ഇ-പശുഹാത്: കന്നുകാലി കര്‍ഷകരെ ഏകോപിപ്പിക്കുന്ന സംരഭം
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
ന്യൂഡല്‍ഹി: രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ക്ഷീര-കന്നുകാലി കര്‍ഷകരെ ഏകോപിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ നേതൃത്വത്തില്‍ ഇ-പശുഹാത് എന്ന വെബ്‌സൈറ്റ് പ്രവര്‍ത്തിപ്പിക്കുന്നു. ദേശീയ പാല്‍ ദിനമായ നവംബര്‍ 26 ന് കേന്ദ്ര കൃഷി വകുപ്പ് മന്ത്രി രാധാമോഹന്‍ സിംഗ് epashuhaat.gov.in എന്ന വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കന്നുകാലികളുടെ വിപണനവും കന്നുകാലി ജനിതകദ്രവ്യങ്ങളുടെ (സെമണ്‍) ലഭ്യത, കന്നുകാലി കര്‍ഷകരുടെ ക്ഷേമം എന്നിവ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര, സംസ്ഥാന, കോ ഓപ്പറേറ്റീവ് ക്ഷീര കര്‍ഷകരെ ഏകോപിപ്പിക്കുക എന്ന ലക്ഷവും ഈ നൂതന സംരഭത്തിനുണ്ട്.
അടിക്കുറിപ്പ്: ഔദ്യോഗിക വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ 29 കോടിയിലേറെ കന്നുകാലികളാണ് രാജ്യത്താകമാനം ഉള്ളത്. ലോകത്താകമാനമുള്ള കന്നുകാലികളുടെ കണക്കെടുപ്പില്‍ 14 ശതമാനം കാളകളും 53 ശതമാനം പോത്തുകളും ഇന്ത്യയിലാണുള്ളത്. ഇതില്‍ 79 ശതമാനം സ്വദേശി ഇനങ്ങളും 21 ശതമാനം സങ്കരയിനങ്ങളുമാണുള്ളത്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|