കിഴങ്ങുകളുടെ പ്രാധാന്യത്തെക്കുറിച്ച് നേർകാഴ്ച്ചയും തിരിച്ചറിവും നല്‍കി കണിയാരം കാര്‍ഷികമേള

വയനാട് ജില്ലയിലെ മാനന്തവാടി കണിയാരം എ എല്‍ പി സ്കൂളില്‍ സംഘടിപ്പിച്ച കാർഷികമേളയിൽ 93 ഓളം കിഴങ്ങുവർഗങ്ങളുടെ പ്രദർശനം നടത്തി. വിവിധയിനം കിഴങ്ങുകളാല്‍ നിര്‍മ്മിക്കുന്ന ആഹാര പദാര്‍ത്ഥങ്ങളും മേളയില്‍ ശ്രദ്ധേയമായി അവതരിപ്പിക്കപ്പെട്ടു. മരച്ചീനി (കപ്പ), മധുര കിഴങ്ങ് ചേമ്പ്, കാച്ചിൽ, ചേന, കുർക്കാ, ഉരളകിഴങ്ങ് എന്നിവയുടെ അച്ചാറുകളും, ഇവയുടെ പുഴുക്ക്, പായസം, ചീപ്സ് തുടങ്ങിയവയും പ്രദർശിപ്പിച്ചു. കിഴങ്ങുവര്‍ഗങ്ങളുടെ പ്രാധാന്യത്തേയും ഉപയോഗത്തേയും കുറിച്ച് സമൂഹത്തിന് ഒരു മെച്ചപ്പെട്ട നേർകാഴ്ച്ചയും തിരിച്ചറിവും നൽക്കുവാൻ മേളയിലൂടെ കഴിഞ്ഞുവെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

(വയനാട്ടിലെ കിഴങ്ങുകളുടെ കാവലാള്‍ എന്നറിയപ്പെടുന്ന എന്‍ എം ഷാജി നല്‍കിയ വിവരങ്ങളുടേയും ചിത്രങ്ങളുടേയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.)

പ്രദര്‍ശത്തിന്റെ ചിത്രങ്ങള്‍:

 

Save

Save