വൈക്കത്തുണ്ട് നല്ല ജൈവ പശുവിൻ പാൽ; പുത്തൻ പരീക്ഷണവുമായി വൈക്കത്തെ ജൈവ കർഷകർ
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
വൈക്കത്തുണ്ട് നല്ല ജൈവ പശുവിൻ പാൽ; പുത്തൻ പരീക്ഷണവുമായി വൈക്കത്തെ ജൈവ കർഷകർ. നല്ല ജൈവ ഭക്ഷണം മാത്രം നൽകി വളർതുന്ന പശുവിന്‍റെ പാലാണ് ജൈവ പാല്‍ എന്ന പേരിൽ വൈക്കത്തെ ഒരു സംഘം ക്ഷീര കർഷകർ വിപണിയിൽ എത്തിക്കുന്നതെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ടിവി പുരത്തെ മുപ്പത് കര്‍ഷകര്‍ ചേര്‍ന്നാണ് ജീവ എന്ന പേരില്‍ ജൈവ പാല്‍ വിപണിയിലെത്തിക്കുന്നത്.
അര ലിറ്ററിന് 35 രൂപയാണ് പാലിന്റെ നിർക്ക്; വൈക്കത്തും കൊച്ചിയിലുമുള്ള ഫ്ലാറ്റുകളിലുമായിരിക്കും ആദ്യഘട്ടത്തില്‍ പാല്‍ ലഭിക്കുകയെന്നാണ് റിപ്പോർട്ട്. വൈക്കത്ത് ടിവി പുരത്തുള്ള ക്ഷീര കര്‍ഷകനായ മാന്തുവിളില്‍ ബിജു മാത്യുവിന്‍റെ ജൈവ പാൽ എന്ന ആശയമാണ് ജീവ എന്ന പേരിൽ യാഥാർഥ്യമായത്. 15 ലധികം പശുക്കളുള്ള 30 ക്ഷീര കര്‍ഷകരുടെ പിന്തുണയോടെയാണ് ജൈവ പാല്‍ പദ്ധതി പ്രവർത്തിക്കുന്നത്.
കുലച്ച ചോളം, മുളപ്പിച്ച പരുത്തിക്കുരു, പയറുപൊടി, വിവിധ ധാന്യങ്ങളുടെ തവിട് തുടങ്ങിയ 20 ഓളം ഘടകങ്ങൾ അടങ്ങിയ ജൈവ ഭക്ഷണമാണ് തങ്ങൾ പശുക്കൾക്ക് നൽകുന്നതെന്ന് പറയുന്നു മാത്യുവും സംഘവും. ഈ ഭക്ഷണക്രമം പാലിന്‍റെ ഗുണമേന്‍മയില്‍ വലിയ വ്യത്യാസമുണ്ടാക്കുന്നതായും ക്ഷീരകർഷകർ അവകാശപ്പെടുന്നു ജൈവ പാലിന് പുറമെ ജൈവ തൈരും ജൈവ നെയ്യും ജൈവ കാലിത്തീറ്റയും വിപണിയിൽ ഇറക്കാനും ജീവയ്ക്ക് പദ്ധതിയുണ്ട്.
Also Read: ഇഞ്ചിക്കൃഷിയ്ക്ക് സമയമായി; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇഞ്ചി ചതിക്കില്ല
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|