ഹൈവേ നിർമ്മാണത്തിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമില്ല; ദയാവധത്തിന് ഗവര്‍ണറുടെ അനുമതി തേടി മഹാരാഷ്ട്രയിലെ കര്‍ഷകര്‍
ഹൈവേ നിർമ്മാണത്തിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരമില്ല; ദയാവധത്തിന് ഗവര്‍ണറുടെ അനുമതി തേടി മഹാരാഷ്ട്രയിലെ കര്‍ഷകര്‍. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ 91 കര്‍ഷകരാണ് ദയാവധം ആവശ്യപ്പെട്ട് രംഗത്തെത്തിരിക്കുന്നത്. കുടുംബം പുലര്‍ത്താന്‍ കഴിയുന്നില്ലെന്നും പട്ടിണിയാണെന്നും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനും നല്‍കിയ നിവേദനത്തിൽ കർഷകർ പരാതിപ്പെടുന്നു. അതിനാൽ മരിക്കാന്‍ അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
[amazon_link asins=’B078GNWJ1Y’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’875365f9-3242-11e8-852d-f57b89b022d7′]
ഹൈവേ നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചില്ല, വിളകള്‍ക്ക് ലാഭകരമായ വില ലഭിക്കുന്നില്ല എന്നീ കാരണങ്ങളാണ് പ്രതിഷേധക്കാർ മുന്നോട്ടുവക്കുന്നത്. കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ (എ.ഐ.കെ.എസ്) നേതൃത്വത്തില്‍ മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള 35000ഓളം കര്‍ഷകര്‍ അഞ്ച് ദിവസത്തെ കാല്‍നടയാത്രയ്ക്ക് ശേഷം മുംബയില്‍ പ്രവേശിച്ചിരുന്നു.
വനാവകാശ നിയമം ഉള്‍പ്പടെയുള്ള കര്‍ഷകരുടെ ആവശ്യം നടപ്പാക്കുന്നതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉറപ്പ് നല്‍കിയതിന് ശേഷമാണ് സമരം പിന്‍വലിക്കാന്‍ സംഘടന തയ്യാറായത്. ഇതിന് പിന്നാലെയാണ് ഒരു കൂട്ടം കര്‍ഷകര്‍ ദയാവധത്തിന് അനുമതി തേടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. "കുട്ടികള്‍ക്ക് ഒരു നേരത്തെ കഞ്ഞി കൊടുക്കാനുള്ള വക പോലുമില്ല, പിന്നെന്തിന് ജീവിക്കണം?" കര്‍ഷകര്‍ നിവേദനത്തില്‍ ചോദിക്കുന്നു.
Also Read: വിദേശിയായി വന്ന് സ്വദേശിയായ പഴവർഗക്കാരൻ; പുലാസൻ പഴത്തെ പരിചയപ്പെടാം
Image: Facebook