വാണിജ്യാടിസ്ഥാനത്തിലുള്ള ചക്ക കൃഷിയ്ക്ക് ഒരുങ്ങുകയാണോ? ഈ ഇനങ്ങൾ തരും കൈനിറയെ വിളവും ആദായവും
വാണിജ്യാടിസ്ഥാനത്തിലുള്ള ചക്ക കൃഷിയ്ക്ക് ഒരുങ്ങുകയാണോ? കൈനിറയെ വിളവും ആദായവും തരുന്ന മികച്ച ഇനങ്ങളെക്കുറിച്ച് അറിയുക. ചക്ക സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതോടെ ചക്ക വിപണിയ്ക്ക് ഉണർവുണ്ടായിട്ടുണ്ട്. ഒപ്പം കർഷകരും പ്ലാവ് വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാനും താത്പര്യം കാണിക്കുന്നു.
മലേഷ്യയ്ക്ക് ലോകത്ത് ചക്ക ഉൽപ്പാദനത്തിൽ മുൻനിരയിൽ സ്ഥാനം നേടിക്കൊടുത്ത ഇനമാണ് ജാക്ക് ജെ 33. പതിനായിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്താണ് മലേഷ്യൻ കർഷകർ ഈ ഇനം പ്ലാവ് കൃഷി ചെയ്യുന്നത്. ചക്കയുടേയും, മൂല്യവർധിത ഉൽപ്പനങ്ങളുടേയും കയറ്റുമതിയിലൂടെ മലേഷ്യയ്ക്ക് ധാരാളം വിദേശനാണ്യം നേടിക്കൊടുന്നതിലും ജാക്ക് ജെ 33 പ്രധാന പങ്കുവഹിക്കുന്നു.
കടുംമഞ്ഞനിറത്തില്‍ നല്ല ദൃഢതയുള്ള ചുളകളാണ് ജാക്ക് ജെ 33 ന്റെ പ്രത്യേകത. വര്‍ഷം മുഴുവനും ചക്ക വിളയുമെന്നുള്ളതാണ് മറ്റൊരു സവിശേഷത്. മൂപ്പെത്തിയ ചക്കകള്‍ പഴുക്കാന്‍ മറ്റിനങ്ങളേക്കാള്‍ മൂന്നോ നാലോ ദിവസങ്ങള്‍ കൂടുതല്‍ വേണം ഇവയ്ക്ക്. വാണിജ്യാടിസ്ഥാനത്തിൽ ജെ 33 കൃഷി ചെയ്യുമ്പോൾ മരങ്ങള്‍ തമ്മില്‍ 30ഃ30 അടി അകല പാലിക്കാൻ ശ്രദ്ധിക്കണം.
നട്ട് വളരെ പെട്ടെന്ന് വളര്‍ന്ന് കായ്ക്കുന്ന വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി വിയറ്റ്നാം സ്വദേശിയാണ്. തടിമൂക്കുന്നതിനു മുമ്പുതന്നെ കായ്ക്കുന്നു എന്നതാണ് ഈ ഇനത്തിന്റെ സവിശേഷത. നടുമ്പോള്‍ മരങ്ങൾ തമ്മിൽ 10 അടി അകലം പാലിക്കാൻ ശ്രദ്ധിക്കണം. അതിനാൽ തന്നെ ഹൈഡെന്‍സിറ്റി പ്ലാന്റിംഗി് ഏറ്റവും യോജിച്ച ഇനമാണിത്. രണ്ടാം കൊല്ലം മുതല്‍ മരങ്ങൾ കായ്‌ഫലം തന്നു തുടങ്ങും.
ജാക്ക് ഡ്യാങ്ങ് സൂര്യ മറ്റിനങ്ങളെ അപേക്ഷിച്ച് പോഷകഗുണത്തിന്റെ കാര്യത്തിൽ ഏറെ മുമ്പിലാണ്. ചുളകള്‍ക്ക് നല്ല ദൃഢതയും ജലാംശത്തിന്റെ അളവ് താരതമ്യേന കുറവുമാണ് ജാക്ക് ഡ്യാങ്ങ് സൂര്യയ്ക്ക്. കൂടാതെ പെക്ടിന്റെ സാന്നിദ്ധ്യം കൂടുതലുമുള്ളതിനാല്‍ ചുളകളുടെ സൂക്ഷിപ്പു കാലം മറ്റിനങ്ങളെ അപേക്ഷിച്ച് കൂടുതലുണ്ട്.
ചുളകളുടെ ചുവപ്പ് നിറത്തിന് കാരണമായ ലൈക്കോപ്പീന് അര്‍ബുദത്തെ തടയാനുള്ള കഴിവുണ്ട്. ധാരാളം നിരോക്‌സീകാരങ്ങളുടെ കലവറയായ ചക്കപ്പഴം കഴിക്കുന്നതുവഴി പേശികളിലേയ്ക്കുള്ള രക്തയോട്ടവും ഓക്‌സിജനും വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ജാക്ക് ഡ്യാങ്ങ് സൂര്യ നടുമ്പോൾ മരങ്ങൾ തമ്മിൽ 25ഃ25 അടി അകലം പാലിക്കാൻ ശ്രദ്ധിക്കണം.
Image: pixabay.com