സംസ്ഥാനത്തെ മലയോര മേഖലയിൽ ഇത് സ്ട്രോബറി വിളവെടുപ്പിന്റെ കാലം
സംസ്ഥാനത്തെ മലയോര മേഖലകളിൽ ഇത് സ്ട്രോബറി വിളവെടുപ്പിന്റെ കാലം. മലയോര മേഖലകളിലെ തണുപ്പുകൂടിയ പ്രദേശങ്ങളിലാണ് പ്രധാനമായും സ്ട്രോബറി വിളവെടുപ്പ്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വിളവെടുക്കുന്നത്.
ഇടുക്കിയിലെ മറയൂരിലും പരിസര പ്രദേശങ്ങളിലുമാണ് കേരളത്തിൽ പ്രധാനമായും വന്‍തോതില്‍ സ്ട്രോബറി കൃഷി ചെയ്യുന്നത്. സ്ടോബറി കൃഷിയ്ക്ക് പ്രചാരം ലഭിച്ചതോടെ കണ്ണൂര്‍ ജില്ലയിലെ നടുവില്‍ പഞ്ചായത്തിലെ പാത്തന്‍പാറ, നൂലിട്ടാമല, മാവുഞ്ചാല്‍, പാറേമൊട്ട തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകളില്‍ സ്ട്രോബറി കൃഷി ചെയ്യുന്നുണ്ട്.
കൂടാതെ ഉദയഗിരി പഞ്ചായത്തിലെ ജോസ്ഗിരിയിലും കര്‍ഷകര്‍ സ്ട്രോബറി കൃഷി ചെയ്യുന്നു. കിലോയ്ക്ക് 300 രൂപയാണ് മൂത്തുപഴുത്ത സ്ട്രോബറിക്ക് വിപണിയിലെ ശരാശരി വില.
Image: pexals.com