മൃഗപരിപാലനം

 • dried cow dung, in packets, Nemam, milk farmers, initiative, ഉണക്കിപ്പൊടിച്ച ചാണകം, പാക്കറ്റ്, നേമം, ക്ഷീരകർഷകർ, പാൽ ഉൽപ്പാദനം, ചാണകം, വളം, പശു പരിപാലനം

  പശുക്കളിലെ ആന്റിബയോട്ടിക് ഉപയോഗത്തെക്കുറിച്ചുള്ള ചില ശാസ്ത്രീയ വശങ്ങള്‍ ക്ഷീരകര്‍ഷകര്‍ നിര്‍ബന്ധമായും മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്. […]

 • രണ്ടു പശുക്കളില്‍ നിന്നുതുടങ്ങി ഇന്ന് 100 ലധികം പശുക്കളില്‍ എത്തി നില്‍ക്കുന്ന ഈ സംരഭകന്‍റെ വിജയം, ചിട്ടയായ മുന്നോരുക്കങ്ങളുടേയും കൂടി ഫലമാണ്. […]

 • നാടും നഗരവുമെല്ലാം നനഞ്ഞു കുളിരു ഈ പെരുമഴക്കാലത്ത് നമ്മുടെ അരുമപശുക്കളുടെ ആരോഗ്യ കാര്യത്തിലും പരിപാലനത്തിലുമെല്ലാം പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. സമൃദ്ധമായി പച്ചപ്പുല്ലും കുടിവെള്ളവുമെല്ലാം ലഭ്യമാവുമെങ്കിലും ശാസ്ത്രീയ പരിചരണ മുറകളും ശുചിത്വവും പാലിക്കാത്ത പക്ഷം അത് പശുക്കളുടെ ആരോഗ്യത്തെയും ഉത്പാദനത്തെയും ദോഷകരമായി ബാധിക്കും. […]

 • ബ്രൂസെല്ലോസിസ് രോഗം മൂലം ഇന്ത്യയിലെ ക്ഷീരമേഖലയിലെ പ്രതിവര്‍ഷ നഷ്ടം മുന്നൂറ് കോടി രൂപയ്ക്കും മുകളിലാണ്. പൊതുജനാരോഗ്യത്തിന് സൃഷ്ടിക്കുന്ന വെല്ലുവിളികള്‍ വെറെയും. […]

 • കഠിനമായ ഒരു  വേനൽ കൂടി എത്തിക്കഴിഞ്ഞു. കേരളത്തിൽ പലയിടങ്ങളിലും അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നതായി വാർത്തകൾ ഉണ്ട്. കഠിനമായ ചൂടും, വരൾച്ചയുമായി ഈ വര്‍ഷം വേനൽ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അന്തരീക്ഷ താപനിലയിലെ വർധനവ് മനുഷ്യരിലെന്ന പോലെ മൃഗങ്ങളിലും നിർജലീകരണം, സൂര്യാഘാതം എന്നിങ്ങനെ നിരവധി പ്രതിസന്ധികൾ സൃഷ്ടിക്കും. അതോടൊപ്പം പശുക്കളിൽ ഉഷ്ണസമ്മർദം മൂലമുണ്ടാവുന്ന ശാരീരിക അസ്വസ്ഥതകൾ പാലുൽപ്പാദനം, സ്വാഭാവിക പ്രതിരോധ ശേഷി എന്നിവ കുറയുന്നതിനും പ്രതുൽപ്പാദനവുമായി ബന്ധപ്പെട്ട  പ്രശ്നങ്ങൾക്കും കാരണമാവും. […]

 • കേരളം പാലുത്പാദനത്തിൽ സ്വയം പര്യാപ്തമാവണോ? കേരളത്തിൽ പാൽവില വർധിപ്പിക്കണോ? രണ്ട് ചോദ്യങ്ങള്‍ക്കും “വേണം,” എന്ന ഉത്തരം മറുപടിയായി പറയാൻ സന്തോഷമുണ്ടെങ്കിലും, ഒരു ആശങ്ക! കേരളം പാൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തമാകുന്നതുകൊണ്ട്, ഉപഭോക്താക്കൾക്കാണ് ഏറെ പ്രയോജനം. സ്വയംപര്യാപ്തമാകുമ്പോൾ, പാലിന് വിപണിയിൽ ക്ഷാമം കുറയും. എന്നാൽ, ധാരാളം പാല്‍ ലഭിക്കുന്ന സാഹചര്യത്തിൽ, വില കുറയാനും ഇടയുണ്ട്. അതേസമയം, പ്രതിസന്ധിയിൽ അകപ്പെടുന്നത് ഉത്പാദകരായിരിക്കും. വീട്ടാവശ്യത്തിനുള്ള പാലിനായി, അന്യ സംസ്‌ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യമില്ലെങ്കിൽ പോലും, കുറഞ്ഞ നിരക്കിൽ അന്യസംസ്ഥാനത്തു നിന്നും ലഭിക്കുന്ന പാലാണ്, ഹോട്ടലുകളിലേക്കും […]

