Thursday, April 10, 2025
കാര്‍ഷിക വാര്‍ത്തകള്‍

ഇവൾ ലിച്ചിപ്പഴം, വീട്ടു തോട്ടത്തിലെ സുന്ദരി, ലിച്ചിക്കൃഷിയെക്കുറിച്ച് അറിയാം

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

വീട്ടു തോട്ടത്തിലെ സുന്ദരിയാണ് ലിച്ചിപ്പഴം. അധികം ഉയരം വയ്ക്കാത്ത ലിച്ചിമരങ്ങൾ വീടുകളുടെ തൊടികളിൽ കൃഷി ചെയ്യാൻ അനുയോജ്യമാണ്. നാട്ടു മാവിന്‍റെ ഉയരം വക്കുന്ന ലിച്ചി മരത്തിന്റെ പഴങ്ങള്‍ക്ക് സ്‌ട്രോബെറിയുടെ നിറവും ആത്തപ്പഴത്തിന്‍റെ ഭംഗിയുമാണ്. പഴുത്തു പാകമാകുമ്പോള്‍ ചുവന്നു തുടുക്കുന്ന ലിച്ചിപ്പഴം മധുരത്തിന്റെ കാര്യത്തിൽ പേരുകേട്ടതാണ്.

സാപ്പിന്‍ഡേസിയ കുടുംബത്തിലെ അംഗമായ ലിച്ചിയുടെ ശാസ്ത്രനാമം ലിച്ചി ചൈനന്‍സിസ് എന്നാണ്. ലിച്ചിപ്പഴത്തിന്‍റെ രുചിയും ഗുണവുമാണ് പഴത്തെ ഏറെ പ്രശസ്തമാക്കിയത്. ഇടതൂര്‍ന്ന് വളരുന്ന നിത്യഹരിത വൃക്ഷമായ ലിച്ചിക്ക് കേരളത്തിലെ മിതോഷ്ണ കാലാവസ്ഥ ഏറെ അനുയോജ്യമാണ്.

ആറു മുതല്‍ എട്ട് വര്‍ഷം കൊണ്ട് കായ്ക്കുന്ന ലിച്ചിപ്പഴം 50 മുതല്‍ 60 ദിവസം കൊണ്ട് പറിക്കാൻ പാകമാകും. പുറംതോട് പിങ്ക്, ചുവപ്പ് നിറമാകുന്നതാണ് പറിക്കാന്‍ പാകമാകുന്നതിന്റെ ലക്ഷണം. ഉത്തരേന്ത്യയില്‍ മേയ്, ജൂണ്‍ മാസങ്ങൾ ലിച്ചിപ്പഴത്തിന്റെ വിളവെടുപ്പ് കാലമാണ്.

പ്രധാനമായും സ്‌ക്വാഷ്, ഐസ്‌ക്രീം, വൈന്‍ എന്നിവയിൽ ചേർക്കാനാണ് ലിച്ചിപ്പഴം ഉപയോഗിക്കുന്നത്. വിവിധ അച്ചാറുകള്‍ക്കും പഴത്തിന്‍റെ ഭാഗങ്ങൾ ഉപയോഗിക്കാറുണ്ട്. വിളവെടുപ്പ് സീസണിൽ വിപണിയിൽ ലിച്ചിപ്പഴത്തിന് നല്ല വില ലഭിക്കുന്നതായി കർഷർ പറയുന്നു.

Also Read: കൃഷി വകുപ്പ് പ്രവർത്തനങ്ങൾ ഉടൻ ഓൺലൈൻ ആക്കുമെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ

Image: pexels.com

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.