ഗ്രാമീണ ഇന്ത്യയുടെ പാചകാവശ്യങ്ങള്‍ക്ക് അനുയോജ്യമായ ബയോഗ്യാസ്
ഗ്രാമീണ ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും പാചകാവശ്യങ്ങള്‍ക്കുള്ള ഇന്ധനമായി ചാണകമാണ് ഉപയോഗിക്കുന്നത്. തൊട്ടടുത്ത സ്ഥാനം വിറകു തടിയ്ക്കാണ്. ഉയര്‍ന്ന തോതില്‍ ജൈവാംശം അടങ്ങിയിരിക്കുന്ന ചാണകം പാചകാവശ്യങ്ങള്‍ക്കായി കത്തിച്ചു കളയുകയും തീ കത്തിക്കുവാനായി കാട്ടില്‍ നിന്നും മറ്റും വിറക് ശേഖരിക്കുകയും ചെയ്യുമ്പോള്‍ പാരിസ്ഥിതിക അസന്തുലിതാവസ്ഥ സംജാതമാകുന്നതിന് വഴിയൊരുക്കുന്നു.
നഗരവല്‍ക്കരണം, മെച്ചപ്പെട്ട സാമ്പത്തികനില എന്നീ കാരണങ്ങളാല്‍ പല ഗ്രാമീണ, അര്‍ദ്ധഗ്രാമീണ കുടുംബങ്ങളും മണ്ണെണ്ണ, പാചക വാതകം എന്നിവയിലേക്ക് തിരിഞ്ഞിട്ടുണ്ട്. അതുകൊണ്ട് വര്‍ദ്ധിച്ച തോതില്‍ പെട്രോളിയം ഉല്‍പ്പങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട അവസ്ഥയിലേക്കാണ് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുത്. ഇതുവഴി കടുത്ത സാമ്പത്തിക പരാധീനതയും നമ്മെ കാത്തിരിക്കുന്നു എന്ന വിലയിരുത്തല്‍ കൂടി രംഗത്തുണ്ട്. ഈ പശ്ചാത്തലത്തിലാണ് താരതമ്യേന വില കുറഞ്ഞതും വളരെയെളുപ്പം ലഭ്യമായതുമായ ജൈവവാതകം (ബയോഗ്യാസ്) എന്ന ആശത്തിന്റെ പ്രാധാന്യം കണക്കിലെടുക്കാവുന്നത്.
വായു സമ്പര്‍ക്കമില്ലാത്ത അവസ്ഥയില്‍ സൂക്ഷ്മാണുക്കളുടെ കിണ്വന (Fermentation) ഫലമായി ചാണകത്തില്‍ നിന്ന് ഏകദേശം 60% മീഥൈന്‍, 40% കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നേരിയ അളവില്‍ നൈട്രജന്‍, ഹൈഡ്രജന്‍ സള്‍ഫൈഡ് എന്നിവയടങ്ങിയതുമായ വാതക മിശ്രിതം പുറത്തുവരുന്നു. ഈ അസംസ്കൃത ജൈവവാതകം അന്തരീക്ഷത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നത്, അന്തരീക്ഷ മലിനീകരണത്തിന് വഴിയൊരുക്കുന്നു. അതേസമയം ഇവ ഉപയോഗിച്ച് ബയോഗ്യാസ് ഉണ്ടാക്കുവാനും, പാചകാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനും കഴിയുന്നു എന്നതാണ് പ്രത്യേകത.
Also Read: ആഗോളതാപനത്തിന് കാരണമാകുന്ന മീഥേന്‍ പുറന്തള്ളുന്ന സ്രോതസ്സുകളില്‍ നെല്‍കൃഷിയും
ചാണകം പോലുള്ള ജൈവ പദാര്‍ത്ഥങ്ങളുടെ അഭാവത്തില്‍ മറ്റു ജൈവാവശിഷ്ടങ്ങള്‍, കുളവാഴ, ചോളത്തണ്ട്, ആഫ്രിക്കന്‍ പായല്‍ മുതലായവയും ജൈവവാതക ഉല്‍പാദനത്തിന് ഉപയോഗപ്പെടുത്താവുതാണ്. റബര്‍ പാല്‍ ഉറച്ച് ഷീറ്റാകുമ്പോള്‍ ലഭിക്കുന്ന വെള്ളവും ജൈവവാതക ഉല്‍പാദനത്തിന് അനുയോജ്യമാണ്. പാചകാവശ്യങ്ങള്‍ക്കു മാത്രമല്ല വെളിച്ചത്തിനും, മോട്ടോറുകള്‍, കാര്‍ഷിക യന്ത്രോപകരണങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിനും ബയോഗ്യാസ് ഉപയോഗപ്പെടുത്താവുതാണ്.