 • “ഇപ്പോള്‍ പ്രവാസ ജീവിതമാണ്, നാട്ടിലെത്തി ഒരു ഡയറി ഫാം തുടങ്ങാന്‍ ആലോചനയുണ്ട്. എന്താണ് ചെയ്യേണ്ടത് ?” ഒരുപാടു പേര്‍ ചോദിക്കുന്ന കാര്യമാണ്. അറിയുവാനും ചെയ്യുവാനും ഒരുപാട് കാര്യങ്ങളുണ്ട്… പറയുവാനും ഏറെയുണ്ട്… എങ്കിലും, വളരെ പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങള്‍ വിശദീകരിക്കാം. ഒരു സംരംഭം തുടങ്ങാന്‍ ആലോചിക്കുമ്പോള്‍, അതിന്റെയൊപ്പം നില്ക്കാം, എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം തുടങ്ങേണ്ട ഒന്നാണ് ഡയറി ഫാം. നാട്ടിലൊരു ഡയറി ഫാം തുടങ്ങിവച്ചു, വിദേശത്തിരുന്നു, നടത്താമെന്ന് സ്വപ്നം കാണരുത്. സാറ്റലൈറ്റ് ക്യാമറ ഫാമില്‍ വച്ചാല്‍ പോലും രക്ഷയില്ല! […]

 • മൃഗങ്ങളെയും മനുഷ്യരെയും ഒരേപോലെ ബാധിക്കുന്ന മാരകവും ഭയാനകവുമായ രോഗമാണ് പേവിഷബാധ (rabies) വന്യമൃഗങ്ങളിലൂടെയും കുറുക്കന്‍, ചെന്നായ വവ്വാലുകള്‍ എന്നിവയിലൂടെയും പേവിഷബാധ പകരാറുണ്ടെങ്കിലും കേരളത്തില്‍ രോഗം പരത്തുന്നതില്‍ തെരുവുനായ്ക്കളാണ് മുന്നില്‍. തെരുവു നായ്ക്കളുടെ കടിയേല്‍ക്കുന്നതിലൂടെയാണ് പേവിഷബാധ വൈറസ്സുകള്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലുമെത്തുന്നത്. പേവിഷബാധ നിയന്ത്രിക്കാന്‍ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുവാനുള്ള നടപടിക്രമങ്ങള്‍ ശൈശവദശയിലാണ്. മുന്‍കാലങ്ങളില്‍ തെരുവുനായ്ക്കളിലൂടെയുള്ള പേവിഷബാധ പകരുന്നത് തടയാനായി തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നത് പേവിഷബാധ നിയന്ത്രിക്കാന്‍ പര്യാപ്തമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു ആണ്‍ നായയും പെണ്‍ നായയും തുടര്‍പ്രജനനത്തിലൂടെ വംശവര്‍ദ്ധനവ് നടത്തിയാല്‍ 6 […]

 • വ്യാവസായികാടിസ്ഥാനത്തില്‍ കന്നുകാലി വളര്‍ത്തല്‍ ഫാമുകള്‍ തുടങ്ങുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഭൗതിക സൗകര്യങ്ങള്‍ ശ്രദ്ധയോടെ ഒരുക്കണമെന്നതാണ് അതിലേറ്റവും പ്രാധാന്യം. ഫാം തുടങ്ങുന്നതിനാവശ്യമായ മുതല്‍ മുടക്കിന്റെ 65%-ല്‍ അധികം ഭൗതിക സൗകര്യ വികസനത്തിനു വേണ്ടിവരും. സ്ഥലം തിരഞ്ഞെടുക്കുമ്പോള്‍ കേരളത്തില്‍ സ്ഥലപരിമിതി ഏറെ സങ്കീര്‍ണ്ണമാണ്. രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 1.18% മാത്രമേ കേരളത്തിനുള്ളൂ. വന്‍വില നല്‍കി കൂടുതല്‍ സ്ഥലം വാങ്ങി ഫാം തുടങ്ങുന്നത് തീര്‍ത്തും ലാഭകരമല്ല. തരിശ്ശായി കിടക്കുന്ന സ്ഥലങ്ങള്‍ ഫാമുകള്‍ക്കുവേണ്ടി മാറ്റിയെടുക്കാന്‍ ശ്രമിക്കണം. കൃഷിസ്ഥലങ്ങളില്‍ അനുബന്ധമേഖലയായി കന്നുകാലി വളര്‍ത്തല്‍ […]

