വിരുന്നുകാരനില്‍ നിന്ന് വീട്ടുകാരനിലേക്ക് മാറുന്ന പാഷന്‍ഫ്രൂട്ട്
ചെറിയൊരു കളിപ്പന്തിന്റെ മാത്രം വലിപ്പത്തില്‍ ഉരുണ്ട് ഇളം തവിട്ടും പച്ചയും നിറത്തില്‍ വള്ളികളില്‍ തൂങ്ങിക്കിടക്കുന്ന പാഷന്‍ഫ്രൂട്ട് മിക്കദേശങ്ങളിലും വിരുന്നുകാരെപ്പോലെയാണ്. സര്‍വ്വസാധാരണയായി കാണാന്‍ കഴിയാത്ത ഈ പഴം ഒരിക്കല്‍ രുചിച്ചവര്‍ പിന്നീടൊരവസരം നഷ്ടപ്പെടുത്താനിടയില്ല. കണ്ണുകളിറുക്കിയടപ്പിക്കുന്ന തരത്തില്‍ മധുരവും പളിയും സമാസമം വായിലലിയിപ്പിക്കുന്ന ചെറിയ അല്ലികളാണ് ഇതിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം. കടുകുമണിയിലും ചെറിയ വലിപ്പം മാത്രമുള്ള വിത്തിനെ ഫലസത്ത് കൊണ്ട് പൊതിഞ്ഞുവെച്ച അല്ലികള്‍ കട്ടിയുള്ള തോടിനടിയില്‍ സംരക്ഷിക്കപ്പെട്ട രീതിയിലാണ് പാഷൻഫ്രൂട്ടിന്റെ ആകൃതി. ലാറ്റിന്‍ അമേരിക്കയിലാദ്യമായി കണ്ടെത്തിയെന്നനുമാനിക്കുന്ന പാഷന്‍ഫ്രൂട്ട് ലോകത്തേറ്റവും പഴക്കം ചെന്ന പഴങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. മഞ്ഞ് പുതപ്പണിയിക്കുന്ന ദക്ഷിണേന്ത്യയുടെ മലമ്പ്രദേശങ്ങളായ വയനാട്, കോടൈക്കനാല്‍, നീലഗിരി, കുടക് തുടങ്ങിയ ഇടങ്ങളില്‍ പാസ്സിഫ്ലോറസ്സീ (Passifloraceae) എന്ന പാഷന്‍ഫ്രൂട്ട് കൃഷിചെയ്യുക പതിവാണ്. ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇവ കൃഷിചെയ്യുന്നു.
തണ്ടുകള്‍ ചെറിയ മരങ്ങളിലും മറ്റും പടര്‍ന്നു കയറിയാണ് പാഷന്‍ഫ്രൂട്ട് ചെടി വളരുന്നത്. ഐസ്ക്രീം, കേക്ക്, പൈ എന്നിവയുടെ നിര്‍മ്മാണത്തിന് പഴസത്ത് ഉപയോഗിക്കുന്നു. സമുദ്ര നിരപ്പില്‍ നിന്നും 2100 മീറ്റര്‍ വരെ ഉയരത്തില്‍ 20 ഡിഗ്രി മുതല്‍ 30 ഡിഗ്രി വരെ താപനിലയിലാണ് പാഷന്‍ഫ്രൂട്ട് ചെടി നട്ടുവളര്‍ത്തിയെടുക്കാന്‍ കഴിയുക. 10 മുതല്‍ 25 സെന്റീമീറ്റര്‍ വരെ വര്‍ഷപാതവും 15 ഡിഗ്രിയില്‍ കുറയാത്ത താപനിലയും ചെടിയുടെ വളര്‍ച്ചക്കും പുഷ്ടിക്കും ഏറെ അനുയോജ്യമാണ്.
ഗുണകരമായ വിത്തുകള്‍ ശേഖരിച്ച് മുളപ്പിച്ചെടുത്ത് പാകമായ വളര്‍ച്ചയാകുമ്പോള്‍ പറിച്ചുനട്ടാണ് പാഷന്‍ഫ്രൂട്ട് സസ്യം വളര്‍ത്തിയെടുക്കേണ്ടത്. പഴസത്ത് പുറത്തെടുത്ത് മൂന്ന് ദിവസം പുളിക്കാനായി മാറ്റിവെച്ചാണ് വിത്ത് ശേഖരിക്കേണ്ടത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നഴ്സറി ബെഡ്ഡുകളില്‍ വിത്ത് പാകാം. 5-6 ഇലകള്‍ വന്ന ശേഷം സസ്യം 10-22 സെ. മീ. വലിപ്പത്തിലുള്ള പോളിത്തീന്‍ ബാഗുകളിലേക്ക് പറിച്ച് നടാം. മണ്ണും കംമ്പോസ്റ്റും മണലും ചേര്‍ന്ന മിശ്രിതത്തിലാണ് പിന്നീട് ഏകദേശം മൂന്ന് മാസക്കാലം ചെടി വളര്‍ത്തിയെടുക്കേണ്ടത്. പ്രസ്തുത കാലം പൂര്‍ത്തിയാകുന്നതോടെ പ്രധാന കൃഷിസ്ഥലത്തേക്ക് മാറ്റി നടാവുന്നതാണ്.
