അമൃതവര്‍ഷിണിയായി തിരുവാതിര ഞാറ്റുവേല
ഇടവപ്പാതി കഴിഞ്ഞു. ഇനി നൂറുവെയിലും നൂറുമഴയുമായി മലയാളത്തിന്റെ സ്വന്തം തിരുവാതിര ഞാറ്റുവേല വിരുന്നെത്തുകയാണ്. ഇക്കുറി ജൂണ്‍ 22ന് പകല്‍ 11.24 നാണ് തിരുവാതിര ഞാറ്റുവേല പിറക്കുത്. അശ്വതി, ഭരണി മുതല്‍ രേവതിവരെയുള്ള 27 ഞാറ്റുവേലകളില്‍ പ്രധാനമാണ് തിരുവാതിര, പുണര്‍തം, പൂയ്യം, ആയില്യം ഞാറ്റുവേലകള്‍. ഇവയില്‍ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് തിരുവാതിരയും. “തിരിമുറിയാ മഴ പെയ്യും തിരുവാതിരയെവിടെപ്പോയി, തിരുവാതിരയില്‍ തിരുതകൃതി, തിരുവാതിരയില്‍ നിറച്ചു നടണം നടുതലകള്‍,” തുടങ്ങിയ പഴഞ്ചൊല്ലുകള്‍ തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. കാര്‍ഷിക ചെലവുകള്‍ പരമാവധി കുറയ്ക്കാന്‍ ഞാറ്റുവേലകള്‍ നോക്കി കൃഷിചെയ്തിരു പൂര്‍വ്വികര്‍ നമുക്കുണ്ടായിരുന്നു. വലിയ പഠിപ്പോ പത്രാസോ ഇല്ലെങ്കിലും ഞാറ്റുവേല കലണ്ടര്‍ തന്നെ അവര്‍ക്കുണ്ടായിരുന്നു. അവരുടെ ജീവിതത്തെ ക്രമപ്പെടുത്തിയതും ജീവന് നിലനിര്‍ത്തിയതും ഞാറ്റുവേലകളായിരുന്നു.
എന്താണ് ഞാറ്റുവേല?
ഞായറിന്റെ (സൂര്യന്) നിലയാണ് ഞാറ്റുവേല. സൂര്യന് ഏതു നക്ഷത്രത്തിലാണോ നില്‍ക്കുത് അതാണ് ഞാറ്റുവേല എറിയപ്പെടുത്. അതായത് സൂര്യന്റെ സ്ഥാനം തിരുവാതിര നക്ഷത്രത്തിലാണെങ്കില്‍ അത് തിരുവാതിര ഞാറ്റുവേല. മറ്റു ഞാറ്റുവേലകളുടെ ശരാശരി ദൈര്‍ഘ്യം പതിമൂന്നര ദിവസമാണെങ്കില്‍ തിരുവാതിരയുടേത് 15 ദിവസമാണ്. 27 ഞാറ്റുവേലകളില്‍ 10 എണ്ണം നല്ല മഴ ലഭിക്കുവയാണ്. ഞാറ്റുവേല രാത്രി പിറക്കണമൊണ് പഴമക്കാര്‍ പറഞ്ഞിരുത്. “രാത്രിയില്‍ വരു മഴയും രാത്രിയില്‍ വരു അതിഥിയും പോകില്ലെന്ന് അവര്‍ക്ക് പഴഞ്ചൊല്ലുമുണ്ടായിരുന്നു.” പകല്‍ പിറക്കു ഞാറ്റുവേകളില്‍ പിച്ചപ്പാളയെടുക്കാമെന്നും അവര്‍ക്കറിയാമായിരുന്നു. മഴ തീരെ കുറവായിരിക്കുമെര്ത്ഥം. ഇക്കുറി പകലാണ് ഞാറ്റുവേല പിറക്കുത്. മഴ കുറയുമോ ഇല്ലയോ എന്ന് കണ്ടുതന്നെ അറിയാം.
Also Read: ഭൂമിയുടെ പ്രദക്ഷിണ ദിശയേയും അതാതുകാലങ്ങളിലെ നക്ഷത്രങ്ങളേയും കണ്ട് തയ്യാറാക്കിയ ഞാറ്റുവേല
എന്തുകൊണ്ട് തിരുവാതിര?