 • ഇന്നത്തെ പശുക്കിടാക്കൾ നാളയുടെ കാമധേനുക്കളാണ്. കുഞ്ഞുകിടാക്കളെ ആരോഗ്യവും മികച്ച ഉത്പാദനശേഷിയുമുള്ള പശുക്കളായി മാറ്റിയെടുക്കുക എന്നത് ക്ഷീരമേഖലയിലെ വിജയത്തിന്റെ അടിത്തറയാണ്. മികച്ച ആരോഗ്യവും വളർച്ചാക്ഷമതയുമുള്ള കിടാരികൾ കർഷകരുടെ മുന്നോട്ടുള്ള പ്രയാണത്തെ ശക്തിപ്പെടുത്തുമെന്നതിൽ സംശയമില്ല. എന്നാൽ അതിന് അത്യധികം ശ്രദ്ധയും ശാസ്ത്രീയ പരിപാലനവും അത്യാവശ്യമാണ്. പശുക്കിടാക്കളെ, പ്രത്യേകിച്ച് മൂന്നുമാസത്തിൽ ചുവടെയുള്ളവയെ ബാധിക്കുന്ന വിവിധ രോഗങ്ങളും തുടർന്നുള്ള മരണവും കേരളത്തിലെ ക്ഷീരകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ ക്ഷീരമേഖലയിൽ കന്നുകുട്ടികളുടെ മരണ നിരക്ക് കുറവാണെങ്കിലും […]

 • കന്നുകാലി വളര്‍ത്തലും ഫാം നടത്തിപ്പും കേരളത്തില്‍ ധാരാളമായി പരീക്ഷിക്കപ്പെടുന്നുണ്ട്. വിജയകരമായി നടത്തി മുന്നേറുന്നവരും മേഖലയില്‍ പരാജയം നേരിടുന്നവരും കുറവല്ല. കന്നുകാലി ഫാം ആരംഭിക്കുന്നതിന് മുന്നോടിയായി ശ്രദ്ധ നല്‍കേണ്ടതും പിന്നീട് കൃത്യമായി പാലിക്കപ്പെടേണ്ടതുമായ കുറേയേറെ കാര്യങ്ങളുണ്ട്. ഫാം ആരംഭിക്കുന്നവരുടെ അനുഭവപരിജ്ഞാനമായിരുന്നു ഒരുകാലത്ത് വിജയത്തിന്റെ കൈമുതലെങ്കില്‍ ഇന്ന് ഉത്പന്നത്തിന്റെ വിപണി സാധ്യതകളെക്കുറിച്ചുള്ള കൃത്യമായ ധാരണകള്‍, വില, വിപണന തന്ത്രങ്ങള്‍ എന്നിവ മെച്ചപ്പെട്ട വിപണനത്തിനും മേഖലയിലെ വിജയത്തിനും സഹായിക്കുന്ന മുഖ്യ ഘടകങ്ങളാണ്. Also Read: പുതിയതായി ഡയറി ഫാം ആരംഭിക്കുന്നവരോട് പറയാനുള്ളത് […]

 • കൃഷി എന്ന വിപുലമായ നിര്‍വചനത്തില്‍ തന്നെയാണ് മൃഗസംരക്ഷണവും ഉള്‍പ്പെടുന്നത്. വളരെ പണ്ടുമുതലേ കൃഷിയും കാലിവളര്‍ത്തലും നമ്മുടെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ രണ്ട് അവിഭാജ്യഘടകങ്ങള്‍ ആയിരുന്നു. മാത്രവുമല്ല എല്ലായ്‌പ്പോഴും ഇവ പരസ്പരം പൂരകവുമാണ്. അതുകൊണ്ടുതന്നെ ഗ്രാമീണ കര്‍ഷകന്റെ ശരാശരി വരുമാനം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മൃഗസംരക്ഷണത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. Also Read: ക്ഷീര സഹകരണ സംഘങ്ങളുടെ ഭാവി ആര് നിശ്ചയിക്കും? നമ്മുടെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്, വരുമാന വര്‍ദ്ധനവ്, ജനസംഖ്യാപെരുപ്പം എന്നിവ കണക്കിലെടുത്താല്‍ 2022-ല്‍ പാലിന്റെ ആവശ്യകത ഏകദേശം 210 ദശലക്ഷം […]