3 മീറ്റര്‍ അകലത്തില്‍ 45 സെന്റീമീറ്റര്‍ വലിപ്പത്തിലുള്ള കുഴി കുഴിച്ച്, അതില്‍ നാലില്‍ മൂന്ന് ഭാഗത്ത് മണ്ണും ഒരു ഭാഗത്ത് കംമ്പോസ്റ്റു നിറച്ച് മണ്‍സൂണ്‍ ഒടുവായി കൃഷി തുടങ്ങാം. ധാരാളം കാറ്റ് വിശുന്ന പ്രദേശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
നഴ്സറിയില്‍ നിന്ന് പറിച്ചു നട്ട ഉടനേ തന്നെ ജലസേചനം ആരംഭിക്കാം. കൂട്ടത്തില്‍ ഈര്‍പ്പം നിലനിറുത്തുന്നതിനായി മണ്ണില്‍ കമ്പോസ്റ്റ് നിക്ഷേപിക്കാം, സസ്യത്തിന്റെ വളര്‍ച്ച ക്രമീകരിക്കുന്നതിന് ഇത് സഹായിക്കും. ജലസേചനം ആവശ്യാനുസരണം നടത്തുന്നതാണ് ഉചിതം. താരതമ്യേന മഴ കുറഞ്ഞ് ലഭിക്കുന്ന വേനല്‍ക്കാലങ്ങളില്‍ ജലസേചനം ധാരാളമായ വേണ്ടി വരുമ്പോമ്പോള് മഴക്കാലത്ത് ജലസേചനം ആവശ്യമാകുന്നില്ല. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്.
വളപ്രയോഗത്തിന്റെ കാര്യത്തിലും പ്രത്യേകമായ ശ്രദ്ധ ആവശ്യം വരുന്നുണ്ട്. ജൈവവളമാണ് പാഷന്‍ഫ്രൂട്ട് ചെടിക്ക് അനുയോജ്യം. ചാണകവും മണ്ണിരവളവും 3:1 എന്ന നിരക്കില്‍ ആദ്യവര്‍ഷം പത്ത് കിലോഗ്രാമും രണ്ടാം വര്‍ഷം മുതല്‍ പതിനഞ്ച് കിലോഗ്രാം എന്ന വിധത്തിലാണ് വളപ്രയോഗം നടത്തേണ്ടത്.
മറ്റ് പല സസ്യങ്ങളേയും പോലം ചാഴിശല്യവും പുഴുക്കടിയും ഈ സസ്യത്തേയും ബാധിക്കാന്‍ സാധ്യതയേറയാണ്. ഇതിനെ ചെറുക്കാനായി ചെറിയ തോതില്‍ കീടനാശിനി പ്രയോഗം ആവശ്യമായി വരും. കൃഷി ആരംഭിച്ച് പത്ത് മാസത്തിനുള്ളില്‍ തന്നെ കായ് വന്നു തുടങ്ങും പതിനഞ്ച് മുതല്‍ പതിനെട്ട് മാസങ്ങള്‍ വരെ ചെടിയില്‍ കായ് നിലനില്ക്കും. മൂപ്പെത്താന്‍ 80 മുതല്‍ 90 ദിവസങ്ങള്‍ വരെ സമയമെടുക്കുന്ന പാഷന് ഫ്രൂട്ട് ഫലം ലഭിക്കുന്നത് ആഗസ്ത് മുതല്‍ ഡിസംബര്‍ വരെയും മാര്‍ച്ച് മുതല്‍ മെയ് വരെയും കാലങ്ങളിലാണ്.
നല്ലരീതിയിലുള്ള പരിചരണവും കാലാവസ്ഥയും ലഭ്യമായാല്‍ വളര്‍ച്ചയെത്തിയ ഒരു സസ്യത്തില്‍ നിന്ന് 200 മുതല്‍ 250 വരെ ഫലം ലഭിക്കും. തൂക്കത്തെ അടിസ്ഥാനപ്പെടുത്തിയാല്‍ ഇത് 9 മുതല്‍ 20 വരെ കിലോഗ്രാമായിരിക്കും. വര്‍ഷാവര്‍ഷം ടണ്‍ കണക്കിന് വിളവുണ്ടാകുന്ന പാഷന് ഫ്രൂട്ട് വിളവെടുപ്പിന് തൊട്ടു പുറകേ തന്നെ കമ്പോളത്തിലെത്തിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
Also Read: നെല്ലിക്ക വീട്ടിൽ കൃഷി ചെയ്താൽ രണ്ടുണ്ട് നേട്ടം; കുറഞ്ഞ പരിചരണത്തിൽ കൂടുതൽ വിളവും ആരോഗ്യവും