പ്രകൃതി ദുരന്തങ്ങളും കീടാക്രമണവും മണ്ണിന്റെ ഗുണനിലവാരവും പഠിക്കാൻ ഡ്രോൺ സാങ്കേതിക വിദ്യയുമായി കൃഷി വകുപ്പ്
പ്രകൃതി ദുരന്തങ്ങളും കീടാക്രമണവും മണ്ണിന്റെ ഗുണനിലവാരവും പഠിക്കാൻ ഡ്രോൺ സാങ്കേതിക വിദ്യയുമായി കൃഷി വകുപ്പ്. കാര്‍ഷിക രംഗത്ത് പ്രകൃതി ദുരന്തംമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനോടൊപ്പം നെല്‍കൃഷിക്കുണ്ടാകുന്ന നാശം, കീടാക്രമണം, മണ്ണിന്റെ ഗുണമേന്മാ പരിശോധന തുടങ്ങിയവയും ഈ സാങ്കേതിക വിദ്യയിലൂടെ വളരെ ഫലപ്രദമായി പഠിക്കാൻ കഴിയും.
ഹെലിക്യാം ഉപയോഗിച്ചാണ് കൃഷി വകുപ്പിന്റെ ഡ്രോണ്‍ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുക. ഐ.ഐ.ടി ചെന്നൈ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് ടെക്‌നോളജി ഉള്‍പ്പെടെയുള്ള ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കൃഷി വകുപ് ഡ്രോൺ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
കാർഷിക ഡ്രോണിന്റെ പരീക്ഷണം മെത്രാന്‍ കായലിലും കുട്ടനാടന്‍ പ്രദേശങ്ങളിലും നടത്തിക്കഴിഞ്ഞതായി കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പഠഞ്ഞു. തൃശൂര്‍, പൊന്നാനി, വട്ടവട, കാന്തളൂര്‍, അട്ടപ്പാടി എന്നിവിടങ്ങളില്‍ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പല സംസ്ഥാനത്തും ഡ്രോൺ പരീക്ഷണം നടത്തിയിട്ടുണ്ടെങ്കിലും കേരളത്തിലാണ് ആദ്യമാണ് വാണിജ്യാടിസ്ഥാനത്തിൽ ഡ്രോൺ ഉപയോഗിക്കുന്നത്.