പഴവര്‍ഗങ്ങള്‍

  • പഴങ്ങള്‍ നിത്യേന ഭക്ഷണത്തിന്റെ ഭാഗമാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നിരുന്നാലും, ഏതെല്ലാം പഴങ്ങളില്‍ എന്തെല്ലാം അടങ്ങിയിരിക്കുന്നു അവ ശരീരത്തിന് ഏതെല്ലാം തരത്തില്‍ ഗുണകരമാണ് എന്ന നിശ്ചയം അധികമാര്‍ക്കുമില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ കമ്പോളത്തില്‍ കയറിയിറങ്ങുന്ന മിക്കവരുടേയും സഞ്ചിയില്‍ കയറിക്കൂടുന്നത് ആപ്പിള്‍, ഓറഞ്ച്, മുന്തിരി, പൈനാപ്പിള്‍ എന്നിങ്ങനെ കുറച്ച് വിരുതന്മാര്‍ മാത്രമാകുന്നതെങ്ങനെ? വില കൂടുതല്‍ കൊടുത്ത് വാങ്ങുന്ന പഴങ്ങളാണ് ഏറെ ഗുണഫലമുള്ളത് എന്ന നിരീക്ഷണം നടത്തുന്നവരും നമുക്കിടയിലുണ്ട്. ഇതൊന്നും മുന്‍വിധികളല്ല, നിരീക്ഷണങ്ങളാണ്. ഇനി, അതിശയോക്തി എന്ന് […]

  • മലയാളികളുടെ ഭക്ഷണശൈലിയിൽ കാലങ്ങളായി വാഴപ്പഴം ഒന്നാംസ്ഥാനം കയ്യടക്കിയിരിക്കുന്നു. വാഴകൃഷി ലളിതവും ചിലവുകുറഞ്ഞതുമായതുകൊണ്ട് ഇന്ത്യയിൽ തന്നെ 20% ഭൂവിസ്തൃതിയിൽ വ്യാപിച്ചിരിക്കുകയാണ്. ലോകത്ത് ആദ്യമായി കൃഷി ചെയ്ത ഭക്ഷ്യവിളകളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് വാഴ. ലഭ്യമായ വസ്തുതകളനുസരിച്ച B.C. 500 മുതല്‍ തന്നെ ഇന്ത്യയില്‍ വാഴകൃഷി ചെയ്തു തുടങ്ങി എന്ന് കരുതപ്പെടുന്നു. ഇന്ത്യ – ബർമ്മ പ്രദേശങ്ങളിലെവിടെയോ ആണ് വാഴയുടെ ഉത്ഭവം. പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലായി വാഴകൃഷി ഗണ്യമായ തോതിൽ കൃഷി ചെയ്തുതുടങ്ങി. 1,516 ആയപ്പോഴേക്കും പോർച്ചുഗീസുകാർ ഈ കൃഷിയെ  […]

  • തളിർത്തുനിൽക്കുന്ന മുന്തിരിവളളികൾ എന്നും രസകരമായ കാഴ്ചയാണ്. കാഴ്ചയില്‍ മാത്രമല്ല ഗുണഫലത്തിന്റെ കാര്യത്തിലും ലോകത്തിൽ ഏറ്റവും കൂടുതല്‍  ഉല്പാദിപ്പിക്കുന്ന പഴവര്‍ഗങ്ങളിലൊന്നായ മുന്തിരി കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വിറ്റാമിനുകളുടെ കലവറയായും സൗന്ദര്യസംരക്ഷണത്തിനുതകുന്ന ഫലമായും ശ്രദ്ധിക്കപ്പെട്ട നേടിയ ഈ പഴത്തിലടങ്ങിയിരിക്കുന്ന പോളിഫെനോൽ എന്ന ഘടകം അന്നനാളം, ശ്വാസകോശം, പാൻക്രിയാസ്, വായ, പ്രോസ്ട്രേറ്റ് എന്നീ അവയവങ്ങളിലെ കാൻസറിനെ പ്രതിരോധിക്കുന്നു. വൈനുണ്ടാക്കാനും ജ്യൂസിനും കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ മുന്തിരിക്ക് ആഗോളവിപണിയിൽ വൻസാധ്യതയാണുളളത്. ഈ സാധ്യതയെ മുന്‍നിറുത്തി ലോകത്തെമ്പാടും മുന്തിരി ഉത്പാദനം അമിതമായ രാസവളത്തിന്റേയും കീടിനാശിനികളുടേയും ഉപയോഗത്തോടെയാണ് നടക്കുന്നത്. […]

