വിയറ്റ്നാം കുരുമുളക് വില്ലനാകുന്നു; കുരുമുളക് കർഷകരെ ആശങ്കയിലാഴ്ത്തി വില താഴേക്ക്
നിലവാരം കുറഞ്ഞ കുരുമുളക് വിയറ്റ്നാമില്‍നിന്നും ശ്രീലങ്കയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ ആഭ്യന്തര വിപണിയില്‍ ലഭ്യമാകുന്ന കുരുമുളകിന് വില ലഭിക്കാതെ വരുന്നതാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണം. നിലവിൽ 360 മുതൽ 365 രൂപവരെയാണ് ഒരു കിലോ ഇറക്കുമതി ചെയ്ത കുരുമുളകിന്റെ വിലയെന്നാണ് റിപ്പോർട്ടുകൾ. വിലയിടിവ് തടയാൻ സർക്കാർ കുരുമുളകിന് മിനിമം ഇറക്കുമതി വില (എം.ഐ.പി.) 500 രൂപയായി നിശ്ചയിച്ചിരുന്നു.
[amazon_link asins=’B078N6CBDV’ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’edd7a6db-2529-11e8-ae66-1120dff36a24′]
എന്നാൽ ഇറക്കുമതി വില കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് ഓള് ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം വ്യക്തമാക്കുന്നു. ഇറക്കുമതി വില നിശ്ചയിക്കുന്നതിന് തൊട്ടുമുമ്പ് 426.57 രൂപയായിരുന്ന കുരുമുളകിന്റെ വില ഫെബ്രുവരി അവസാനം 392.17 രൂപയിലെത്തി. അന്താരാഷ്ട്ര വിലയില്‍നിന്ന് 40 ശതമാനം അധികമാണ് ഇപ്പോള്‍ ഇന്ത്യയില്‍ കുരുമുളക് വില.
കുരുമുളക് ഇറക്കുമതി നിയന്ത്രിച്ച് മിനിമം ഇറക്കുമതി വിലയെക്കാള്‍ ഉയര്‍ന്നനിലയില്‍ മിനിമം താങ്ങുവില നിശ്ചയിക്കണമെന്ന കർഷകരുടെ ആവശ്യം ഇതോടെ ശക്തമാകുകയാണ്. കുറഞ്ഞ വിലയിൽ വിയറ്റ്നാമില്‍നിന്ന് ലഭ്യമാകുന്ന അസംസ്കൃത കുരുമുളകിനാണ് ഇപ്പോൾ ആവശ്യക്കാരെന്നും കുരുമുളകിനെപ്പോലെ തന്നെ കയറ്റി അയയ്ക്കുന്ന വറ്റല്‍ മുളക്, മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ മറ്റു സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയെയും പ്രശ്നം ബാധിച്ചതായും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ പ്രതിവര്‍ഷം 20,500 ടണ്ണിലധികം കുരുമുളക് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഉയര്‍ന്ന ഇറക്കുമതി വില നിശ്ചയിച്ചത് കുരുമുളകില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്നവരെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്.