ഇനി ഒരൽപ്പം കടുകു കൃഷി ചെയ്താലോ? കടുകു കൃഷിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഒരു മാറ്റത്തിനു വേണ്ടി അവസരം നോക്കിയിരിക്കുന്ന കർഷകർക്ക് അനുയോജ്യമായ കൃഷിയാണ് കടുക് കൃഷി. കടുക് വടക്കേ ഇന്ത്യയിൽ ഒഴിച്ചുകൂട്ടാൻ കഴിയാത്ത ഒരു വ്യഞ്ജനമാണെങ്കിലും കേരളത്തിൽ മിക്കവാറും കറികളിൽ തളിക്കാനാണ് ഉപയോഗിക്കുന്നത്. ഒരു ശൈത്യകാല വിളയായ കടുകിന്റെ എണ്ണ ഉത്തരേന്ത്യക്കാർക്ക് നമ്മുടെ വെളിച്ചയ്ക്ക് തുല്യം പ്രിയപ്പെട്ടതാണ്.

ഉത്തരേന്ത്യയിൽ വ്യാപകമായി കൃഷി ചെയ്യുന്ന കടുക് കേരളത്തിലും പരീക്ഷാവുന്നതാണ്. കടുകിനു വളരാൻ 6 മുതൽ 27 ഡിഗ്രി ഉഷ്മാവാണ് അനുയോജ്യം. അതിനാൽ കടുകു കൃഷിയ്ക്ക് കേരളത്തിന്റെ കാലാവസ്ഥ അനുയോജ്യമാണ്. വിത്തുകൾ പാകി ഏകദേശം നാല് മാസങ്ങൾ കൊണ്ട് കടുക് വിളവെടുപ്പ് നടത്താം. ടെറസ്, അടുക്കള തോട്ടം, പൂന്തോട്ടം എന്നിങ്ങനെ സൗകര്യമുള്ള ഇടങ്ങളിൽ കടുക് പാകാം,

ഉത്തരേന്ത്യക്കാർ ധാരാളമായി കേരളത്തിൽ വന്നുതുടങ്ങിയതു മുതലാണ് കടുകെണ്ണയുടെ ഉപയോഗം വർധിച്ചത്. എണ്ണ ആയിട്ടല്ലെങ്കിലും കറികളിൽ താളിക്കാനും അച്ചാറിനും മാങ്ങാ കറിയിൽ അരച്ച് ചേർക്കാനുമൊക്കെയായി കടുക് മലയാളിയുടെ അടുക്കളയിലും പ്രധാനി തന്നെ. ഭക്ഷണാവശ്യത്തിനു പുറമെ ആസ്തമ, ഞരമ്പു രോഗങ്ങൾ എന്നിവക്കും കടുക് ഉത്തമമാണ്. മായം ചേർന്ന കടുക് വിപണിയിൽ സുലഭമായ ഇക്കാലത്ത് വീട്ടാവശ്യത്തിനുള്ളത് ഇനി കൈയ്യെത്തും ദൂരത്ത് കൃഷി ചെയ്തെടുക്കാമെന്ന് സാരം.

Also Read: വിളവെടുപ്പ് കാലമെത്തിയതോടെ കശുവണ്ടിക്ക് നല്ലകാലം തെളിയുന്നു; പ്രതീക്ഷയോടെ കർഷകർ

Image: chethas.com