കോവിഡ് പ്രതിസന്ധി: ചമയം മാറ്റി കിഴങ്ങ് കൃഷിയിലേക്കിറങ്ങി ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപന ഉടമ

കോവിഡ് പ്രതിസന്ധിമൂലം നിനച്ചിരിക്കാതെ വരുമാനം നിലയ്ക്കുകയും കുടുംബഗതി താറുമാറാകുകയും ചെയ്തു. ഇന് എന്ത് എന്ന അവസ്ഥയിലെത്തിയെപ്പോഴാണ് തൃശ്ശൂരും പാലക്കാടുമൊക്കെയുള്ള പന്തൽ പണികൾക്കായുള്ള യാത്രകളിൽ, പലയിടങ്ങളിലായ് കണ്ട കൂർക്ക കൃഷി നേർത്ത പ്രതീക്ഷയോടെ മനസ്സിലേക്കെത്തിയത്.

Read more

പൊതുപ്രവർത്തനത്തോടൊപ്പം ലാഭകരമായ ആട് ഫാം; മാതൃകാ കർഷകനായ ഹമീദ് ഇങ്ങനെയാണ്

രണ്ട് ഏക്കറോളമുള്ള പുരയിടത്തിൽ സമ്മിശ്രകൃഷിയാണ് അബ്ദുൾഹമീദ് നടത്തുന്നത്. പശുവും ആടും കോഴികളും താറാവുകളും കൂടാതെ, പറമ്പിലെ വിശാലമായ കുളത്തിലും ടാങ്കുകളിലുമായ് തിലോപ്പിയ, കാർപ്പ് മത്സ്യങ്ങളെയും ഇദ്ദേഹം വളർത്തുന്നു.

Read more

കാലവർഷം കനത്തു; ഡയറിഫാമുകളിൽ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

തണുത്തതും ഈര്‍പ്പമേറിയതുമായ അന്തരീക്ഷം സാംക്രമിക രോഗാണുക്കളും രോഗവാഹകരും പെരുകാന്‍ കാരണമാകും. ശരീരസമ്മര്‍ദ്ദമേറുന്നത് അത്യുൽപാദനമുള്ള സങ്കരയിനം പശുക്കളുടെ സ്വാഭാവികപ്രതിരോധശേഷി കുറയുന്നതിനിടയാക്കും, ഇത് അവയുടെ ശരീരത്തിലേക്കുള്ള രോഗാണുകളുടെ കടന്നുകയറ്റവും എളുപ്പമാക്കും. പരിപാലനത്തില്‍ ഒരല്‍പ്പം ശാസ്ത്രീയതയും ശ്രദ്ധയും പുലർത്തിയാൽ പശുക്കളിലെ മഴക്കാലരോഗങ്ങള്‍ തടയാം.

Read more

Explainer: എന്തുകൊണ്ട് കാര്‍ഷിക ബില്ലുകള്‍ വിമര്‍ശിക്കപ്പെടുന്നു?

മൂന്ന് കാര്‍ഷിക ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അതില്‍ രണ്ടു ബില്ലുകളും ലോകസഭയിലും രാജ്യസഭയിലും പാസായതോടെ നിയമമാകുമെന്നുറപ്പായി. അതേസമയം, കര്‍ഷകവിരുദ്ധമാണ് ഈ ബില്ലുകളെല്ലാം എന്നാണ് കര്‍ഷകസംഘടനകളും പ്രതിപക്ഷവും ഒരുപോലെ ആരോപിക്കുന്നത്.

Read more

ആനന്ദത്തോടൊപ്പം ആദായവും പകരുന്ന പ്രാവ് വളർത്തലിൽ മൊയ്തീൻ ശ്രദ്ധ നേടുന്നു

മുഖി, പൗട്ടർ, അമേരിക്കൻ ബ്യൂട്ടി, ഓസ്ട്രേലിയൻ ഡ്വാർഫ്, ഹിപ്പി, സിറാസ്, അമേരിക്കൻ ഹെൽമെറ്റ് തുടങ്ങി നാല്പതിലേറെ വ്യത്യസ്ത ഇനങ്ങളുള്ള വിപുലമായി പ്രാവ് ശേഖരമാണ് മൊയ്തീന്റേത്.

