ഉറുമ്പുകളുടെ ആക്രമണം കാരണം കൃഷി മടുത്തോ? ഇതാ ചില പൊടിക്കൈകൾ
ഉറുമ്പുകളുടെ ആക്രമണം കാരണം കൃഷി മടുത്തോ? ഇതാ ചില പൊടിക്കൈകൾ. പച്ചക്കറികളും പഴവര്‍ഗങ്ങളും കൃഷി ചെയ്യുന്ന കർഷകർക്ക് എന്നും തലവേദനയാണ് ഉറുമ്പുകളൂടെ കൂട്ടത്തോടെയുള്ള ആക്രമണം. കൃഷിയിടങ്ങളില്‍ ഉറുമ്പു ശല്യം കൂടുതലായി കണ്ടാല്‍ കല്ലുപ്പോ പൊടിയുപ്പോ വിതറി ഇവയെ തുരത്താം. ഉറുമ്പുകൾ കയറിയ തെങ്ങിന്റെയും വാഴയുടെയും ചുവട്ടിലും ഉറുമ്പിന്‍ കൂട്ടിലും ഉപ്പു വിതറണം.
കടിക്കുന്ന ചുകന്ന ഉറുമ്പുകളാണെങ്കില്‍ ഉണക്ക ചെമ്മീന്‍ പൊടിച്ച് ബോറിക് പൗഡര്‍ ചേർത്ത് ഉറുമ്പുകള്‍ ഉള്ള സ്ഥലങ്ങളില്‍ വക്കുക. വൈറ്റ് വിനെഗർ സ്പ്രേ ചെയ്യുന്നതാണ് ഉറുമ്പിനെതിരെയുള്ള മറ്റൊരു ആയുധം. മുളകു പൊടി വിതറുന്നതും നല്ലതാണ്.
മസാലകളായി ഉപയോഗിക്കുന്ന ഗ്രാമ്പൂ, വഴനയില എന്നിവ ഉറുമ്പുകള്‍ ഉള്ളിടത്ത് വിതറുന്നതും ഫലം ചെയ്യും. കര്‍പ്പൂര തുളസി ഉണക്കി പൊടിച്ചത് വിതറുന്നതും ഉറുമ്പുകളെ അകറ്റും. കർഷകരുടെ ശത്രുവെന്ന പോലെ മിത്രവുമായതിനാൽ ഉറമ്പുകളെ കൂട്ടക്കൊല ചെയ്യാതെ ഓടിച്ചു വിടുന്ന മാർഗങ്ങൾ അവലംഭിക്കുകയാണ് അഭികാമ്യം.
Image: unsplash.com