കൃഷി വികസന പദ്ധതികളില്‍ 30 ശതമാനം ഫണ്ട് വനിതാ കര്‍ഷകര്‍ക്ക്
കേന്ദ്ര കാര്‍ഷിക ബഡ്ജറ്റിലെ വിവിധ പദ്ധതികളില്‍ മുപ്പത് ശതമാനമെങ്കിലും വനിതാ കര്‍ഷകര്‍ ഗുണഭോക്താക്കളായി മാറുമെന്ന് കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ്. ദേശീയ വനിതാ കമ്മിഷന്‍ ഐക്യരാഷ്ട്രസഭയുടെ സ്ത്രീ ശാക്തീകരണ വിഭാഗമായ യു എന്‍ വിമനും (UN Women) മഹിളാ കിസാന്‍ അധികാര്‍ മഞ്ചുമായി (MAKAAM) ചേര്‍ന്ന് സംഘടിപ്പിച്ച വനിതാ കര്‍ഷകരുടെ അവകാശ സംരക്ഷണം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയാരുന്നു രാധാ മോഹന്‍ സിംഗ്. സ്വയം സഹായക സംഘങ്ങള്‍ നിര്‍മ്മിച്ച് ചെറുകിട വായ്പകള്‍ നല്‍കി വനിതാ കര്‍ഷകരുടെ പുരോഗതി ഉറപ്പുവരുത്താനുള്ള ശ്രമം നടക്കുന്നുണ്ട്, കാര്‍ഷികവൃത്തിയുടെ എല്ലാ മേഖലകളിലും നേരിട്ട് പങ്കെടുക്കുന്നുണ്ടെങ്കിലും വേതനം ലഭിക്കുന്ന കാര്യത്തില്‍ അസമത്വം നിലനില്‍ക്കുന്നുണ്ടെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ 18 ശതമാനം കാര്‍ഷിക കുടുംബങ്ങളുടേയും നേതൃത്വം വഹിക്കുന്നത് സത്രീകളാണ്, രാജ്യത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്‍ 80 ശതമാനം ബന്ധപ്പെടുന്നത് കാര്‍ഷികമേഖലയുമായാണ്. ഇതില്‍ 33 ശതമാനം സ്ത്രീ തൊഴിലാളികളും 48 ശതമാനം വനിതാ കര്‍ഷകരുമാണെന്ന് ദേശീയ സാംപിള്‍ സര്‍വേ ഓഫീസ് (NSSO) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.