Read more

കരിയിഞ്ചിയും കരിമഞ്ഞളും മറ്റനവധി സുഗന്ധവ്യഞ്ജനങ്ങളും വാഴുന്ന ഒരു കൂടല്ലൂർ കാഴ്ച

കേരളത്തിൽ അപൂർവ്വമായ് മാത്രം കൃഷി ചെയ്യുന്നതും, വംശനാശ ഭീഷണി നേരിടുന്നതും, വളരെയേറെ സാമ്പത്തിക പ്രാധാന്യമുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധസസ്യങ്ങളുടേയുമൊക്കെ നല്ലൊരു ശേഖരം ഈ കർഷകൻ വർഷങ്ങളായി കൃഷി ചെയ്ത് സംരക്ഷിച്ചു പോരുന്നു.

Read more

മലബാറി: മലയാളനാടിന്റെ പ്രിയമേറും ആടുകൾ

പ്രത്യുല്‍പ്പാദനക്ഷമതയിലും രോഗപ്രതിരോധശേഷിയിലും നമ്മുടെ പ്രാദേശിക കാലാവസ്ഥയോടുള്ള ഇണക്കത്തിലും ഒന്നാമതാണ് മലബാറി ആടുകള്‍. കൂടുതൽ എണ്ണം കുഞ്ഞുങ്ങളെ ഉല്പാദിപ്പിക്കുന്നതിനും മാസോത്പാദനത്തിനും മലബാറി ആടുകൾ ഏറ്റവും അനിയോജ്യമാണ്.

Read more

കടപ്ലാവിന്റെ സാമ്പത്തിക പ്രാധാന്യവും, സാധ്യമാകുന്ന കാർഷികവിജയവും

ഏത് മണ്ണിലും സമൃദ്ധമായ് വളരുവാൻ കഴിയുന്ന കേരളത്തിന്റെ മണ്ണിനും, കാലാവസ്ഥക്കും വളരെയേറെ യോജിച്ച വിളയാണ് കടച്ചക്ക. പ്രത്യേകിച്ചും കേരളത്തിൽ കാണപ്പെടുന്ന നീർവാർച്ചയുള്ള ചുവന്ന മണ്ണ് കടച്ചക്ക കൃഷിക്ക് ഏറ്റവും ഉത്തമവുമാണ്.

Read more

നാട് മറന്ന് കൊണ്ടിരിക്കുന്ന കിഴങ്ങ് വിളകൾ അരിക്കാട് ഗ്രാമത്തിൽ ഇന്നും സമൃദ്ധമായി കൃഷിചെയ്യുന്നു

പുതുമഴ ലഭിക്കുന്നതോടെ തനത് കൃഷികളുമായ് കർഷകർ സജീവമാകുന്നു. പൊന്നാനിയിലെ വാവു വാണിഭം കണക്കാക്കിയാണ് ഓരോ കൃഷിക്കാലവും ഇവിടെ ക്രമികരിക്കപ്പെട്ടിരിക്കുന്നത്. വാവു വാണിഭവും തിരുവാതിരയുമൊക്കെ കിഴങ്ങ് കർഷകരുടെ തലമുറകൾ പറഞ്ഞു വെച്ച ചാകര കാലങ്ങളാണ്.

Read more

ഗോതമ്പ് സംഭരണം കഴിഞ്ഞവര്‍ഷത്തെക്കാളേറെ: ഭക്ഷ്യവകുപ്പ്

ഫുഡ് കോര്‍പ്പറേഷന്റേയും സംസ്ഥാന സര്‍ക്കാരുകളുടേയും സഹായത്തോടെ മിനിമം താങ്ങുവിലയെ അടിസ്ഥാനപ്പെടുത്തിയാണ് ഗോതമ്പ് സംഭരിക്കുന്നത്

Read more