  • ​പഴങ്ങളില്‍ നാവില്‍ തേനൂറുന്ന ഒരു വിദേശ ഇനമാണ് ചിക്കു എന്ന് വിളിക്കുന്ന സപ്പോട്ട (Manilkara zapota). സ്വാദിഷ്ടമായ ഈ പഴത്തിന്റെ ജന്മദേശം മെക്‌സിക്കോയാണ്, ലാറ്റിന്‍ അമേരിക്കയിലെ ചില രാജ്യങ്ങളിലും ഏത് ധാരാളം കണ്ടുവരുന്നു. വിറ്റാമിന്‍ A, C, E, മഗ്‌നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയുടെ കലവറയായ സപ്പോട്ട ഇന്ത്യയിലും ധാരാളമായി കൃഷിചെയ്യുന്നുണ്ട്. ഈ പഴം മില്‍ക്ക് ഷേക്ക്, സ്മൂത്തീസ് തുടങ്ങിയവ ഉണ്ടാക്കുന്നതിനും ഇതിന്റെ കറയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പശ പോലെയുള്ള പദാര്‍ത്ഥം ‘ച്യുയിംഗ’ത്തിന്റെ നിര്‍മ്മാണത്തിനും ഉപയോഗിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, […]

  • ചെറിയൊരു കളിപ്പന്തിന്റെ മാത്രം വലിപ്പത്തില്‍ ഉരുണ്ട് ഇളം തവിട്ടും പച്ചയും നിറത്തില്‍ വള്ളികളില്‍ തൂങ്ങിക്കിടക്കുന്ന പാഷന്‍ഫ്രൂട്ട് മിക്കദേശങ്ങളിലും വിരുന്നുകാരെപ്പോലെയാണ്. സര്‍വ്വസാധാരണയായി കാണാന്‍ കഴിയാത്ത ഈ പഴം ഒരിക്കല്‍ രുചിച്ചവര്‍ പിന്നീടൊരവസരം നഷ്ടപ്പെടുത്താനിടയില്ല. കണ്ണുകളിറുക്കിയടപ്പിക്കുന്ന തരത്തില്‍ മധുരവും പളിയും സമാസമം വായിലലിയിപ്പിക്കുന്ന ചെറിയ അല്ലികളാണ് ഇതിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം. കടുകുമണിയിലും ചെറിയ വലിപ്പം മാത്രമുള്ള വിത്തിനെ ഫലസത്ത് കൊണ്ട് പൊതിഞ്ഞുവെച്ച അല്ലികള്‍ കട്ടിയുള്ള തോടിനടിയില്‍ സംരക്ഷിക്കപ്പെട്ട രീതിയിലാണ് പാഷൻഫ്രൂട്ടിന്റെ ആകൃതി. ലാറ്റിന്‍ അമേരിക്കയിലാദ്യമായി കണ്ടെത്തിയെന്നനുമാനിക്കുന്ന പാഷന്‍ഫ്രൂട്ട് ലോകത്തേറ്റവും പഴക്കം ചെന്ന […]