മലയാളി നെഞ്ചോടുചേര്‍ത്തുവച്ച ഞാറ്റുവേലയാണ് തിരുവാതിര. ശാസ്ത്രസാേങ്കതികവിദ്യ ഒട്ടുമേ വികസിക്കാത്ത കാലത്ത് മഴയുടെ വരവും പോക്കും കാറ്റിന്റെ ഗതിവിഗതികളും വിളയുടെ കാലക്രമവുമെല്ലാം നമ്മുടെ പൂര്‍വ്വികര്‍ക്ക് നല്ലതീര്ച്ചയായിരുന്നു. തിരുവാതിര ഞാറ്റുവേലയില്‍ ഒരു ദിവസം അമൃത് പെയ്യുമെന്നും ഒരു ദിവസം രക്തമഴ പെയ്യുമെന്നും പഴമക്കാര്‍ പറഞ്ഞുവച്ചു. അമൃത് പെയ്യുത് എന്നാണെന്ന് അറിയാത്തതിനാല്‍ ദിവസവും ഒരു കവിള് മഴവെള്ളം കുടിക്കണമെന്നും അവര്‍ നിഷ്കര്‍ഷിച്ചു. വൈദ്യന്മാര് തിരുവാതിര ഞാറ്റുവേലയില്‍ പെയ്യുന്ന മഴവെള്ളം ശേഖരിച്ചുവച്ചിരുന്നു; മരുന്നുണ്ടാക്കാന്‍. അങ്ങനെ പഴയകാലത്തെ മരുന്നുകള്‍ മൃതസഞ്ജീവനിയായി. ഏഴര ദിവസം മഴയും ഏഴര ദിവസം വെയിലുമായി തിരുവാതിര മലയാളത്തെ സമ്പമാക്കുന്നു. മഴയും വെയിലും സമമായി കിട്ടുമെന്നതാണ് “തിരുവാതിരയില്‍ നൂറുമഴയും നൂറുവെയിലും” എന്ന പഴഞ്ചൊല്ലിന് ആധാരം. തിരുവാതിരയില്‍ വിതയ്ക്കുന്ന വിത്തുകള്‍ ചെറുകിളികളെ ആകര്‍ഷിക്കുമെതിനാല്‍ കൃഷീവലന്മാര് ജാഗ്രത പുലര്‍ത്തിയിരുന്നു. അങ്ങനെ നമുക്ക് കിളിയാട്ടുപാട്ടുകളുമുണ്ടായി.
ഏലംകെട്ട് എന്നൊരു രീതിയുണ്ടായിരുന്നു, വളരെ ലളിതമായ ജലസംഭരണ വിദ്യ. വെളുത്ത മുണ്ടിന്റെ നാലുവശവും കുറ്റികളില്‍ ഉറപ്പിച്ച് മഴവെള്ളം ശേഖരിക്കു രീതിയാണത്. ഔഷധ നിര്‍മാണത്തിനാണ് ഇങ്ങനെ ശേഖരിക്കുന്ന വെള്ളം ഉപയോഗിച്ചിരുത്. തിരുവാതിരയില്‍ പെയ്യുന്ന മഴവെള്ളം കുടിക്കാന്‍ മത്സ്യങ്ങള്‍ ജലോപരിതലത്തില്‍ വായ് തുറന്ന് നില്‍ക്കുമെന്നാണ് കടലിന്റെ മക്കളുടെ സാക്ഷ്യം. മനുഷ്യനും മൃഗങ്ങള്‍ക്കും ദേഹരക്ഷ ചെയ്യുതിന് ആയൂര്‍വ്വേദം വിധിച്ചിരിക്കു കാലം കൂടിയാണ് ഇത്.
നടുതലകള്ക്ക് നല്ലകാലം
വിരലൊടിച്ച് കുത്തിയാല്‍ പൊടിക്കുമെന്നാണ് തിരുവാതിരക്ക് മണ്ണിലധ്വാനിക്കുവരുടെ സാക്ഷ്യപത്രം. നടുതലകള്‍ നട്ടുവളര്‍ത്താന്‍ ഏറ്റവും മികച്ചതാണ് തിരുവാതിര ഞാറ്റുവേല. കിഴങ്ങുവര്‍ഗ്ഗങ്ങള്‍ നട്ടുവളര്‍ത്താന്‍ പറ്റിയ കാലമാണിത്. തിരുവാതിരയില്‍ എല്ലുമുറിയെ പണിയെടുത്താല്‍ അത്തത്തിന് ഇരുന്നുണ്ണാമെതും അവരുടെ അനുഭവസാക്ഷ്യമാണ്. കുരുമുളകുവള്ളികള്‍ തിരിയിടുത് തിരുവാതിരയിലാണ്. മഴത്തുള്ളികള്‍ ഇറ്റിറ്റുവീണാണ് കുരുമുളകിന്റെ പരാഗണം നടക്കുത്. അതുകൊണ്ടാണ് തിരുവാതിര ഞാറ്റുവേല കുരുമുളകിന്റെ തോഴനെുന്നു പറയുത്. ‘പുറത്ത് തിരിയിട്ട്, അകത്ത് മുട്ടയിട്ടു എന്നൊരു ചൊല്ലുപോലുമുണ്ടല്ലോ.