ബയോഗ്യാസ് ഉത്പാദന പ്രക്രിയയിലേക്ക് കടക്കുന്നതിന് മുന്‍പ്, (കെട്ടിയിട്ടു വളര്‍ത്തുന്ന) ഇടത്തരം ഉരുക്കളില്‍ നിന്നുള്ള പ്രതിദിന ചാണക ലഭ്യത എത്രയെന്ന് നോക്കാം
- എരുമ - 15 കിലോഗ്രാം പ്രതിദിനം
- പശു - 10 കിലോഗ്രാം
- പശുക്കിടാവ് - 5 കിലോഗ്രാം
ഒരു കിലോഗ്രാം പച്ചച്ചാണകത്തില്‍ നിന്നും ദിവസേന 0.04 ഘനമീറ്റര്‍ ജൈവവാതകം ഉത്പാദിപ്പിക്കാം.
എന്ത് ആവശ്യങ്ങള്‍ക്കായി ബയോഗ്യാസ് ഉപയോഗപ്പെടത്തുന്നു എതിനെ ആശ്രയിച്ചാണ് പ്ലാന്റിന്റെ വലിപ്പം നിശ്ചയിക്കേണ്ടത്. പാചകാവശ്യത്തിനായി ആളൊന്നിന് ഏകദേശം 0. 34 ഘനമീറ്റര്‍ ജൈവവാതകം ഓരോ ദിവസവും വേണ്ടി വരും അതായത് 5-6 അംഗങ്ങളുള്ള ഒരു വീട്ടില്‍ 2 ഘനമീറ്റര്‍ ശേഷിയുള്ള ഒരു ജൈവവാതക പ്ലാന്റും പ്രതിദിനം 50 കിലോഗ്രാം ചാണകവും ആവശ്യമായി വരും. ഇത്രയും ചാണകം ദിവസേന ലഭിക്കുവാന്‍ 4-5 പശുക്കളെ പോറ്റേണ്ടി വരുന്നു.
ജൈവവാതക ഉല്‍പാദനത്തിന്റെ രസതന്ത്രം
ഒന്നാം ഘട്ടം
സൂക്ഷ്മാണുക്കള്‍ സങ്കീര്‍ണ്ണമായ പോളിമര്‍ നാരുകളെ വിഘടിപ്പിച്ച് മോണോമറുകളാക്കുന്നു.
രണ്ടാം ഘട്ടം
ഈ ഘട്ടത്തില്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനഫലമായി മോണോമറുകള്‍ ഓര്‍ഗാനിക് ആസിഡുകളായി മാറുന്നു.
മൂന്നാം ഘട്ടം
വായു നിബന്ധമായ അന്തരീക്ഷത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സൂക്ഷ്മാണുക്കള്‍ കാര്‍ബണിക അമ്ലങ്ങളില്‍ നിന്നും മീഥൈന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്നിവ ഉല്‍പാദിപ്പിക്കുന്നു.
ജൈവവാതക ഉല്‍പാദനത്തെ ബാധിക്കുന്ന സംഗതികള്‍
- താപനില: 35 ഡിഗ്രിയിലാണ് ഏറ്റവും കൂടിയ നിരക്കില്‍ ജൈവവാതകം ഉല്‍പാദിപ്പിക്കുത്. 15 ഡിഗ്രിക്ക് താഴെയാണ് താപനിലയെങ്കില്‍ ജൈവവാതക ഉല്‍പാദനം നന്നേ കുറയും.
- നിറയ്ക്കല്‍ നിരക്ക്: ജൈവവാതക പ്ലാന്റിന്റെ കാതലായ ഭാഗമായ ഡൈജസ്റ്റര്‍ എന്ന അറയുടെ ശേഷിയനുസരിച്ചാണ് ചാണകം നിറയ്‌ക്കേണ്ടത്. ഒരു ഘനമീറ്റര്‍ ഡൈജസ്റ്റര്‍ ശേഷിയ്ക്ക് 10 കിലോഗ്രാം ചാണകം എന്ന തോതില്‍ മാത്രമേ നിറയ്ക്കാവൂ.
