അക്വേറിയം പരിപാലനത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അക്വേറിയം പരിപാലനത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ടാങ്കിലെ വെള്ളവും, തീറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ. ഇക്കാര്യങ്ങളിൽ കാണിക്കുന്ന അശ്രദ്ധ മീനുകളുടെ വളർച്ചയ്ക്കും ജീവനുതന്നെയും ഭീഷണിയായിത്തീരാം.
ഫില്‍റ്ററുകളും എയ്റേറ്ററുകളും സ്ഥിരമായി ഉപയോഗിക്കുകയും ആവശ്യമായ അളവില്‍ മാത്രം തീറ്റ നല്‍കുകയും ചെയ്യുന്നുവെങ്കില്‍ വെള്ളം മാറ്റേണ്ട കാര്യമില്ല. ബാഷ്പീകരണം വഴിയും മറ്റും കുറയുന്ന വെള്ളം ടാങ്കില്‍ ഒഴിച്ചാല്‍ മതിയാവും. ഫില്‍റ്ററുകള്‍ ഉപയോഗിക്കാത്ത ടാങ്കില്‍ ആഴ്ചയിൽ ഒരിക്കലെങ്കിലും മാലിന്യങ്ങള്‍ നീക്കംചെയ്യണം.
എന്നാല്‍ ടാങ്കിലെ വെള്ളം മുഴുവനായും മാറ്റാതെ മാലിന്യങ്ങള്‍ മാറ്റുന്നതോടൊപ്പം വെള്ളത്തിന്റെ നാലിലൊന്ന് മാറ്റുന്നതാണ് ഉചിതം. ക്ലോറിന്‍ അടങ്ങിയ ടാപ്പു വെള്ളമാണെങ്കിൽ ശുദ്ധീകരിച്ചതിനു ശേഷം മാത്രം ഒഴിക്കാൻ ശ്രമിക്കണം.
ഏകദേശം 5 മി. മീ. വ്യാസമുള്ള ഒരു റബര്‍ ട്യൂബ് സൈഫണ്‍ ആയി ഉപയോഗിച്ച് മലിന വസ്തുക്കള്‍ മാറ്റാം. മാലിന്യങ്ങള്‍ക്ക് അല്‍പ്പം മുകളിലൂടെ ട്യൂബ് ചലിപ്പിച്ച് ടാങ്കിന്‍റെ എല്ലാ ഭാഗത്തുനിന്നും മാലിന്യങ്ങള്‍ നീക്കംചെയ്യാന്‍ സാധിക്കും. ഇപ്രകാരം ചെയ്യുമ്പോള്‍ വെള്ളം കലങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ചില സന്ദര്‍ഭങ്ങളില വെള്ളം തവിട്ടു നിറമാവുകയും അടിത്തട്ടിലെ മണല്‍ കറുക്കുകയും ചെയ്യാറുണ്ട്. ആഹാരം കൂടുതലാവുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ അവസരത്തില്‍ അധികം വരുന്ന ആഹാരം സൈഫണ്‍ ചെയ്ത് കളയുകയും മത്സ്യങ്ങള്‍ക്ക് ജൈവാഹാരം നല്‍കുകയും വേണം.
അക്വേറിയം ടാങ്കിലെ വെള്ളം പാല്‍പോലെ ആകുന്നുണ്ടെങ്കിൽ അത് വെള്ളത്തിലെ ഓക്സിജന്‍റെ അളവ് കുറയുന്നതിനിലാണ്. സസ്യങ്ങള്‍ ആവശ്യത്തിനില്ലാത്തതും മത്സ്യങ്ങള്‍ കൂടുന്നതുമായ അവസരങ്ങളിലാണ് ഇങ്ങനെ സംഭവിക്കുക പതിവ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വെള്ളം ഭാഗികമായി മാറ്റി പുതിയ വെള്ളം നിറയ്‌ക്കുക. അതുപോലെ ടാങ്കില്‍ ചെടികള്‍ നടുകയും മത്സ്യങ്ങളുടെ എണ്ണം കുറയ്‌ക്കുകയും ചെയ്യുന്നതും നല്ലതാണ്.
അക്വേറിയത്തിലെ മറ്റൊരു പ്രശ്നമാണ് ആൽഗകൾ വളർന്നു പെരുകുന്നത്. സൂര്യപ്രകാശം നിയന്ത്രിച്ചും വെള്ളം വൃത്തിയായി സൂക്ഷിച്ചും ടാങ്കിന്റെ സ്ഥാനം മാറ്റിയും തീറ്റയുടെ അളവ് നിയന്ത്രിച്ചും ആല്‍ഗകളുടെ വളര്‍ച്ച തടയാവുന്നതാണ്. സില്‍വര്‍ കാര്‍പ്പ്, പൂമീന്‍ എന്നിവയെ ടാങ്കില്‍ നിക്ഷേപിക്കുന്നതും ആല്‍ഗകളെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണ്.
Also Read: പോഷക സമൃദ്ധവും ആദായകരവുമയ അത്തിപ്പഴം; കൃഷിയും പഴസംസ്കരണവും, അറിയേണ്ട കാര്യങ്ങൾ
Image: unsplash.com