Friday, April 4, 2025
കാര്‍ഷിക വാര്‍ത്തകള്‍

രുചിയും ഗുണവും തികഞ്ഞ ഇലന്തപ്പഴം കൃഷി ചെയ്യാം

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

രുചിയും ഗുണവും തികഞ്ഞ ഇലന്തപ്പഴം കൃഷി ചെയ്യാൻ അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലേത്. പഴവര്‍ഗങ്ങളിൽ ആപ്പിളിനോട് സാമ്യമുള്ള ചെറുകായും രുചിയുമാണ് ഇലന്തപ്പഴങ്ങള്‍ക്കുള്ളത്. മള്‍ബറിച്ചെടിപോലെ ധാരാളം ശാഖകളുമായാണ് ഇലന്ത വളരുക പതിവ്.

ഇലന്തപ്പഴങ്ങളിൽ വിറ്റാമിൽ സിയും ധാതുലവണങ്ങളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ അമരത്വത്തിന്റെ പഴം എന്നും അറിയപ്പെടുന്നു. പത്തു മീറ്ററോളം ഉയരംവെക്കുന്ന ഇലന്തച്ചെടിയിൽ ചെറിയ ഇലകളാണ് ഉണ്ടാവുക. വര്‍ഷം മുഴുവന്‍ കായ് തരുന്ന പഴവർഗക്കാരനാണ് ഇലന്ത.

ഇലന്തപ്പഴം ഇളംമഞ്ഞ നിറമാകുന്നതോടെ പറിക്കാവുന്നതാണ്. സാധാരണ ഏതുതരം മണ്ണിലും നന്നായി വളരുന്ന ഇലന്തയ്ക്ക് പരിചരണവും കുറച്ചുമതി. വളര്‍ച്ചയ്ക്ക് സൂര്യപ്രകാശം ആവശ്യമുള്ളതിനാലും നന്നായി ശിഖരങ്ങളോടെ പടര്‍ന്നുപന്തലിച്ച് വളരുന്നതിനാലും ഇലന്ത തുറസായ പ്രദേശങ്ങളിൽ നടുന്നതാണ് നല്ലത്.

Also Read: രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയിൽ കുതിപ്പ്; കടൽ കടക്കുന്നവരിൽ മുമ്പൻ കേരളത്തിന്റെ ചെമ്മീൻ

Image: pixabay.com

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.