താങ്ങുവില: കര്‍ഷകര്‍ രാജ്യവ്യാപകമായി സത്യാഗ്രഹം നടത്തും
വിവിധ ആവശ്യങ്ങളുന്നയിച്ച് രാജ്യവ്യാപകമായി കര്‍ഷകര്‍ നടത്തി വരുന്ന സമരത്തിന്റെ അടുത്തഘട്ടം “താങ്ങുവില സത്യാഗ്രഹം (MSP Satyagraha)” എന്ന പേരില്‍ മാര്‍ച്ച് 14 മുതല്‍ ആരംഭിക്കുന്നു. വൈകാതെ അംസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണ്ണാടകത്തിലെ യദ്ഗീറില്‍ ആരംഭിക്കുന്ന സമരം ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും. അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള കര്‍ഷക സംഘടനകളായ ജയ് കിസാന്‍ ആന്ദോളനും സ്വരാജ് അഭിയാനും സംയുക്തമായാണ് സത്യാഗ്രഹത്തിന് നേതൃത്വം നല്‍കുന്നത്
[amazon_link asins=’B0778BCHZX’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’f87675ae-2470-11e8-8e44-3f084403784f’]
സമരത്തിന്റെ ഭാഗമായി കൃഷി കമ്പോളങ്ങളോരോന്നായി സന്ദര്‍ശിച്ച് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട താങ്ങുവിലയെക്കുറിച്ച് കര്‍ഷകരോരോരുത്തരേയും ബോധവാന്മാരാക്കുകയും താങ്ങുവിലയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുമെന്ന് സ്വരാജ് അഭിയാന്‍ സ്ഥാപകനും സാമൂഹിക പ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവ് പറഞ്ഞു. വിരിപ്പ് കൃഷി വിപണനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയക്ക് താഴെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതനായാതിനാല്‍ ഏകദേശം 32,000 കോടി രൂപയുടെ നഷ്ടം കര്‍ഷകര്‍ നേരിട്ടെന്നും യോഗേന്ദ്ര യാദവ് കൂട്ടിച്ചേര്‍ത്തു.
Also Read: കേന്ദ്രബജറ്റ് 2018; വീക്ഷണമില്ലായ്മയില്‍ നിന്ന് വാചാടോപത്തിലേക്ക് ഒരു ബജറ്റ് ദൂരം