ഇനി ഇടനിലക്കാർ വേണ്ട വേണ്ട! ഉപഭോക്താക്കളും കർഷകരും തമ്മിൽ നേരിട്ടുള്ള ആദ്യ വിൽപ്പന കരാർ ഒപ്പിട്ട് തെലുങ്കാന കർഷകർ
ഇനി ഇടനിലക്കാർ വേണ്ട വേണ്ട! ഉപഭോക്താക്കളും കർഷകരും തമ്മിൽ നേരിട്ടുള്ള ആദ്യ വിൽപ്പന കരാർ ഒപ്പിട്ട് തെലുങ്കാന കർഷകർ. തെലുങ്കാന സംസ്ഥാനത്തെ സഹീറാബാദിലുള്ള 250 കർഷകരാണ് ഹൈദരാബാദിൽ നിന്നുള്ള ഉപഭോക്താക്കളുടെ സംഘവുമായി നേരിട്ട് വിൽപ്പന കരാർ ഒപ്പുവെച്ചത്. കരാർ പ്രകാരം കർഷകർ എല്ലാ വർഷവും ഒരു നിശ്ചിത അളവ് പച്ചക്കറി നിശ്ചിത തുകയ്ക്ക് നഗരത്തിലെ ഉപഭോക്താക്കൾക്ക് നൽകും.
ഇന്ത്യൻ നഗര കേന്ദ്രീകൃത ഉപഭോക്താക്കളും ഗ്രാമീണ കർഷകരും തമ്മിലുണ്ടാക്കുന്ന ആദ്യ വിൽപ്പന കരാറാണിത്. നൂറോളം വരുന്ന ഉപഭോക്താക്കളിൽ നിന്നുള്ള ഈ സാമ്പത്തിക സഹായം പ്രാദേശിക കൊള്ളപ്പലിശക്കാരുടെ പിടിയിൽ നിന്ന് തങ്ങൾക്ക് ആശ്വാസം നൽകുമെന്നും കർഷകർ പറയുന്നു.
കരാർ പ്രകാരം 25,000 രൂപയുടേയും 12,500 രൂപയേടേയും രണ്ട് പദ്ധതികളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഇവയിലൊന്ന് തെരഞ്ഞെടുക്കുന്നവർക്ക് ആറിനം ധാന്യങ്ങൾ, നാലിനം പയറു വർഗങ്ങൾ, രണ്ടിനം ഓയിൽ സീഡ്, ശർക്കര എന്നിവയുടെ പാക്കേജ് കൃത്യമായ ഇടവേളകളിൽ കർഷകർ എത്തിച്ചു നൽകും.
25,000 രൂപയുടെ പാക്കേജ് തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 24 കിലോ ജോവർ അല്ലെങ്കിൽ ബജ്ര പൊടിച്ചത്, 30 കിലോ റാഗി റവ, 40 കിലോ പരിപ്പ്, 40 കിലോ ഗ്രീൻ മോംഗ് പരിപ്പ്, 25 കിലോ യുറേദ് പരിപ്പ്, 8 കിലോ ശർക്കര മുതലായവയാണ് ലഭിക്കുക. 12,500 രൂപയുടെ പാക്കേജ് എടുക്കുന്നവർക്ക് ഇവയെല്ലാം തൂക്കത്തിൽ നേർപ്പകുതിയും ലഭിക്കും.
Also Read: മലയാളികളുടെ ആരോഗ്യ സംരക്ഷണത്തിൽ ചക്കവിഭവങ്ങൾക്ക് പ്രാധാന്യമേറുന്നു
Image: pixabay.com