- ഖരവസ്തുവിന്റെ സാന്ദ്രത: 1:1 എന്ന അനുപാതത്തില്‍ പച്ച ചാണകവും വെള്ളവും തമ്മില്‍ കലര്‍ത്തി പ്ലാന്റിനുള്ളിലേക്ക് കടത്തിവിട്ടാല്‍ ഉള്ളിലുള്ള ചാണക വെള്ളത്തിന്റെ ഖരവസ്തു സാന്ദ്രത 7-9 ശതമാനമാകുന്നു.
- PH മൂല്യം: ഡൈജസ്റ്ററിനുള്ളിലെ ജഒ മൂല്യം 7 നും 8 നും ഇടയിലായിരിക്കുമ്പോഴാണ് ഉയര്‍ തോതില്‍ ജൈവവാതക ഉല്‍പാദനം നടക്കുത്.
ജൈവവാതകത്തിന്റെ ഗുണങ്ങള്‍
4-5 പശുക്കളില്‍ നിന്നും ലഭിക്കുന്ന ചാണകമുപയോഗിച്ച് 5-6 അംഗങ്ങളുള്ള കുടുംബത്തിന്റെ പാചകാവശ്യങ്ങള്‍ക്കുള്ള ജൈവവാതകം ലഭിക്കും. ചാണകം ഉണക്കി തീര്‍ക്കുമ്പോള്‍ അതിലെ നൈട്രജന്‍ പൂര്‍ണ്ണമായി നശിപ്പിക്കപ്പെടുന്നു. പക്ഷെ ജൈവവാതക ഉല്‍പ്പാദനത്തിനുശേഷം പുറന്തള്ളപ്പെടുന്ന ചാണകത്തിന്റെ പോഷകങ്ങള്‍ക്ക് യാതൊരു കുറവും സംഭവിക്കുില്ല. ഇത് കൃഷിസ്ഥലത്ത് പ്രയോഗിച്ചാല്‍ വളരെയധികം ഫലപ്രദമാകും. വിറകിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുതിലൂടെ അനാവശ്യമായ വനനശീകരണവും ഒരു പരിധിവരെ ഒഴിവാക്കാം. പുകയും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന (കല്‍ക്കരി, വിറക്, ഉണക്ക ചാണകം, മണ്ണെണ്ണ) ഇന്ധനങ്ങളെ അപേക്ഷിച്ച് പാചകത്തിനാവശ്യമായ ജൈവവാതകം വളരെ എളുപ്പം ഉപയോഗിക്കാവുതാണ്. വര്‍ദ്ധിച്ച തോതില്‍ ജൈവവാതകം ഉല്‍പ്പാദിപ്പിച്ച് പാചകാവശ്യത്തിനുപരി വിളക്കുകള്‍ കത്തിക്കാനും മോട്ടോര്‍, കാര്‍ഷിക യന്ത്രങ്ങള്‍ മുതലായവ പ്രവര്‍ത്തിപ്പിക്കുവാനും ഉപയോഗപ്പെടുത്താം. ജൈവവാതകം ഉപയോഗിക്കുതിലൂടെ പെട്രോളിയം ഉല്‍പ്പങ്ങളുടെ മേല്‍ ഗ്രാമീണ ജനതയുടെ ആശ്രയത്വം കുറയ്ക്കാം. ഇതിനൊക്കെയുപരിയായി ഗ്രാമീണരുടെ കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍ കുറയുന്നു. ശുചിത്വം വര്‍ദ്ധിക്കുന്നു. ജീവിത നിലവാരം ഉയരുന്നു. ചാണകത്തിലുള്ള അപകടകാരികളായ രോഗാണുക്കള്‍, കുടല്‍ വിരകളുടെ മുട്ട, ലാര്‍വ എിവ നശിപ്പിക്കപ്പെടുതിനാല്‍ പൊതുജനാരോഗ്യ പ്രാധാന്യം നേരിടാന്‍ കഴിയുന്നു. ഏതൊരു സാധാരണക്കാരനും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റിയ സങ്കേതിക വിദ്യയാണ് ജൈവവാതക പ്ലാന്റിന് പിന്നിലുള്ളത് എന്നതാണ് ഇതിന്റെ മാറ്റൊരു സവിശേഷത.
Photo Courtesy: MyClimate.org
Also Read: പശുവളര്‍ത്തലും ഫാം നവീകരണവും: “മാറുന്ന കാലം, മാറുന്ന രീതികള്‍”