Friday, April 4, 2025
കാര്‍ഷിക വാര്‍ത്തകള്‍

വിപണിയിൽ കിട്ടുന്ന കോളിഫ്ലവറിനെ മറന്നേക്കൂ; ഇനി കോളിഫ്ലവർ അടുക്കളത്തോട്ടത്തിൽ വിളയിക്കാം

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

വിപണിയിൽ കിട്ടുന്ന കോളിഫ്ലവറിനെ മറന്നേക്കൂ; ഇനി കോളിഫ്ലവർ അടുക്കളത്തോട്ടത്തിൽ വിളയിക്കാം. തണുപ്പു കാലാവസ്ഥയിലാണ് കോളിഫ്ലവർ നന്നായി വളരുന്നത്. അതിനാൽ തണുപ്പ് കിട്ടുന്ന സ്ഥലത്ത് വേണം നടാൻ. വിത്തുകളും തണ്ടുകളുമുപയോഗിച്ച് കോളിഫ്ലവർ കൃഷി ചെയ്യാം.

നടാനായി നന്നായി വളർന്നു പാകമായ കോളിഫ്ലവറിന്റെ തണ്ടുകൾ മുറിച്ചെടുക്കുകയാണ് ആദ്യപടി. ഗ്രോ ബാഗുകളിൽ നന്നായി വളവും വെള്ളവും ചാണകപ്പൊടിയും ചേർത്ത് ഇവ വളർത്തിയെടുക്കണം. ഗ്രോ ബാഗിലേക്കു മാറ്റി നട്ട് കുറച്ച് ദിവസങ്ങൾ തണലത്തു വെച്ച ശേഷം മാത്രമേ സൂര്യ പ്രകാശം ലഭിക്കുന്ന ഇടത്തിൽ വയ്ക്കാവൂ.

വേരുകൾ മുളച്ച് ചെടി വളരാൻ തുടങ്ങുമ്പോൾ ജൈവ വളങ്ങൾ കൊടുക്കാം. ദിവസവും നനച്ചു കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. തറയിൽ നടുമ്പോൾ വെയിൽ അധികം കൊള്ളിക്കാതിരിക്കാനും നോക്കണം. ഇലയിൽ പുഴുക്കുത്ത് പോലുള്ള രോഗബാധകൾ കണ്ടാൻ അപ്പോൾ തന്നെ ആ ഇല മുറിച്ചു കളയണം.

തൈകളുടെ ചുവട്ടിൽ വേപ്പിൻ പിണ്ണാക്ക് പൊടിച്ചത് രണ്ടാഴ്ച കൂടുമ്പോൾ വിതറുന്നതും കീടങ്ങളെ അകറ്റാൻ നല്ലതാണ്. ഗോമൂത്രം, കാന്താരി മുളക് ലായനി എന്നിവ നേർപ്പിച്ചു സ്പ്രേ ചെയ്യുന്നതും ഗുണം ചെയ്യും. രണ്ട് നേരം തണുത്ത വെള്ളം കോളിഫ്ലവർ ചെടിയുടെ ചുവട്ടിലൊഴിച്ചാൽ വേഗം പൂവിടുമെന്നും അനുഭവസ്ഥർ പറയുന്നു.

Also Read: ഓണവിപണിയ്ക്കായി പയർ; കൃഷിയിറക്കാൻ സമയമായി

Image: pixabay.com

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.