Notice: Undefined property: stdClass::$pages in /home/content/n3pewpnaspod01_data01/72/3588572/html/wp-content/plugins/search-engine-visibility/classes/plugin.php on line 128
പച്ചക്കറി കൃഷി – മണ്ണിലേക്ക്, മണ്ണിനെ അറിഞ്ഞ മനുഷ്യനിലേക്ക്.

പച്ചക്കറി കൃഷി

  • ഗോബി എന്ന പേരില്‍ ഇന്ത്യയിലാകമാനം അറിയപ്പെടുന്ന കോളിഫ്ലവറിന് ആവശ്യക്കാരേറെയാണ്. ഇലകളാല്‍ ചുറ്റപ്പെട്ട് പൂവിനോട് സാമ്യം തോന്നിപ്പിക്കുന്ന നടുഭാഗമാണ് ഭക്ഷ്യയോഗ്യം. വര്‍ഷത്തില്‍ രണ്ട് കാലങ്ങളിലായി കൃഷിചെയ്യുന്ന കോളിഫ്ലവറിനും അതേ വര്‍ഗത്തില്‍ വരുന്ന ബ്രോക്കളി (Broccoli) ക്കും രാജ്യത്തിന്റെ വിവിധ ഭാഗത്തെ വിപണികളില്‍ ധാരാളമായി വിറ്റഴിക്കപ്പെടുന്നുണ്ട്. ശരീരത്തിനാവശ്യമായ പ്രതിരോധ ശകതി പകരുന്നതിനോടൊപ്പം, രക്തത്തിലുണ്ടാകുന്ന കൊഴുപ്പിനെ (Cholesterol) നിയന്ത്രിക്കുന്നതിലും കാന്‍സര്‍ ഹൃദ്രോഗം എന്നിവയെ തടയുന്നതിലും ഗോബി ശരിയായ പങ്കുവെക്കുന്നു എന്നാണ് കണ്ടെത്തല്‍. കൃത്യമായ കാലാവസ്ഥയും മിതമായ താപനിലയുമാണ് (10 – 25 […]

  • ഏറെ മുടക്കുമുതലില്ലാതെ തന്നെ നല്ല സമ്പാദ്യം ഉണ്ടാക്കാൻ കഴിയുന്ന വിളയാണ് കൂണ്‍. രുചിയുടെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള കൂണിന്റെ പോഷകഗുണങ്ങളും ഔഷധഗുണങ്ങളും അവയെ ശ്രദ്ധിക്കപ്പെടുത്തുന്ന ഘടകങ്ങളാണ്. ഈ വിളയ്ക്ക് പ്രത്യേക പരിചരണമോ വളമോ നൽകേണ്ട ആവശ്യം വരുന്നില്ല. കൃഷി ചെയ്യാൻ മണ്ണ് പോലും ആവശ്യമില്ലെന്നത് മറ്റൊരു വസ്തുതകൂടിയാണ്. കേരളത്തില്‍ സുലഭമായി ലഭിക്കുന്ന വൈക്കോൽ, അറക്കപ്പൊടി എന്നിവ മാധ്യമമാക്കി കൃഷി ഫലപ്രദമായി പോഷിപ്പിക്കാവുന്നതാണ്. കൂൺ കൃഷി എന്ന പേരുണ്ടെങ്കിലും യഥാർത്ഥത്തിൽ കൃഷി ചെയ്യുകയല്ല, മറിച്ച് കൂൺ വിത്ത് മുളച്ചുപൊന്തി വളർച്ചയുടെ […]

  • മലയാളികള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പച്ചക്കറിയിനമാണ് പയര്‍. മുഖ്യ വിഭവമായും അല്ലാതെയും എണ്ണം പറയാനാകാത്തത്ര കേരളീയവിഭവങ്ങള്‍ പയറുപയോഗിച്ച് ഉണ്ടാക്കുന്നു. ലോകത്താകമാനം ഒന്നര ഡസനോളം വിവിധയിനം പയറുവര്‍ഗ്ഗങ്ങള്‍ കൃഷിചെയ്യുന്നുണ്ട്. നമുക്കേറെ പരിചിതമായ നാടന്‍ പയര്‍, തുവരപ്പയര്‍, പട്ടാണിപ്പയര്‍ (ഗ്രീന്‍പീസ്), ഫ്രഞ്ച് ബീന്‍സ്, ചെറുപയര്‍, സോയാപ്പയര്‍, മുതിര അങ്ങനെ നിരവധി വര്‍ഗ്ഗങ്ങളുണ്ട്. ഇതില്‍ ഫ്രഞ്ച് ബീന്‍സ് അഥവാ കിഡ്ണിപ്പയര്‍ എന്ന പയറിനം മാത്രം ഇന്ത്യയില്‍ ഏകദേശം 6,000 ഹെക്ടറുകളില്‍ നിന്നായി 1,250,000 ടണ്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. കേരളത്തിലെ കാലാവസ്ഥയില്‍ ഏതുകാലത്തും കൃഷിചെയ്യാവുന്ന ഇനമാണ് പയര്‍ […]

