തോട്ടവിളകള്‍

  • സുഗന്ധവ്യഞ്ജന വിപണിയിലെ ഏറ്റവും പ്രാചീനവും വിലയേറിയതുമായ ഉല്പന്നമാണ് കുരുമുളക്. ഏകദേശം 4000 വർഷം മുമ്പ് ഇഞ്ചിക്കൊപ്പം തെക്കേ ഏഷ്യൻ പ്രദേശങ്ങളിൽ നിന്ന് കയറ്റുമതി ചെയ്തിരുന്നു എന്നാണ് ചരിത്രരേഖകള്‍ അവകാശപ്പെടുന്നത്. കുരുമുളകിന്റെ തനതായ ഇനങ്ങൾ വളർന്നുവന്നിരുന്നത്  തെക്കുപടിഞ്ഞാറൻ ഇന്ത്യയിലായിരുന്നു. ധാരാളം മഴയും ചൂടുമുളള ഉഷ്ണമേഖലാ പ്രദേശത്താണ് കൂടുതലായും കുരുമുളക് കൃഷി ചെയ്യുന്നത്. ചൂടും ഈർപ്പവും ഒരുപോലുളള  പശ്ചിമ ഘട്ട താഴ് വരകളാണ് കൃഷിക്കനുയോജ്യം. 10 ഡിഗ്രി സെൽഷ്യസിനും 40 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ചൂടു താങ്ങാൻ ശേഷിയുളള വിളയാണ് […]

  • പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങള്‍ മുതല്‍ ശാസ്ത്രലോകത്തിനുമുന്നില്‍ കൗതുകമായി നിലകൊള്ളുകയും ഇംഗ്ലീഷ് രസതന്ത്ര ശാസ്ത്രജ്ഞനായ ജോസഫ് പ്രിസ്റ്റലി ഔദ്യോഗികമായി പേര് കല്‍പ്പിക്കുകയും, റെഡ് ഇന്ത്യക്കാർ ‘കരയുന്ന മരം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത റബ്ബർ ഒട്ടുമിക്ക പ്രദേശങ്ങളിലും പലതരം കാലാവസ്ഥയിലും കൃഷി ചെയ്യാൻ അനുയോജ്യമായ ഒരു തോട്ടവിളയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലായിരുന്നു റബ്ബറിന്റെ വികാസം. റബ്ബര്‍ വിത്തുകള്‍ കയറ്റുമതിചെയ്യുന്നതിന് അക്കാലത്ത് കര്‍ശനമായി തടയപ്പെട്ടിരുന്നെങ്കിലും കള്ളക്കടത്തിന്റെ രൂപത്തില്‍ റബ്ബര്‍ വിത്ത് ലാറ്റിന്‍ അമേരിക്കക്ക് പുറത്തേക്ക് കടന്നു. കോളനിവൽക്കരണത്തിന്റെയും […]

  • ശിഖരങ്ങളൊന്നുമില്ലാതെ പത്ത് നൂറടി ഉയരത്തില്‍ കുത്തനെ വളര്‍ന്ന് ഉച്ചിയില്‍ നിന്ന് എല്ലാ ദിക്കിലേക്കും ഓലകളും അവയ്ക്കിടയില്‍ ഫലങ്ങളുമായി കാറ്റത്താടിയും ഉലഞ്ഞും നില്‍ക്കുന്ന ഈ വൃക്ഷം കേരളീയന്റെ നിത്യജീവിതത്തിലെ പതിവ് കാഴ്ചയാണ്. കേരളം എന്ന സ്ഥലനാമം രൂപപ്പെട്ടതിന് ഒരു കാരണമായി കണക്കാക്കുന്നതും പ്രദേശത്തെ ഈ വൃക്ഷത്തിന്റെ സാന്നിദ്ധ്യമാണ്. ഇവയ്ക്ക് മുകളില്‍ കേരവൃക്ഷവും നാളികേരോത്പന്നങ്ങളും മലയാളിയുടെ ജീവതചര്യകളെ കാര്യമായി സ്വാധീനിക്കുന്നു എന്നും പറഞ്ഞറിയിക്കേണ്ടാത്ത കാര്യമാണ്. അല്പം ചരിത്രം ലോകത്തങ്ങോളമിങ്ങോളമുള്ള 2700 ഓളം പനവര്‍ഗ്ഗങ്ങളില്‍ തെങ്ങിന്റെ പ്രശസ്തി ഏറ്റവും മുകളിലാണ്. പോളിനേഷ്യയുടേയും […]