മാതളക്കൃഷി ചെയ്ത് ലാഭം കൊയ്യാം; കുറഞ്ഞ ചെലവും അധ്വാനവും ഒപ്പം നല്ല ആരോഗ്യവും ഉറപ്പ്

മാതളക്കൃഷി ചെയ്ത് ലാഭം കൊയ്യാം; ഒപ്പം കുറഞ്ഞ ചെലവും അധ്വാനവും. അധികം മുതല്‍മുടക്കില്ലാതെ ലാഭം കൊയ്യാവുന്ന ഒന്നാണ് മാതളക്കൃഷി. മാതള വിത്തിനു മുളയ്ക്കാനുള്ള സാഹചര്യം ഒരുക്കുക മാത്രമാണ് ആദ്യപടി. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതലായി മാതളം കൃഷി ചെയ്യുന്നത്.

ഈര്‍പ്പമുള്ള അന്തരീക്ഷമായതിനാൽ കേരളത്തിന്റെ സാഹചര്യത്തിന് അധികം ഇണങ്ങാത്ത ഇനമാണ് മാതളം. എങ്കിലും അൽപ്പം ഒന്ന് ശ്രമിച്ചാൽ മാതളം നമ്മുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്യാം. ഗണേഷ്, മൃദുല, മസ്‌കറ്റ്, ജ്യോതി, റൂബി, ധോല്‍ക്കസ ഭഗവ് തുടങ്ങിയ അത്യുല്‍പ്പാദന ശേഷിയുള്ള ഇനങ്ങളാണ് വീട്ടുകൃഷിക്ക് അനുയോജ്യം.

[amazon_link asins=’B01EYSIQ3Q’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’f027b3e6-3118-11e8-9f2e-6911b7ec23a2′]

മഴക്കാലത്തിന്റെ തുടക്കത്തിലാണ് മാതളം നടാൻ അനുയോജ്യം. പതിവെച്ചുണ്ടാക്കിയ തൈകളോ ടിഷ്യുകള്‍ച്ചര്‍ തൈകളോ ഉപയോഗിക്കാം. നിലം രണ്ടുമൂന്നു തവണ ഉഴുതു തയ്യാറാക്കണം. അഞ്ചു മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാവുന്നതാണ്. കൊമ്പുകോതല്‍ നടത്തുന്നുവെങ്കില്‍ നാലു മീറ്റര്‍ അകലത്തിലും നടാം.രണ്ടടി നീളവും വീതിയും ആഴവുമുള്ള കുഴികളില്‍ വേണം തൈകള്‍ നടാൻ.

തുടക്കത്തില്‍ തൈകള്‍ തുടര്‍ച്ചയായി നനയ്ക്കണം. നാലു വര്‍ഷമാകുമ്പോള്‍ മരങ്ങള്‍ കായ്ച്ചു തുടങ്ങും. ജനുവരി, ഫെബ്രുവരി, ജൂണ്‍, ജൂലൈ, സെപ്തംബര്‍, ഒക്ടോബര്‍, എന്നീ മാസങ്ങളില്‍ മാതളം പൂക്കും. മരങ്ങള്‍ പൂവിട്ട് 5-6 മാസത്തിനുള്ളില്‍ വിളവെടുക്കാം. കായ്കള്‍ മൂപ്പെത്തിയാലുടനെ വിളവെടുത്തില്ലെങ്കിൽ മാതളം വിണ്ടുകീറാന്‍ സാധ്യതയുണ്ട്.

മാതളത്തിന്റെ തൊലി, കായ്, ഇല, പൂവ് എന്നിവ എല്ലാം തന്നെ ഔഷധ ഗുണമുള്ളതാണ്. തളർച്ച, വിരശല്ല്യം, ദഹനശക്കുറവ്, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം എന്നിവയ്ക്കും മാതളം വിശേഷമാണ്.

Also Read: കൊടുംചൂടിൽ പാവം തെങ്ങിനെ നനയ്ക്കാൻ മറക്കരുതേ! വേനൽക്കാലത്തെ തെങ്ങിന്റെ പരിചരണം

Image: pixabay.com