  • ഇന്ത്യയില്‍ ധാരാളമായി ഉത്പാദിപ്പിക്കുന്ന വഴുതന അതിന്റെ വ്യത്യസ്തമായ നിറങ്ങളും ആകൃതിയും കൊണ്ട് സവിശേഷപ്പെട്ടിരിക്കുന്നു. ഇന്ത്യ കൂടാതെ പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും കണ്ടുവരുന്ന ഈ പച്ചക്കറി യൂറോപ്പ്യന്‍ ഭക്ഷണസംസ്‌കാരത്തിലും സര്‍വ്വപ്രിയനാണ്. വര്‍ഷത്തില്‍ എല്ലാ കാലാവസ്ഥയിലും വളര്‍ത്തിയെടുക്കാന്‍ കഴിയുന്നു എന്നതാണ് വഴുതന ചെടിയുടെ മറ്റൊരു പ്രത്യേകത. ‘സൊലനേസീ'(Solanaceae) കുടുംബത്തില്‍ പെട്ടതുമായ സസ്യമാണ് വഴുതന. ‘സൊലാനം മെലങിന’ (Solanum melongena) എന്നാണ് വഴുതനയുടെ ശാസ്ത്രീയ നാമം. ഇംഗ്ലീഷില്‍ ബ്രിഞ്ജാള്‍ (Brijal) / എഗ്ഗ് പ്ലാന്റ് (Eggplant)/ ഓബര്‍ജിന്‍(Aubergine) […]

  • ഇന്ത്യയുടെ സ്വന്തം പച്ചക്കറി വിളയായ പാവലിനു വര്‍ദ്ധിച്ച പോഷകമൂല്യത്തോടൊപ്പം ഔഷധഗുണവും അടങ്ങിയിട്ടുണ്ട്. പ്രമേഹത്തിനു മുതല്‍ ആസ്ത്മ, വിളര്‍ച്ച തുടങ്ങിയ രോഗങ്ങള്‍ക്ക് വരെ പ്രതിവിധിയായി പാവല്‍ ഉപയോഗിക്കുന്നുണ്ട്. ഇവയ്ക്കു പുറമെ കാത്സ്യം, ഇരുമ്പ്. വിറ്റാമിന് എ, ബി, സി എന്നിവയുടെ കലവറ കൂടിയാണ് ഈ പച്ചക്കറി. ഏതു കാലാവസ്ഥയിലും വിളയിച്ചെടുക്കാവുന്ന ഏകദേശം അഞ്ചു മീറ്റര്‍ വരെ നീളത്തില്‍ വളരുന്ന വള്ളിച്ചെടിയാണ് പാവല്‍ അല്ലെങ്കില്‍ കയ്പ. (ശാസ്ത്രീയനാമം: Momordica charantia). പ്രസ്തുത സസ്യത്തിന്റെ ഫലഭാഗം പാവയ്ക്ക, കയ്പക്ക എന്നീ പേരുകളിലാണ് […]

  • ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന തെക്കു പടിഞ്ഞാറന്‍ വര്‍ഷകാലവും (ഇടവപ്പാതി) ഓക്ടോബര്‍ പകുതിയോടെ എത്തുന്ന (തുലാവര്‍ഷവും) ജലസമൃദ്ധമാവുന്ന കേരളക്കരയില്‍ കൃഷിചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ഒരു വിളയാണ് മത്തന്‍. മഴക്കാലത്ത് വളരെയധികം വിളവ് തരുന്ന ഒരു കൃഷികൂടിയാണിത്. കുക്കുര്‍ബിറ്റേസ്സിയേ (Cucurbitace) എന്ന കുടുംബനാമത്തില്‍ അറിയപ്പെടുന്ന ഈ വള്ളിച്ചെടി അധികം പരിചരണങ്ങള്‍ ഒന്നും കൂടാതെ തന്നെ നമ്മുടെ പറമ്പുകളില്‍ ധാരണമായി പടര്‍ന്ന് വളരാറുള്ളതാണ്. ചൈനയ്ക്കു ശേഷം ലോകത്തില്‍ ഏറ്റവും കൂടുതല്‍ മത്തന്‍ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. അടുക്കളയിലെ ദൈനദിനവിഭവങ്ങളില്‍ മാത്രമല്ല ആഘോഷ […]

