അടുക്കളത്തോട്ടത്തിൽ ചുരക്ക കൃഷി ചെയ്യാം; കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം
അടുക്കളത്തോട്ടത്തിൽ ചുരക്ക കൃഷി ചെയ്യാം; കുടുംബത്തിന്റെ ആരോഗ്യം സംരക്ഷിക്കാം. ഔഷധ ഗുണങ്ങൾ ഏറെയുള്ള ചുരക്ക ചുര എന്ന പച്ചക്കറിച്ചെടിയുടെ ഫലമാണ്. വലുപ്പം, നീളം, ആകൃതി, വളവ്, ചുഴിപ്പ്, മുഴുപ്പ് എന്നിവയിൽ മറ്റു പച്ചക്കറികളിൽ നിന്ന് വ്യത്യസ്തമാണ് ചുരക്ക.
നാട്ടിന്‍പുറങ്ങളിലെ തൊടികളില്‍ ധാരാളമായി കണ്ടുവന്നിരുന്ന പച്ചക്കറിയായ ചുരക്ക കാലം മാറിയതോടെ പതിയെ അപ്രത്യക്ഷമാകുകയായിരുന്നു. നഗരങ്ങളിലെ മട്ടുപ്പാവ് കൃഷിയ്ക്കും അടുക്കള കൃഷിയ്ക്കും അനുയോജ്യമായ പച്ചക്കറിയാണിത്.
സാധാരണയായി മൂന്നു വിധത്തിലുള്ള ചുരക്കയാണ് കാണപ്പെടുന്നത്. പാല്‍ച്ചുരക്ക, കുംഭച്ചുരക്ക, കയ്പ്പച്ചുരക്ക എന്നിവയാണവ. ചുരക്ക നീര് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പഴമക്കാർ പറയുന്നു. വർഷത്തിൽ രണ്ടു തവണ ചുരയ്ക്ക കൃഷി ചെയ്യാം. സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയും ജനുവരി മുതൽ ഫെബ്രുവരി വരെയുമാണ് രണ്ട് നടീൽ സീസണുകൾ.
പച്ചത്തുള്ളന്‍, മൊസെയ്ക് പരത്തുന്ന വെള്ളീച്ച എന്നിവയാണ് ചുരയ്ക്ക കൃഷിയുടെ പ്രധാന ഭീഷണി. ഇവയെ തുരത്താനായി 15 ദിവസത്തിലൊരിക്കല്‍ വെളുത്തുള്ളിയും വേപ്പെണ്ണയും കലർത്തിയ മിശ്രിതം തളിക്കുന്നത് നല്ലതാണ്.