നിൽക്കക്കള്ളിയില്ലാതെ മഹാരാഷ്ട്രയിലെ ക്ഷീര കർഷകർ സമരത്തിലേക്ക്; മെയ് 3 മുതൽ പാൽ വെറുതെ നൽകാൻ തീരുമാനം
നിൽക്കക്കള്ളിയില്ലാതെ മഹാരാഷ്ട്രയിലെ ക്ഷീര കർഷകർ സമരത്തിലേക്ക്; മെയ് 3 മുതൽ പാൽ വെറുതെ നൽകാൻ തീരുമാനം മെയ് 3 മുതൽ 9 വരെ പാൽ സൗജന്യമായി വിതരണം ചെയ്ത് പ്രതിഷേധിക്കാനാണ് സംസ്ഥാനത്തെ ക്ഷീര കർഷകരുടെ നീക്കം.
സമരത്തിന്റെ ഭാഗമായി കർഷകർ പാൽ ചൗക്കുകളിൽ സൗജന്യമായി വിതരണം ചെയ്യുകയും ജില്ലാ കളക്ടർ ഓഫീസ്, താലൂക്ക് ഓഫീസുകൾ എന്നിവയുടെ പുറത്ത് പാൽ ഉപേക്ഷിക്കുകയും ചെയ്യും. “ഞങ്ങൾ ബിജെപി എംഎൽഎമാരേയും എംപിമാരേയും പാർട്ടി പ്രതിനിധികളേയും സൗജന്യമായി പാൽ കുടിക്കാൻ ക്ഷണിക്കും. ഞങ്ങളെ കൊള്ളയടിക്കുന്നതിനു പകരം ഞങ്ങളുടെ പാൽ സൗജന്യമായി കുടിക്കൂ എന്നും പറയും,” സംഘാടകരിലൊരാളായ ധനഞ്ജയ് ധർദെ പറഞ്ഞു.
ഔറംഗാബാദിലെ ലഖ്ഗംഗ ഗ്രാമത്തിലെ ഒരു ഗ്രാമസഭയിലാണ് പുതുമയുള്ള ഈ സമരരീതിയുടെ തുടക്കം. പാൽ വിലയിൽ കഴിഞ്ഞ വർഷത്തെ പണിമുടക്കിന് പ്രധാന കാരണങ്ങളിലൊന്നായിരുന്നു പാലിന് മതിയായ വില ലഭിക്കാത്തത്. തുടർന്ന് സർക്കാർ പാലിന്റെ ലിറ്ററിന് 27 രൂപയാക്കി വർധിപ്പിച്ചു. എന്നാൽ ലിറ്ററിന് 15 രൂപ മുതൽ 20 രൂപയാണ് ഡയറികളിൽ നിന്ന് ലഭിക്കുന്നതെന്നും സംഭരണ വില ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും കർഷകർ ആരോപിക്കുന്നു.
“ഓരോ ലിറ്റർ പാൽ ഉത്പാദിപ്പിക്കാനും ഞങ്ങൾക്ക് 30 രൂപയിലധികം ചെലവുണ്ട്. എന്നാൽ ഇതിന്റെ പകുതിപോലും ഡയറികളിൽ നിന്ന് ലഭിക്കുന്നില്ല. 27 രൂപയെന്ന സംഭരണവില ലഭ്യമാക്കാനുള്ള നടപടികൾ സർക്കാർ എടുത്തേ തീരൂ,” ധർദെ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ ക്ഷീര കർഷകർ പ്രതിദിനം 132 ലക്ഷം ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിൽ 1% സർക്കാർ മാത്രമാണ് സർക്കാർ ഏറ്റെടുക്കുന്നത്. 39% ക്ഷീര സഹകരണ സംഘങ്ങളും, ബാക്കി 60% സ്വകാര്യ മേഖലയുമാണ് കൈകാര്യം ചെയ്യുന്നത്.
Also Read: ആഗോള വിപണിയിൽ അനക്കമില്ലാതെ റബർ വില; കേരളത്തിലെ റബർ കർഷകർക്ക് നിരാശ
Image: pixabay.com