ഹൃദയത്തിനും ഓർമയ്ക്കും പോക്കറ്റിനും മധുരക്കിഴങ്ങ് ഉത്തമം; മധുരക്കിഴങ്ങ് കൃഷിയുടെ മെച്ചങ്ങൾ

ഹൃദയത്തിനും ഓർമയ്ക്കും പോക്കറ്റിനും മധുരക്കിഴങ്ങ് ഉത്തമം; മധുരക്കിഴങ്ങ് കൃഷിയുടെ മെച്ചങ്ങൾ പലതാണ്. ഉയർന്ന കാർബോ ഹൈഡ്രേറ്റും കുറഞ്ഞ കലോറിയും പ്രമേഹം, ഓർമശക്തി, ഹൃദയാരോഗ്യം എന്നിവയ്ക്ക് മധുരക്കിഴങ്ങിനെ ഉത്തരമമാക്കുന്നു. കളിമണ്ണ് കൂടിയ അളവില്‍ കലര്‍ന്ന് മണ്ണും നേര്‍ത്ത പൊടിമണ്ണും മധുരക്കിഴങ്ങ് കൃഷിയ്ക്ക് അനുയോജ്യമല്ല.

15 മുതല്‍ 25 സെന്റിമീറ്റര്‍ ആഴത്തില്‍ ഉഴുതോ,കുഴികളെടുത്തോ സ്ഥലം കൃഷിക്കായി ഒരുക്കാം. അതിന് ശേഷം 30 സെന്റിമീറ്റര്‍ ഉയരത്തില്‍ 60 സെന്റിമീറ്റര്‍ അകലത്തില്‍ വാരങ്ങളെടുത്ത് വള്ളികളോ കിഴങ്ങളോ നടണം. ഇവ ഞാറ്റടിയില്‍ കിളിര്‍പ്പിച്ചശേഷം പറിച്ചുനടുകയാണ് ചെയ്യുന്നത്. കിഴങ്ങുകളാണ് നടീലിനായി തിരഞ്ഞെടുക്കുന്നതെങ്കില്‍ രണ്ട് തവാരണകളിലായിട്ടാണ് കൃഷിചെയ്യുന്നത്. വള്ളികളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരു തവാരണ മതിയാകും.

ചെല്ലിയാണ് മധുരക്കിഴങ്ങിന്റെ പ്രധാന ശത്രു. വളര്‍ച്ചെയെത്തിയ ചെല്ലികള്‍ കിഴങ്ങുകളും തണ്ടുകളും തുരന്ന് അകത്ത് മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ കിഴങ്ങിനുള്ളിലെ ഭക്ഷ്യയോഗ്യമായ ഭാഗങ്ങള്‍ തിന്നു. തീർക്കുകയും ചെയ്യും. മധുരക്കിഴങ്ങ് നട്ട് 30 ദിവസത്തിനുശേഷം ഹെക്ടറൊന്നിന് 3 ടണ്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകൊണ്ട് പുതയിടുന്നത് ഒരു പരിധിവരെ കീടങ്ങളെ തടയുന്നതിന് സഹായിക്കും

സാധാരണയായി കൃഷിചെയ്ത് മൂന്നരമുതല്‍ നാലു മാസത്തിനുള്ളില്‍ മധുരക്കിഴങ്ങ് വിളവെടുക്കാവുന്നതാണ്. ഇലകള്‍ മഞ്ഞളിക്കുന്നതാണ് കിഴങ്ങ് വിളവെടുപ്പിന് പാകമായതിന്റെ പ്രധാന ലക്ഷണം. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വ്യത്യാസമനുസരിച്ച് വിളവെടുപ്പ് കാലത്തില്‍ നേരിയ വ്യത്യാസം കണ്ടുവരുന്നു.

Also Read: പൊക്കാളിപ്പാടത്ത് താറാവു കൃഷിയുമായി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൃഷിവിജ്ഞാന കേന്ദ്രം

Image: pixabay.com