മത്സ്യവും പച്ചക്കറിയും ഒറ്റയടിക്ക് കൃഷി ചെയ്യാം; അക്വാപോണിക്സ് കൃഷിരീതിയെക്കുറിച്ച് അറിയേണ്ടതെല്ലാം
മത്സ്യവും പച്ചക്കറിയും ഒറ്റയടിക്ക് കൃഷി ചെയ്യാം; അക്വാപോണിക്സ് കൃഷിരീതിയെക്കുറിച്ച് അറിയേണ്ടതെല്ലാം. മത്സ്യം വളര്‍ത്താന്‍ വെള്ളം നിറച്ച ടാങ്കും പച്ചക്കറി തൈകള്‍ വളര്‍ത്താന്‍ ട്രേകളുമാണ് ഈ രീതിയിൽ ഉപയോഗിക്കുന്നത്. വെള്ളത്തില്‍ അലിഞ്ഞു പോകാത്ത കരിങ്കല്ലോ ചകിരിയോ ട്രേയുടെ അടിയില്‍ പാകിയാണ് പച്ചക്കറിക്കായി ഒരുക്കേണ്ടത്. പച്ചക്കറികള്‍ നടാന്‍ മണ്ണ് തീരെ ഉപയോഗിക്കുന്നില്ല എന്നാതാണ് അക്വാപോണിക്സ് രീതിയുടെ മറ്റൊരു സവിശേഷത.
അക്വാപോണിക്‌സിലൂടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ പൂര്‍ണമായും ജൈവോത്പന്നം ആണെന്ന പ്രത്യേകതയുമുണ്ട്.
ടാങ്കിനകത്ത് നിക്ഷേപിച്ച മത്സ്യങ്ങളുടെ വിസര്‍ജനത്തിലൂടെ വെള്ളത്തില്‍ ധാരാളം അമോണിയ ഉണ്ടാകുന്നു. ഈ അമോണിയ നിറഞ്ഞ വെള്ളം പ്രത്യേക അറകളിലൂടെ പച്ചക്കറി തൈകളില്‍ എത്തിച്ചാണ് കൃഷി. ധാരാളം വായുസഞ്ചാരം കൊടുക്കുമ്പോള്‍ ജല്ലികള്‍ക്കിടയില്‍ വളരുന്ന നൈട്രോ ബാക്ടീരീയ അമോണിയയെ നൈട്രജനാക്കി മാറ്റുന്നു.
നൈട്രോ ബക്റ്റ് നൈട്രജനെ നൈട്രേറ്റാക്കി മാറ്റുന്നു. ഈ ഭക്ഷണമുപയോഗിച്ച് പച്ചക്കറികള്‍ നന്നായി വളരുകയും മികച്ച വിളവ് തരുകയും ചെയ്യും. അമോണിയ നീക്കംചെയ്ത ശുദ്ധമായ വെള്ളം തിരികെ ടാങ്കിലേക്ക് തിരിച്ചുവിടാം. കുറച്ചു സ്ഥലത്ത് കൂടുതല്‍ മത്സ്യങ്ങളെ വളര്‍ത്താന്‍ വാട്ടര്‍പോണിക്‌സിലൂടെ സാധിക്കും. വെള്ളം ഇടയ്ക്കിടെ മാറ്റുകയെന്ന തലവേദനയുമില്ല. വിളവെടുപ്പിനു ശേഷം ഉണങ്ങിപ്പോകാത്തതിനാൽ ചെടികളുടെ ആയുസു വർധിക്കുമെന്നതും അക്വാപോണിക്സിനെ കൃഷിക്കാർക്ക് പ്രിയങ്കരമാക്കുന്നു.
Also Read: വിഷമില്ലാത്ത സിക്കിം! കീടനാശിനികളെ പടിക്കു പുറത്താക്കിയ ഒരു കൊച്ചു സംസ്ഥാനത്തിന്റെ വിജയ കഥ