Mannira Podcast
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
കാര്‍ഷികവൃത്തിയും കാര്‍ഷിക സമ്പദ്ഘടനയുമായി ബന്ധപ്പെട്ട അറിവുകള്‍ കർഷകരുടെ അനുഭവങ്ങള്‍ വിദഗ്ദാഭിപ്രായങ്ങള്‍ എന്നിവ എഴുത്തുകളായും ദൃശ്യങ്ങളായും ചിത്രങ്ങളായും നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തിക്കുന്നതോടൊപ്പം, മലയാള കാര്‍ഷിക മാധ്യമപ്രവര്‍ത്തനത്തിന്റെ മുന്‍നിരയിലേക്ക് പ്രവേശിക്കുക എന്ന ലക്ഷ്യത്തോടെയാണ് മണ്ണിര വെബ് പോര്‍ട്ടല്‍ പ്രവര്‍ത്തിക്കുന്നത്.
കാര്‍ഷിക മേഖലയുമായി ഇടപെടുന്ന കുറേക്കൂടി ആളുകളുമായി ഇടപെടാന്‍ ഞങ്ങള്‍ നടത്തുന്ന പുതിയ ശ്രമമാണ് ശബ്ദ സംപ്രേഷണമായ “മണ്ണിര പോഡ്കാസ്റ്റ്.”
കൃഷി സംബന്ധമായി തെരഞ്ഞെടുക്കുന്ന വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായം (ഓഡിയോ) റെക്കോര്‍ഡ് ചെയ്ത് ഞങ്ങള്‍ക്കയക്കൂ. അവ ചേര്‍ത്തുവെച്ച് പോഡ്കാസ്റ്റ് വെബ്‌സൈറ്റിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രസിദ്ധീകരിക്കുന്നതാണ് പദ്ധതി.
വിഷയം: കാര്‍ഷിക പ്രതിസന്ധി
(ദശാബ്ദങ്ങള്‍ക്ക് മുമ്പ് വലിയ കുതിച്ചുചാട്ടം നടത്തിയെങ്കിലും കാര്‍ഷികമേഖല ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് കഠിനമായ പ്രതിസന്ധികളെയാണ്. ഇത് തരണം ചെയ്യാനാകാതെ കര്‍ഷകര്‍ എന്നന്നേക്കുമായി കൃഷി ഉപേക്ഷിച്ച് മറ്റ് തൊഴില്‍ മേഖലകള്‍ അന്വേഷിക്കുന്നു. പലയിടത്തും കര്‍ഷകരും തൊഴിലാളികളും കുടിയിറക്കപ്പെടുന്നു. വായ്പാ തിരിച്ചടവ് സാധിക്കാതെ കര്‍ഷകര്‍ മറ്റൊരിടത്ത് ജീവനൊടുക്കുന്നു. 3 ലക്ഷത്തിലേറെ കര്‍ഷകരാണ് കഴിഞ്ഞ 2 പതിറ്റാണ്ടിനുള്ളില്‍ ഇന്ത്യയില്‍ ജീവനൊടുക്കിയത്.)
എങ്ങനെയാണ് ഈ സാഹചര്യത്തെ മറികടക്കാന്‍ സാധിക്കുക?
നിങ്ങളുടെ റെക്കോര്‍ഡുകള്‍ അയക്കേണ്ട വാട്സ് ആപ്പ് (WhatsApp) നമ്പര്‍: 9731036853
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|