  • അനോന സ്ക്വാമോസ എന്ന ശാസ്ത്രീയനാമത്തിലും, കസ്റ്റാർഡ് ആപ്പിൾ എന്ന ഇംഗ്ലീഷ് നാമത്തിലും, സീതപ്പഴം, മുന്തിരിപ്പഴം എന്ന് പേരിൽ മലയാളത്തിലും പ്രസിദ്ധമായ വളരെ ഔഷധഗുണവും സ്വാദിഷ്ടവുമായ ഫലമാണ് സീതപ്പഴം. വെറും 8 മീറ്റർ മാത്രം ഉയരം വെക്കുന്ന ആത്തച്ചക്കയുടെ കുടുംബത്തിൽ നിന്നുള്ള ഈ ചെറു വൃക്ഷത്തെ അതിന്റെ പടർന്നുപന്തലിച്ചു നിൽക്കുന്ന ശാഖകൾ ശ്രദ്ധേയമാക്കുന്നു. മധ്യരേഖാപ്രദേശത്ത് മിക്ക നാടുകളിലും സമൃദ്ധിമായി വളരുന്ന സീതപ്പഴത്തിൽ വിറ്റാമിൻ എ, സി, ബി 6 എന്നീ പോഷകഘടകങ്ങൾ വൻതോതിൽ അടങ്ങിയിരിക്കുന്നു. സീതപ്പഴം ധാതുക്കളുടെ കലവറ […]

  • പഴങ്ങളുടെ രാജാവ്, കൂട്ടത്തില്‍ കേമനാര്? അല്‍ഫോണ്‍സ തര്‍ക്കിക്കാനാരുണ്ട്? ആയിരത്തോളം മാവിനങ്ങളുള്ള ഇന്ത്യയില്‍ അയ്യായിരം വര്‍ഷം മുമ്പ് മുതല്‍ മാവ് കൃഷി ചെയ്തിരുന്നെന്നാണ് അനുമാനിക്കുന്നത്. ലോകത്തേറ്റവും മാമ്പഴം ഉത്പാദിപ്പിക്കുന്നു എന്ന പ്രത്യേകതക്ക് പുറമേ രാജ്യത്തിനകത്തുതന്നെ വളരെയധികം സ്ഥലത്ത് വാണിജ്യടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന പഴവര്‍ഗം കൂടിയാണ് മാമ്പഴം. ആകെ ഉത്പാദനമായ 15 ദശലക്ഷം ടണ്‍ ലോകത്തിന്റെ മാങ്ങ ഉത്പാദനത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ വരും. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയ്ക്ക് പുറകില്‍ നില്‍ക്കുന്നത് ചൈന, തായ്‌ലന്റ്, പാക്കിസ്ഥാന്‍, മെക്‌സിക്കോ, ഇന്തോന്യേഷ്യ, ബ്രസീല്‍ […]

  • വിദേശരാജ്യങ്ങളില്‍ കണ്ടുവരുന്ന ഡ്രാഗണ്‍ ഫ്രൂട്ട് (Dragon fruit) അഥവാ പിത്തായപ്പഴം (Pitaya) ഇപ്പോള്‍ ഇന്ത്യയിലും കൃഷിചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.. കള്ളിച്ചെടിയുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന പടര്‍ന്നു വളരുന്ന ഈ സസ്യം ചൂടുള്ള കാലാവസ്ഥയിലാണ് വളരുന്നത്. രൂപഭംഗികൊണ്ട് മനോഹരമായ ഈ പഴത്തിന്റെ ഉള്ളിലുള്ള മാസളമായ ഭാഗമാണ് ഭക്ഷ്യയോഗ്യം. മെക്‌സിക്കോയും മദ്ധ്യദക്ഷിണ അമേരിക്കയുമാണ് ഈ ചെടിയുടെ സ്വദേശങ്ങലെങ്കിലും  ചൈന, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ തെക്കു കിഴക്കന്‍ ഏഷ്യ രാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമാണ് വിപണിയിലെ പ്രധാന ഉത്പാദകര്‍. ധാരാളം […]

  • കാലാവസ്ഥാ വ്യതിയാനങ്ങൾ അധികം ബാധിക്കാത്ത ഒരു വിളയാണ് പപ്പായ. അതിനാൽ തന്നെ എല്ലാ സമയത്തും മികച്ച വിളവ് നൽകുന്നു. […]