ആഗോളവത്കരണകാലത്ത്
വാണിജ്യത്തിനെന്ന വ്യാജേന കേരളത്തിലെത്തിയ വിദേശശക്തികള്‍ കണ്ണുവച്ചത് കറുത്തപൊന്നിലായിരുന്നു. കുരുമുളകിന്റെ സുഗന്ധം അവരെ ഏതോ അദ്ഭുതലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പതുക്കെ പതുക്കെ അവര്‍ വന്‍തോതില്‍ കുരുമുളക് കടത്താന്‍ തുടങ്ങി. ഒടുക്കം കുരുമുളകുവള്ളികള്‍ കൂടി കൊണ്ടുപോകാന്‍ തുടങ്ങിയപ്പോള്‍ സാമൂതിരി രാജാവിന്റെ കൊട്ടാരത്തിലെ പ്രമാണിമാരില്‍ ആരോ രാജാവിനോട് “നമ്മുടെ കുരുമുളകുവള്ളികള്‍ അവര്‍ കടത്തിക്കൊണ്ടുപോകുുന്നു” എന്ന് ആവലാതി പറഞ്ഞപ്പോള്‍, “കുരുമുളകുവള്ളികളല്ലേ കൊണ്ടുപോകാന്‍ പറ്റൂ. തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാനാകില്ലല്ലോ” എന്ന് രാജാവ് മറുപടി പറഞ്ഞത്രേ. കേരളത്തെ ഹരിതാഭമാക്കുതില് തിരുവാതിര ഞാറ്റുവേലയ്ക്കുള്ള പങ്ക് അദ്വിതീയമാണ് എതിന് ഇതിലും വലിയ തെളിവുവേണ്ട.
കാലം പരിഷ്കാരങ്ങള്‍ക്ക് വഴിമാറിയെങ്കിലും കേരളത്തിന്റെ നാട്ടിടവഴികളില്‍ ഇപ്പോഴും തിരുവാതിര ഞാറ്റുവേലയുടെ ശേഷിപ്പുകളായ ആയൂര്‍വ്വേദ ഔഷധികളും പച്ചിലച്ചാര്‍ത്തുകളും കാണാനാകും. നമ്മുടേതെന്ന് നാം അവകാശപ്പെടുകയും ഊറ്റംകൊള്ളുകയും ചെയ്തതെല്ലാം ആഗോളകുത്തകകള്‍ കൈപ്പിടിയില്‍ ഒതുക്കു ഈ കാലത്ത് ഞാറ്റുവേലകളെ ഗൃഹാതുരമായ ഓര്‍മകളായി ഉള്ളിലൊതുക്കേണ്ടിവരുത് മലയാളിയുടെ ശാപം. ജീവിതരീതിയില്‍ വന്ന മാറ്റവും ഒന്നിനും സമയമില്ലാതായതും മലയാളിയേയും ഞാറ്റുവേലകളെയും തമ്മിലകറ്റി. നാട്ടുനന്മയുടെ പകര്‍ച്ചകളെ തിരിച്ചുപിടിക്കാതെ, മണ്ണിനെ പുണരാതെ, പുഴകളെയും പച്ചപ്പിനെയും വരും തലമുറയ്ക്കായി കരുതിവയ്ക്കാതെ നമുക്കില്ല ശാന്തി. അവസാനം ഈ പുഴകളും കിളികളും പൂമ്പാറ്റകളും പുല്ലും പുല്‍ച്ചാടികളും മലകളും കുന്നുകളുമെല്ലാം ഇവിടെ തന്നെയുണ്ടാകും. എന്നാല്‍ ഈ ഭൂമിയെ വാസയോഗ്യമല്ലാതാക്കിയ മനുഷ്യന് ഈ നീലഗൃഹത്തില്‍ നിന്ന് പുറന്തള്ളപ്പെടും. തീര്‍ച്ച. ആ ദുര്‍ഗതി നമുക്ക് വന്നുഭവിക്കാതിരിക്കട്ടെ. പകലാണ് പിറക്കുതെങ്കിലും മലയാളത്തിന്റെ മണ്ണും മനസ്സും നിറച്ച് തിരുവാതിര ഞാറ്റുവേല തിരിമുറിയാതെ പെയ്യട്ടെ. തൊടികളിലും നാട്ടിടവഴികളിലും പച്ചത്തലപ്പുകള്‍ തഴച്ചുവളരട്ടെ. തിരുവാതിര ഞാറ്റുവേലയ്ക്ക് ഹൃദ്യമായ സ്വാഗതം.
Also Read: ഞാറ്റുവേല തിരിച്ച് കൃഷിചെയ്യേണ്ട വിളകളും ഈ തരംതിരിവിന്റെ പ്രത്യേകതയും