ക്ഷീര കർഷകർക്ക് ഉൽപ്പാദനം വർധിപ്പിക്കാൻ ചില തീറ്റപ്പുല്ല് കൃഷി പരീക്ഷണങ്ങൾ
ക്ഷീര കർഷകർക്ക് ഉൽപ്പാദനം വർധിപ്പിക്കാൻ ചില തീറ്റപ്പുല്ല് കൃഷി പരീക്ഷണങ്ങൾ. ഹൈബ്രിഡ് നേപ്പിയറിന്‍റെ സിഒ 3, സിഒ 4 എന്നിവയാണ് കേരളത്തിലെ ക്ഷീര കർഷകർക്കിടയിൽ പ്രചാരമുള്ള തീറ്റപ്പുല്ല് ഇനങ്ങൾ. എന്നാൽ പൂർണമായും ഇവരെ ആശ്രയിക്കാതെ സമ്മിശ്ര തീറ്റപ്പുല്ല് കന്നുകാലികൾക്ക് നൽകിയാൽ ഉല്പാദനം വർധിപ്പിക്കാം.
തീറ്റപ്പുല്ലുകള്‍ കാലിത്തീറ്റയായി നല്‍കാന്‍ കഴിയുന്ന പയര്‍വര്‍ഗങ്ങൾ, ധാന്യവിളകള്‍, കാലിത്തീറ്റ, വൃക്ഷങ്ങള്‍ എന്നിവകൂടി കൃഷി ചെയ്താണ് തീറ്റപ്പുല്‍ക്കൃഷിയിലും സമ്മിശ്ര രീതികള്‍ പരീക്ഷിക്കുന്നത്. സങ്കര നേപ്പിയര്‍ തീറ്റപ്പുല്ലിന്റെ കമ്പുകൾ ഇത്തരത്തിൽ നടാം. സിഒ-3, സി ഒ-4, സി ഒ-5, കിളികുളം, തുമ്പൂര്‍മുഴി തുടങ്ങിയ നിരവധി പേരുകളില്‍ സങ്കര നേപ്പിയര്‍ ഇനങ്ങള്‍ ലഭ്യമാണ്.
നന്നായി പരിപാലിക്കുകയാണെങ്കിൽ ഒരു ഹെക്ടറില്‍നിന്ന് വര്‍ഷം 350 മുതൽ 400 ടണ്‍വരെ വിളവുണ്ടാകും.
ഗിനിപ്പുല്ല്, കോംഗോസിഗ്നല്‍, ഹ്യുമിഡിക്കോള, സ്റ്റൈലോ തുടങ്ങിയവയും കൃഷി ചെയ്യാന്‍ അനുയോജ്യമാണ്. ആട്, മുയല്‍ കര്‍ഷകര്‍ക്കും ഇവ പരീക്ഷിച്ചു നോക്കാവുന്നതാണ്. ഉയരം കുറഞ്ഞ, ബലമായി മണ്ണിൽ പിടിക്കുന്ന ഇവ മണ്ണൊലിപ്പ് തടയാനും സഹായിക്കുന്നു.
മറ്റു പുല്ലുകളുമായി ചേര്‍ത്ത് പ്രതിദിനം ശരാശരി ഒരു കിലോയെങ്കിലും തീറ്റ നല്‍കിയാൽ പാലിന്‍റെ അളവ് കൂട്ടാന്‍ സഹായിക്കുന്നതാണ് പയ വര്‍ഗത്തില്‍പ്പെട്ട സ്റ്റൈലോസാന്തസ് പുല്ല്. എന്നാൽ ഇത് കൂടുതൽ നൽകി ദഹന പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണം. അതുപോലെ ചിലയിനം പുല്ലുകളിൽ അന്നജം കൂടുതലുള്ളതിനാല്‍ നിശ്ചിത അളവില്‍ മറ്റു പുല്ലുകളുമായി ചേർത്താണ് നൽകേണ്ടത്.
Also Read: പ്രോട്ടീൻ കലവറയായ പഴ വർഗങ്ങളിലെ പുതുമുഖം; അക്കായിയെ പരിചയപ്പെടാം
Image: pixabay.com