്പാദിപ്പിക്കും. ഏറണാകുളം ജില്ലയിൽ പൈനാപ്പിൾ കൃഷിയും കയറ്റുമതി അടിസ്ഥാനത്തിൽ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read: വീടുകളിൽ മുളക് കൃഷി ചെയ്യാം, അനായാസമായി; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ…

Image: pixabay.com