 • വളരെയധികം പുല്ലുണ്ടാകുന്ന അവസരങ്ങളില്‍ അധികമുള്ള പുല്ല് ഉണക്കി സൂക്ഷിക്കുന്നു, ഇവ ഉണക്കപ്പുല്ല് അഥവാ ഹേ (Hay) എന്നറിയപ്പെടുന്നു. മഴക്കാലത്ത് പുല്ല് ധാരാളമായി ഉണ്ടാകുമെങ്കിലും സൂര്യപ്രകാശം കുറവായതിനാല്‍ മുറിച്ചുണക്കി സൂക്ഷിക്കാന്‍ സാധിക്കുകയില്ല. മഴക്കാലം കഴിയുന്നതോടെ പുല്ലിന്റെ മൂപ്പ് കൂടിപ്പോകുന്നതിനാല്‍ പോഷകഗുണം കുറയുന്നു. സാധാരണയായി ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ ചെടികള്‍ പുഷ്പിക്കുന്നതിന് മുമ്പ് അധികമായുള്ള പുല്ല് മുറിച്ചുണക്കുന്നതാണ് നല്ലത്. ഇപ്രകാരം ഉണക്കി സൂക്ഷിക്കപ്പെടുന്ന പുല്ല് ദീര്‍ഘകാലം കേടുകൂടാതെയിരിക്കും. തണ്ടിന് കനം കുറഞ്ഞ എല്ലാത്തരം പുല്ലുകളും, പയര്‍ ചെടികളും, ധാന്യവര്‍ഗ്ഗ ചെടികളും […]

 • സാഹചര്യങ്ങള്‍ മൂലമാണ് ഒട്ടുമിക്ക കാലികളും ദുശ്ശീലങ്ങള്‍ക്കടിമപ്പെടുന്നത്. പ്രധാനമായും അഞ്ച് കാരണങ്ങള്‍കൊണ്ടാണ് ദുശ്ശീലങ്ങള്‍ വളരുത്. ആവശ്യത്തിലധികം ആഹാരം നല്‍കല്‍ ശരിയായ വ്യായാമത്തിന്റെ അഭാവം ഉരുക്കളെ അനാവശ്യമായി ശല്യപ്പെടുത്തല്‍ ഉരുക്കളെ ഭയപ്പെടുത്തല്‍ അല്ലെങ്കില്‍ സ്‌നേഹമില്ലാതെ പെരുമാറല്‍ വിരസത ദുശീലങ്ങളും അവയ്ക്കുള്ള നിവാരണ മാര്‍ഗ്ഗങ്ങളും ഏതൊക്കെയെന്ന് നോക്കാം തൊഴിക്കുക തൊഴിക്കുന്ന കറവമാടുകള്‍ കര്‍ഷകര്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഇവയെ നിയന്ത്രിച്ചു നിര്‍ത്തി പാല്‍ മുഴുവന്‍ കറന്നെടുക്കാന്‍ ചില ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാം. എട്ടിന്റെ ആകൃതിയില്‍ പിന്‍കാല്‍ മുട്ടിനു മുകളിലായി ഒരു കയര്‍ കൊണ്ട് […]

 • രാജ്യത്തെ ക്ഷീരമേഖലയെ സമ്പുഷ്ടമാക്കുന്നതിൽ ആട്, എരുമ എന്നീ മൃഗങ്ങളെക്കാൾ വലിയ പങ്കാണ് പശുക്കൾ വഹിക്കുന്നത്. അതേസമയം, മറ്റ് ക്ഷീരോത്പാദന ഫാമുകൾ പോലെ തന്നെ ലാഭകരമായി നടത്തികൊണ്ടു പോകാനും പോഷക സമൃദ്ധമായ പാൽ ജനങ്ങൾക്ക് ലഭ്യമാക്കാനുമുളള കളമൊരുക്കുന്നു എന്നതാണ് ഈ മേഖലയുടെ മറ്റൊരു പ്രത്യേകത. പശുക്കളെ പാലിനു മാത്രമല്ല ഇക്കാലത്ത് ആശ്രയിക്കുന്നത് എന്നുള്ള കാര്യം പ്രത്യേകം എടുത്തുപറയേണ്ടതാണ്. പാലുത്പാദനവും പാലുത്പന്നങ്ങളുടെ നിര്‍മ്മണവും ജൈവവളത്തിന്റെ വിപണനവും തുടങ്ങി ഒട്ടനവധി സാധ്യതകള്‍ ഒരു ഫാം തുടങ്ങുന്നതിലൂടെ സാധ്യമാകുന്നു. കൂടാതെ, ചാണകത്തിൽ നിന്ന് […]