സ്ഥലമില്ലെന്ന സങ്കടം മറന്നേക്കൂ; വെർട്ടിക്കൽ കൃഷിയിലൂടെ പച്ചക്കറി വിളയിക്കാം
സ്ഥലമില്ലെന്ന സങ്കടം മറന്നേക്കൂ; വെർട്ടിക്കൽ കൃഷിയിലൂടെ പച്ചക്കറി വിളയിക്കാം. സ്ഥലപരിമിതി കാരണം വീട്ടിൽ ഒരു കൊച്ചു പച്ചക്കറിത്തോട്ടം എന്ന സ്വപനം മാറ്റിവക്കുന്നവർക്ക് സന്തോഷ വാർത്തയുമായാണ് വെർട്ടിക്കൽ കൃഷി രീതിയുടെ വരവ്. കുറഞ്ഞ സ്ഥലത്ത് കൂടുതൽ വിളവ് നേടുന്നതിന് കർഷകരെ സഹായിക്കുന്ന ഈ രീതിയ്ക്ക് നഗരങ്ങളിൽ പ്രചാരം വർധിച്ചു വരികയാണ്.
മൂന്ന് അടിയോളം പൊക്കത്തിൽ ഇരുമ്പ് വല വളച്ചെടുത്ത് ഗ്രീൻ നെറ്റ് ഉപയോഗിച്ച് പൊതിഞ്ഞ് മണ്ണ് നിറച്ച് തൈകൾ നടുന്നതാണ് ഈ കൃഷി രീതി.ചകിരിച്ചോറും ചാണകവും വളമായി മണ്ണിനൊപ്പം ചേർക്കാം. ഒരു ചെടിച്ചട്ടിയുടെ വിസ്തൃതിയിൽ നിർമിക്കുന്ന കൂടയ്ക്കുള്ളിൽ മുപ്പതോ നാല്പതോ വരെ തൈകൾ നടാനാകും എന്നതാണ് വെർട്ടിക്കൽ കൃഷി രീതിയുടെ മെച്ചമെന്ന് കർഷകർ പറയുന്നു.
10 മുതൽ 15 കിലോ ഗ്രാം വരെ പച്ചക്കറി ഒറ്റ കൂടക്കുള്ളിൽ നിന്നും ലഭിക്കും. ഇത്തരത്തിൽ ഉള്ളി, കിഴങ്ങ്, ബീറ്റ്റൂട്ട്, ക്യാരറ്റ്, ചീര എന്നിവ വെർട്ടിക്കൽ രീതിയിൽ കൃഷി ചെയ്യാൻ അനുയോജ്യമാണ്. വീട്ടിലേക്കുള്ള പച്ചക്കറി ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ജൈവ പച്ചക്കറി മാർക്കറ്റുകളിലേക്ക് പച്ചക്കറി എത്തിച്ചാൻ കുടുംബ ബജറ്റിലേക്ക് ഒരു ചെറിയ വരുമാനവും നേടിത്തരും വെർട്ടിക്കൽ കൃഷി.
Also Read: ഇനി ഒരൽപ്പം കടുകു കൃഷി ചെയ്താലോ? കടുകു കൃഷിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Image: pexels.com