  • വളക്കൂറുള്ള മണ്ണും മികച്ച പരിചരണവും ഉറപ്പ് വരുത്തിയാല്‍, കനത്ത മഴക്കാലമൊഴിച്ച് മറ്റെല്ലാ കാലാവസ്ഥയിലും വീട്ടുവളപ്പില്‍ തന്നെ സുലഭമായി കൃഷിചെയ്യാവുന്ന ഒരു വിളയാണ് ചീര. അമരാന്തഷ്യ എന്ന സസ്യകുടുംബത്തിൽ പെട്ട ചീരയുടെ ശാസ്ത്രീയനാമം സ്പിനാഷ്യ ഒലേറാസിയെ എന്നാണ്. ഇലക്കറികളിൽ പ്രാധാന്യമേറെ കല്‍പ്പിക്കപ്പെട്ട ചീര ഒരു ഔഷധസസ്യവുമാണെന്നാണ് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. ചീരയിൽ നിന്ന് ശാസ്ത്രീയമായി വേർതിരിച്ചെടുക്കുന്ന ഓമിയം ചിന്നോപൊടി എന്ന ആൽക്കലോയിഡ് കൃമിശല്യമൊഴിവാക്കാനായി ഉപയോഗിക്കുന്നു. മധ്യേഷ്യന്‍ സ്വദേശിയായ ചീരയിൽ വൈറ്റമിന്‍ എ, സി, കെ എന്നിവയുടേയും അയണിന്റെയും വലിയൊരു പങ്ക് […]

  • വെണ്ടക്കയില്ലാത്ത സാമ്പാര്‍ കേരളീയര്‍ക്ക് അത്ര പഥ്യമല്ല. വെണ്ടക്കയുടെ ചെറിയ കൊഴുപ്പോടുക്കൂടിയുള്ള സാമ്പാര്‍ കുത്തരിയും കൂട്ടി കുഴച്ചു ഉണ്ണുന്നത് മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ടതാണ്. അതു കൊണ്ടുതന്നെ നമ്മുടെ വീട്ടുവളപ്പില്‍ ചെറിയ തോതിലെങ്കിലും വെണ്ട കൃഷി ചെയ്‌തെടുക്കാന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. മാംസ്യത്തിന്റെയും കൊഴുപ്പിന്റെയും കലവറയായ വെണ്ടക്ക കേരളത്തില്‍ വാണിജ്യാടിസ്ഥാനത്തിലും അടുക്കള തോട്ടത്തിലും ധാരാളമായി കൃഷി ചെയ്യുന്നു. ഉഷ്ണകാല പച്ചക്കറി വിളയായ വെണ്ടയുടെ നാടന്‍ ഇനങ്ങളും സങ്കര ഇനങ്ങളും കേരളത്തില്‍ കൃഷി ചെയ്യുന്നുണ്ട്. സാമ്പാര്‍, തോരന്‍, ഉപ്പേരി എന്നീ ആവശ്യത്തിന് പുറമെ […]

  • ഈ പുതിയകാലത്ത് തൊഴിലവസരങ്ങളും മുന്തിയ ജീവിതസാഹചര്യവും മുന്നില്‍ക്കണ്ട് നഗരങ്ങളിലേക്ക് ചേക്കേറുന്നവര്‍ക്കും കുറഞ്ഞ വിസ്തൃതിയുള്ള പുരയിടങ്ങളിലും താമസിക്കുന്നവര്‍ക്കും അവരവരുടെ കാര്‍ഷികാഭിരുചികള മുന്നോട്ട് നയിക്കാനുള്ള മാര്‍ഗങ്ങളിലൊന്നാണ് മട്ടുപ്പാവിലെ കൃഷി. […]