ഇനി വീട്ടിൽ അൽപ്പം ബീൻസ് കൃഷി ചെയ്താലെന്താ? ഇത്രയും ചെയ്താൽ മതി
വിപണിയിൽ ലഭിക്കുന്ന ബീൻസിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കയുള്ളവർ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ള കാര്യമാണ്, “ഇനി വീട്ടിൽ അൽപ്പം ബീൻസ് കൃഷി ചെയ്താലെന്താ?” എന്നത്. അൽപ്പം ശ്രദ്ധയും അധ്വാനവും ഉണ്ടെങ്കിൽ വീടുകളിൽ നന്നായി കൃഷി ചെയ്യാവുന്നതാണ് ബീൻസ്.
വിത്ത് പാകിയാണ് ബീന്‍സ് തൈകള്‍ മുളപ്പിക്കുന്നത്. വിത്തുകള്‍ ഗ്രോ ബാഗിലോ കവറുകളിലോ ഇടുക. ആദ്യം മണ്ണിട്ടതിനുശേഷം ഉണങ്ങിയ ആട്ടിന്‍ കാഷ്ഠവും ഒരു പിടി വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കണം, വീണ്ടും മണ്ണിട്ട് മൂടി തൈകള്‍ പറിച്ചു നടുക.
നടുന്നതിന് മുന്‍പ് സ്യുഡോമോണസ് ലായനിയില്‍ വേരുകള്‍ അര മണിക്കൂര്‍ മുക്കി വെയ്ക്കുന്നത് നല്ലതാണ്. ബീന്‍സ് തൈകള്‍ നട്ടതിനു ശേഷം രാവിലെയും വൈകുന്നേരവും നനച്ചു കൊടുക്കുകയും വേണം. ഓരോ ആഴ്ചയിലും സ്യുഡോമോണസ് ചുവട്ടില്‍ ഒഴിച്ച് കൊടുക്കാൻ ശ്രദ്ധിക്കണം, ഇടയ്ക്കിടെ ഒരു പിടിയോളം വേപ്പിന്‍ പിണ്ണാക്ക് ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ദിവസം വെച്ച തെളി നേര്‍പ്പിച്ചു ഒഴിച്ചു കൊടുത്താൽ ബീന്‍സ് വളരെ പെട്ടന്ന് തന്നെ പൂവിട്ട് കായ്ക്കുന്നത് കാണാം.
Also Read: കൃഷി മന്ത്രിയെക്കാണാൻ വിഷു കൈനീട്ടവുമായി ആദിവാസി മൂപ്പനും കുടുംബവും
Image: pixabay.com