മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാൻ നടപടി; കൃഷി ഉദ്യോഗസ്ഥരോട് അവധി ദിവസങ്ങളിൽ പ്രവർത്തനസജ്ജരായിരിക്കണമെന്ന് കൃഷി മന്ത്രി

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കർഷകരുടെ വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാൻ നടപടി; കൃഷി ഉദ്യോഗസ്ഥരോട് അവധി ദിവസങ്ങളിൽ പ്രവർത്തനസജ്ജരായിരിക്കണമെന്ന് കൃഷി മന്ത്രി. പ്രളയത്തിന്റെ ദുരന്തങ്ങള്‍ അനുഭവിക്കുന്ന കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു.

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമുള്ള അവലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ നഷ്ടപ്പെട്ട വിളകളുടെ അളവ് വിലയിരുത്താന്‍ കൃഷി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കാര്‍ഷിക അദാലത്ത് നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. നെല്‍കൃഷിയില്‍ നഷ്ടമായ വിത്തുകള്‍ സംസ്ഥാന സീഡ് അതോറിറ്റിയില്‍ നിന്ന് ലഭ്യമാക്കും. ഇന്‍ഷൂര്‍ ചെയ്ത കൃഷിഭൂമികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഉടന്‍ ലഭ്യമാക്കും.

ഒരാഴ്ച കൊണ്ട് ഒന്നര കോടി വരുന്ന ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥന്മാരോട് മന്ത്രി ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം കാര്‍ഷിക അദാലത്ത് നടത്തണം. ജില്ലാ തല ബാങ്കിങ്ങ് അവലോകന യോഗം ചേര്‍ന്ന് ജപ്തി നടപടി കള്‍ നിര്‍ത്തി വെക്കാന്‍ നടപടി സ്വീകരിക്കാനും ജില്ലാ കളക്ടറോട് മന്ത്രി നിര്‍ദേശിച്ചു.

വെള്ളപ്പൊക്ക-പ്രകൃതി ക്ഷോഭ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ കൃഷി ,മണ്ണ് സംരക്ഷണ-പര്യവേഷണ വകുപ്പ് ഉദ്യോഗസ്ഥന്‍മാരും അവധി ദിവസങ്ങളില്‍ പ്രവര്‍ത്തന സജ്ജരായിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കര്‍ഷകരുടെയും പൊതുജനങ്ങളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വേണ്ട സഹായങ്ങള്‍ ചെയ്യാനും ഉദ്യോഗസ്ഥന്‍മാന്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചതായി കൃഷി,മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടരും വ്യക്തമാക്കി.

Also Read: അഞ്ച് സെന്റ് സ്ഥലത്ത് ശുദ്ധജല മത്സ്യകൃഷി; കുഞ്ഞുവർക്കി നേടുന്നത് ഒരു ലക്ഷം രൂപയിലധികം വാർഷിക വരുമാനം