റബർ വിലയിൽ ചാഞ്ചാട്ടം തുടരുന്നു; പ്രതിസന്ധിയിൽ വലഞ്ഞ് ചെറുകിട റബർ കർഷകർ

റബർ വില താഴോട്ടു പതിക്കുന്നതിനിടെ പ്രതിസന്ധിയിൽ വലഞ്ഞ് നട്ടംതിരിയുകയാണ് ചെറുകിട റബർ കർഷകർ.
റ​ബ​ർ ​മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര​ സ​ർ​ക്കാ​ർ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളൊന്നും തന്നെ ഫലം കാണാത്ത സാഹചര്യത്തിൽ റബർ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്നാണ് സൂചനകൾ.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും കനത്ത മ​ഴയും കാരണം നി​ർ​ത്തി​വെ​ച്ച ടാ​പ്പി​ങ്​ ഇ​നി​യും കാ​ര്യ​മാ​യി തു​ട​ങ്ങാ​ത്ത​ത്​ റ​ബ​ർ ഉ​ൽ​പാ​ദ​നം ഗ​ണ്യ​മാ​യി കു​​റ​ച്ചിട്ടുണ്ട്. എന്നാൽ, വിപണിയിൽ വി​ല ഉ​യ​രാ​ത്തതിനാൽ സം​സ്ഥാ​ന​ത്തെ 80 മുതൽ 90 ശ​ത​മാനം വരെ വരുന്ന ചെ​റു​കി​ട​ റബർ കർഷകർ കടുത്ത പ്രതിസന്ധി നേരിടുകയാണ്. വ​ര​വും ചെ​ല​വും പൊ​രു​ത്ത​പ്പെ​ടാ​ത്ത ഈ സ്ഥിതി തുടർന്നാൽ കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത് ഈ വിഭാഗത്തിന് അസാധ്യമാകും.

Also Read: മഹാരാഷ്ട്ര സര്‍ക്കാര്‍ കര്‍ഷകാവശ്യങ്ങള്‍ അംഗീകരിച്ചു; കിസാന്‍സഭ സമരം പിന്‍വലിച്ചു

കൂനിമേൽക്കുരുവെന്ന പോലെ കേന്ദ്രം റബർ ഇ​റ​ക്കു​മ​തി​ക്കു​ള്ള അ​നു​മ​തി നൽകിയതും ഇ​റ​ക്കു​മ​തി​ച്ചു​ങ്കം വ​ർ​ധി​പ്പി​ക്കാ​ൻ വിസമ്മതിക്കുന്നതും റബർ മേഖലയെ കൂടുതൽ ദുർബലമാക്കുന്നു. ട​യ​ർ​ലോ​ബി​യെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ്​ സർക്കാർ സ്വീ​ക​രി​ക്കു​ന്ന​തെന്നാണ് ക​ർ​ഷ​ക​രും സം​ഘ​ട​ന​ക​ളും ആരോപിക്കുന്നത്. വി​പ​ണി​യി​ൽ റബർ വരവ് കുറഞ്ഞതോടെ വ്യാപാരികളും പ്ര​തി​സ​ന്ധി​യി​ലാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 125.50 രൂ​പ​വ​രെ​യെ​ത്തി​യ ആ​ർ.​എ​സ്.​എ​സ്​ നാ​ലി​ന്​ വ്യാ​പാ​രി വി​ല 122 രൂ​പ​യാ​ണ്.​ അ​ഞ്ചാം ഗ്രേ​ഡി​ന്​ 120 രൂ​പ​യും. വി​ല​യി​ലെ ഈ ചാ​ഞ്ചാ​ട്ടം ക​ർ​ഷ​ക​രെ വ​ല​ക്കു​ക​യാ​ണ്. വി​ല ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ക​ർ​ഷ​ക​രും വ്യാപാരികളും റ​ബ​ർ പി​ടി​ച്ചു​വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും വി​പ​ണിയിൽ നിന്നുള്ള റി​പ്പോ​ർ​ട്ടു​ക​ൾ പ്രതീക്ഷ നൽകുന്നവയല്ല. ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടു​മെ​ന്ന കേ​ന്ദ്ര​മ​ന്ത്രി ക​ണ്ണ​ന്താ​നത്തിന്റെ ഉറപ്പും ജലരേഖയാകുമോ എന്ന ആശങ്കയിലാണ് കേരളത്തിലെ റബർ കർഷകർ.